കാമുകി പവിത്രയ്ക്ക് ഒപ്പം നടൻ നരേഷിനെ ഹോട്ടൽ മുറിയിൽ നിന്ന് കൈയ്യോടെ പൊക്കി മൂന്നാം ഭാര്യ, ചെരുപ്പൂരി അടിയും കൂകി വിളിയും, നാണക്കേട്, വീഡിയോ വൈറൽ

5335

തെലുങ്ക് സിനിമാ രംഗത്തെ വളരെ പ്രശസ്തനായ നടനാണ് നരേഷ്. മൂവി ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ മുൻ പ്രസിഡന്റായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആന്ധ്രപ്രദേശിലും കർണാടകത്തിലും അദ്ദേഹമാണ് സംസാര വിഷയം. നരേഷിന്റെ മൂന്നാം ഭാര്യ രമ്യ രഘുപതി ഉന്നയിച്ച വൻ ആരോപണങ്ങൾ തെലുങ്ക് സിനിമാ മേഖലയെ ഒന്നടങ്കം പിടിച്ച് കുലുക്കിയിരുന്നു.

ഇപ്പോഴിതാ നരേഷിനേയും നടി പവിത്രാ ലോകേഷിനേയും നടന്റെ ഭാര്യ രമ്യാ രഘുപതി ചെരുപ്പൂരി തല്ലാനൊരുങ്ങുന്ന തിന്റെ വീഡിയോകളും ഫോട്ടോകളും ആണ് വൈറൽ ആകുന്നത്. മൈസൂരുവിലെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. കാലിൽ നിന്ന് ചെരുപ്പൂരി തല്ലാനായി അടുത്ത രമ്യയെ പൊലീസുകാർ ചേർന്നാണ് പിടിച്ചുമാറ്റിയത്.

Advertisements

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മൈസൂരുവിൽ നരേഷ് താമസിക്കുന്ന ഹോട്ടലിൽ എത്തിയതായിരുന്നു രമ്യ. അപ്പോഴാണ് ഭർത്താവിനൊപ്പം പവിത്രയെയും കണ്ടത്. ഇതോടെ രമ്യ ദേഷ്യപ്പെടുകയും തല്ലാനായി ചെരുപ്പൂരുകയുമായിരുന്നു. രമ്യയെ പൊലീസ് തടഞ്ഞു നിർത്തിയപ്പോൾ നരേഷും പവിത്രയും റൂമിൽ നിന്ന് ഇറങ്ങി ലിഫ്റ്റിൽ കയറി.

Also Read
ഇന്റിമേറ്റ് സീൻ ചെയ്തതിന് അമ്മ ചെയ്തത് ഇങ്ങനെ, കാതൽദേശത്തിലെയും കല്യാണ സൗഗന്ധികത്തിലെയും നായിക വേഷങ്ങൾ നഷ്ടമായി, രശ്മി സോമൻ

ലിഫ്റ്റിൽ കയറിയ ശേഷം രമ്യയെ നോക്കി വിസിലടിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നരേഷിനേയും വിഡിയോയിൽ കാണാം. നരേഷിന്റെ മൂന്നാം ഭാര്യയാണ് രമ്യ. അതേ സമയം നരേഷും പവിത്ര ലോകേഷും വിവാഹിതരായി എന്ന് വാർത്തകൾ പരന്നിരുന്നു. എന്നാൽ രണ്ട് ദിവസം മുമ്പ് നരേഷ് ഇക്കാര്യങ്ങൾ നിഷേധിച്ചുകൊണ്ട് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു.

കൂടാതെ താൻ വിവാഹ മോചന നോട്ടീസ് അയച്ചതിന്റെ പ്രതികാരമായി രമ്യ നടത്തുന്ന ശ്രമങ്ങളാണ് ഇതെന്നും നരേഷ് പറഞ്ഞിരുന്നു.തങ്ങളിരുവരും വിവാഹിതരായെന്ന വാർത്തകൾ മറ്റൊരു വീഡിയോയിലൂടെ പവിത്രയും നിഷേധിച്ചിരുന്നു. നരേഷും രമ്യ രഘുപതിയും തങ്ങളുടെ വ്യക്തിപരമായ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും അവർ പറയുന്നു.

തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ സഹോദരനാണ് നരേഷ്. കന്നഡ നടൻ മൈസൂർ ലോകേ ഷിന്റെ മകളാണ് പവിത്ര. കന്നഡ നടൻ ആദി ലോകേഷ് പവിത്രയുടെ സഹോദരനാണ്. അതേ സമയം പവിത്രയും നരേഷും സുഹൃത്തുക്കളാണെങ്കിൽ എന്തിനാണ് രാത്രി മുഴുവൻ ഒരു ഹോട്ടൽ മുറിയിൽ ഒന്നിച്ച് കഴിയുന്നതെന്നാണ് രമ്യ ചോദിക്കുന്നത്. ഇരുവരും പറയുന്നത് പച്ചക്കള്ളമാണെന്നും അവർ പറഞ്ഞു.

നരേഷ് തന്റെ സുഹൃത്താണെന്നും തങ്ങൾക്കിടയിൽ മറ്റു ബന്ധമില്ലെന്നുമായിരുന്നു വെള്ളിയാഴ്ച പവിത്ര പറഞ്ഞത്. എന്നാൽ മൈസൂരിലെ ഹോട്ടലിൽ ഇരുവരും ഒന്നിച്ച് താമസിച്ച വിവരം രമ്യ പുറത്തു വിട്ടിരുന്നു. അതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

രണ്ടുപേരും ഒന്നിച്ച് ഹോട്ടലിൽ താമസിക്കാനെത്തിയ വിവരം കിട്ടിയതോടെയാണ് രാത്രി തന്നെ ഹോട്ടലിൽ എത്തിയത്. എന്നാൽ ബഹളം വച്ച് ഇതൊരു പ്രശ്നമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. പക്ഷേ എല്ലാവ രുടെയും മുന്നിൽ വച്ച് തന്നെ അപമാനിക്കാനാണ് നരേഷ് നോക്കിയതെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Also Read
സ്വഭാവം വെച്ച് ഭദ്രകാളിയെ പോലെയാണ്, അവളെ അങ്ങനെയാക്കിയത് ജീവിതാനുഭവങ്ങളാണ്, എല്ലാം തികഞ്ഞ പെണ്ണിനെ സ്വന്തമാക്കി ഭാഗ്യവാൻ ആകേണ്ടെന്ന് തീരുമാനിച്ചിരുന്നു ലക്ഷ്മി പ്രിയയുടെ ഭർത്താവ്

തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്ന് പവിത്ര മാദ്ധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെ അവരെ ചെരിപ്പൂരി അടിക്കാൻ രമ്യ ഒരുങ്ങിയതും വൈറലായി. നരേഷിന്റെ മൂന്നാമത്തെ ഭാര്യയാണ് രമ്യ. എന്നാൽ രമ്യയിൽ നിന്നും വിവാഹമോചനം നേടിയെന്നാണ് നരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. തങ്ങൾ ഇപ്പോഴും ദമ്പതികൾ ആണെന്നാണ് രമ്യ പറയുന്നത്.

പവിത്രയും ലോകേഷും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾക്കും തുടക്കമായത്. രമ്യയിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതു കൊണ്ട് അതിന്റെ പക വീട്ടാനാണ് അവർ ഇത്തരത്തിൽ അപമാനിക്കുന്നതെന്നാണ് നരേഷിന്റെ വാദം.

Advertisement