അവളെനിക്ക് ടൈം പാസ് മാത്രമാണ്; നടി രേഖയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് സൂപ്പർ താരം ജിതേന്ദ്ര പറഞ്ഞതിങ്ങനെ

383

തെന്നിന്ത്യയിൽ നിന്നും ബോളിവുഡിലേക്ക് അരങ്ങേറി ഒരു വിപ്ലവം തന്നെ തീർത്ത നായികയാണ് രേഖ. താരത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ അനേകം ഗോസിപ്പുകളാണ് ആരാധകരുടെ മനസിലേക്ക് ഓടിയെത്തുക. കുട്ടിക്കാലം തൊട്ടുതന്നെ വിവാദങ്ങൾ പിന്തുടർന്നിരുന്ന രേഖ സൗന്ദര്യവും അഭിനയത്തിലുള്ള കഴിവും ഒത്തിണങ്ങിയ അപൂർവ്വ പ്രതിഭയായിരുന്നു.

ജനങ്ങൾക്ക് സിനിമാലോകത്തെ വിശേഷങ്ങൾ പത്രങ്ങളിലും മറ്റും വായിച്ചറിയാൻ പറ്റുന്ന കാലത്ത് പോലും ഗോസിപ്പുകോളങ്ങളെ ഭരിച്ചിരുന്നത് രേഖയായിരുന്നു. സിനിമാജീവിതത്തിൽ കൂടെ അഭിനയിച്ച മിക്കനടന്മാരുടെ പേരിനൊപ്പവും രേഖയുടെ പേര് പ്രണയിനിയായി ഉയർന്നു കേട്ടു. കൂട്ടത്തിൽ ഏറ്റവും വിവാദം നടൻ ്മിതാഭ് ബച്ചനോടൊപ്പമുള്ള പ്രണയമായിരുന്നു. നടിയായിരുന്ന ജയയെ അമിതാഭ് വിവാഹം ചെയ്ത് പ്രേക്ഷകരെ വരെ ഞെട്ടിച്ചിരുന്നു.

Advertisements

അതേസമയം, അമിതാഭ് ബച്ചൻ മാത്രമല്ല അക്കാലത്തെ പ്രമുഖ നടന്മാരുടെയൊക്കെ പേരിനൊപ്പവും യുവതാരമയിരുന്ന അക്ഷയ് കുമാറിനൊപ്പവും വരം രേഖയുടെ പേര് ഉയർന്നു കേട്ടിരുന്നു.

ALSO READ- ‘എന്നെ ഗർഭിണി ആയിരിക്കുമ്പോൾ അമ്മ അബോ ർഷൻ ചെയ്ത് കളയാൻ ശ്രമിച്ചു’; ജീവിതകഥ പറഞ്ഞ് നടിയും കൊമേഡിയനുമായ ഭാരതി സിംഗ്

ഇപ്പോഴിതാ, നടൻ ജിതേന്ദ്ര രേഖയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് വർഷങ്ങൾക്കിപ്പുറം വൈറലാവുന്നത്. അക്കാലത്ത് ബോളിവുഡിൽ ചോക്ലേറ്റ് ഹീറോയായി തിളങ്ങി നിന്ന നടനാണ് ജിതേന്ദ്ര. അദ്ദേഹത്തെ പ്രണയിക്കാത്തവരായി ആരാധികമാർ പോലും ഉണ്ടായിരുന്നില്ല. കൂടെ അഭിനയിച്ചവരും ജിതേന്ദ്രയെ പ്രണയിച്ചിരുന്നു.

രേഖയുമായി പ്രണയത്തിലായിരുന്നു ഒരുകാലത്ത് ജിതേന്ദ്ര. എന്നാൽ അദ്ദേഹം പിൽക്കാലത്ത് രേഖയോട് തോന്നിയ ഇഷ്ടം വെറും ടൈം പാസ് മാത്രമായിരുന്നു എന്നാണ് പ്രതികരിച്ചത്. അന്ന് പറഞ്ഞ ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. പ്രമുഖരായ പല നടിമാരുമായി ജിതേന്ദ്ര ഡേറ്റിങ് നടത്തിയിരുന്നു എന്നതാണ് യാഥാർഥ്യം. അതിലൊരാൾ മാത്രമാണ് രേഖ.

ALSO READ-‘മലയാളികളുടെ സാക്ഷരത എത്രത്തോളമെന്ന് മനസിലായി, റോബിന്റെ പ്രഹസനം ആവശ്യമില്ലാത്തത്, പട്ടി ഷോ’; ഡെയ്‌സിയും മണികണ്ഠനും വിമർശനവുമായി രംഗത്ത്

ബോളിവുഡിലെ ജംപിങ് ജാക്ക് എന്നറിയപ്പെട്ടിരുന്ന ജിതേന്ദ്ര കരിയറിൽ ഇരുന്നൂറോളം സിനിമകൾ നായകനായി. ഇക്കൂട്ടത്തിൽ 121-ഓളം സിനിമകളും ബോക്സോഫീസിൽ ഹിറ്റായിരുന്നു. താരത്തിന്റെ കരിയർ എത്ര ഹിറ്റായിരുന്നു എന്നത് സിനിമകളുടെ വിജയത്തിൽ നിന്നും വ്യക്തം.

ഹിറ്റായ നിരവധി സിനിമകളിൽ രേഖയും ജിതേന്ദ്രയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഏക് ബെചാര എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും അടുപ്പത്തിലായത്. എന്നാൽ ഇതേ സമയത്ത് അദ്ദേഹം പിന്നീട് ഭാര്യയായ ശോഭ കപൂറുമായി പ്രണയത്തിലായിരുന്നു. രേഖയുമായുള്ള അടുപ്പം കാരണമാണ് ജിതേന്ദ്രയ്ക്ക് കൂടുതൽ സിനിമകൾ ലഭിച്ചത്. അതുകാണ്ട് നടിയുമായി ബന്ധം മുന്നോട്ട് കൊണ്ടുപോകാനും അദ്ദേഹം ശ്രമിച്ചു.

എന്നാൽ, പക്ഷേ ഒരു സിനിമയുടെ ലൊക്കേഷനിൽ വെച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ പിന്നീട് ആ ബന്ധം അവസാനിക്കാൻ തന്നെ കാരണമായി. രേഖ തനിക്കൊരു ടൈം പാസ് മാത്രമാണെന്നാണ് ഒരു ജൂനിയർ ആർട്ടിസ്റ്റിനോട് ജിതേന്ദ്ര പറഞ്ഞത്. ഇതറിഞ്ഞ രേഖ ആ പ്രണയം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. രേഖയ്ക്ക് ശേഷം ഹേമ മാലിനിയുമായിട്ടും ജിതേന്ദ്ര പ്രണയത്തിലായി. ഹേമയെ വിവാഹം കഴിക്കാനും താരം ആഗ്രഹിച്ചു. ഹേമയും ജിതേന്ദ്രയും വിവാഹിതരാകാൻ മദ്രാസിലെ ഒരു ക്ഷേത്രത്തിൽ എത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ പിന്നീട് ധർമേന്ദ്രയുടെ ഇടപെടലിലാണ് ഹേമയും ജിതേന്ദ്രയും തമ്മിലുള്ള ബന്ധം അവസാനിച്ചത്.

ഹേമ മാലിനിയ്ക്ക് ശേഷം നടി ശ്രീദേവിയെ ജിതേന്ദ്ര പ്രണയിച്ചു. ജിതേന്ദ്രയുടെ നായികയായി ശ്രീദേവി അഭിനയിച്ചതോടെയാണ് പ്രണയം തുടങ്ങുന്നത്. ആ വാർത്ത ബോളിവുഡിൽ വലിയ രീതിയിൽ പ്രചരിച്ചു. ഇതിനിടെ 1974 ൽ ശോഭ കപൂറുമായി ജിതേന്ദ്രയുടെ വിവാഹം നടന്നിരുന്നു.

ഇതിന് ശേഷവുംം ശ്രീദേവിയുടെ പേരിൽ വാർത്തകൾ വന്നതോടെ ശോഭയ്ക്ക് സഹിക്കാനായില്ല. തുടർന്ന് ഒരു ദിവസം ശ്രീദേവിയെ ശോഭ ഡിന്നറിന് ക്ഷണിക്കുകയും കാര്യങ്ങളൊക്കെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ശ്രീദേവി ആ ബന്ധം അവസാനിപ്പിച്ച് പോയതെന്നാണ് റിപ്പോർട്ട്.

Advertisement