കൊച്ച് പയ്യനാണ്, വലുതാകാൻ സമ്മതിക്കൂ; വിവാഹബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് രസകരമായ മറുപടി പറഞ്ഞ് വിക്കി കൗശൽ

734

ബോളിവുഡിലെ മിന്നും താരമാണ് വിക്കി കൗശൽ. ബോളിവുഡിലെ താരറാണിയായ കത്രീന കൈഫിനെയാണ് വിക്കി വിവാഹം ചെയ്തിരിക്കുന്നത്. സംവിധായകൻ കൗശലിന്റെ മകനായി ജനിച്ച വിക്കി ഗാങ്ങ് ഓഫ് വോസ്സിപൂരിലാണ് ആദ്യമായി അഭിനയിച്ചത്.മസ്സാനെന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ താരം ഉറി, ദി സർജിക്കൽ സ്‌ട്രൈക്ക് എന്ന ചിത്രത്തിലൂടെ മികച്ച് നടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി.

ഇപ്പോഴിതാ സാറാ അലിഖാനുമൊത്തുള്ള തന്റെ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ ആരാധകന്റെ ചോദ്യത്തിന് താരം നല്കിയ മറുപടിയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കത്രീന കൈഫുമായുള്ള വിവാഹം ബന്ധം അവസാനിപ്പിക്കുകയും മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്യുമോ എന്നായിരുന്നു ഒരാൾക്ക് അറിയാനുണ്ടായിരുന്നത്. കൂടുതൽ നല്ലൊരു വധുവിനെ കണ്ടെത്തിയാൽ കത്രീനയെ ഡിവോഴ്സ് ചെയ്ത് അവരെ വിവാഹം കഴിക്കുമോ?” എന്നായിരുന്നു താരത്തോടുള്ള ചോദ്യം.

Advertisements

Also Read
എന്റെ മകളെ കുറിച്ച് എന്നോട് ചോദിക്കല്ലേ, അവളുടെ അമ്മയോട് ചോദിക്കൂ എന്ന് അദ്ദേഹം പറയുമായിരുന്നു; തെന്നിന്ത്യൻ താരം തൃഷയുടെ അച്ഛനെ കുറിച്ച് ചെയ്യാർ ബാലു.

ചിരിച്ചു കൊണ്ടായിരുന്നു വിക്കി ഇതിന് മറുപടി നൽകിയത്. ”വൈകുന്നേരം വീട്ടിൽ പോകാനുള്ളതാണ്. അതുപോലെ കുടുക്കുന്ന ചോദ്യങ്ങൾ ചോദിക്കാതിരുന്നൂടേ. കൊച്ച് പയ്യനാണ്. വലുതാകാൻ സമ്മതിക്കൂ. ഇതിന് എന്ത് മറുപടി നൽകാനാണ്. അപകടകരമായ ചോദ്യമാണല്ലോ ചോദിച്ചത്” എന്നായിരുന്നു വിക്കിയുടെ മറുപടി.അതേസമയം കത്രീനയുമായുള്ള ബന്ധം ജന്മജന്മാന്തരങ്ങൾക്കായുള്ളതാണെന്നും അടുത്ത ജന്മത്തിലും വിട്ടുകളയില്ലെന്നും വിക്കി പറയുന്നുണ്ട്.

വിക്കി നായകനായി എത്തുന്ന പുതിയ സിനിമയാണ് സര ഹട്ട്കെ ഹര ബച്ച്കെ. സാറ അലി ഖാൻ ആണ് ചിത്രത്തിലെ നായിക. ദമ്പതികളുടെ ജീവിതത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ഇതിനോടകം തന്നെ ശ്രദ്ധ നേടാൻ ട്രെയിലറിന് സാധിച്ചിട്ടുണ്ട്. വിക്കിയുടേയും സാറയുടെ ജോഡി വിജയം കൈവരിക്കുമെന്നാണ് സിനിമാ പ്രേമികൾ പ്രതീക്ഷിക്കുന്നത്

Also Read
പുഷ്പ സിനിമയിലെ ശ്രീവല്ലി ആയി അഭിനയിക്കാൻ രശ്മിക മാന്ദാനയേക്കാൾ നല്ലത് ഞാൻ ആയിരുന്നു: നടി ഐശ്വര്യ രാജേഷ് പറയുന്നത് കേട്ടോ

കപിലും സൗമ്യയുമായി വിക്കിയും സാറയും എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിനേശ് വിജൻ ആണ്. ജൂൺ 2 നാണ് സിനിമയുടെ റിലീസ്. ഇന്നലെയായിരുന്നു ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നടന്നത്.വിവാഹ മോചനവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. ഇരു ഡോഡികൾക്കും വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ

Advertisement