എന്റെ മകളെ കുറിച്ച് എന്നോട് ചോദിക്കല്ലേ, അവളുടെ അമ്മയോട് ചോദിക്കൂ എന്ന് അദ്ദേഹം പറയുമായിരുന്നു; തെന്നിന്ത്യൻ താരം തൃഷയുടെ അച്ഛനെ കുറിച്ച് ചെയ്യാർ ബാലു.

446

തെന്നിന്ത്യയിലെ സൂപ്പർ നായികയാണ് തൃഷ കൃഷ്ണൻ. വളരെ ചെറുപ്പത്തിൽ തന്നെ അഭിനയിക്കാൻ തുടങ്ങിയ നടിയുടേതായി അവസാനം പുറത്ത് വന്ന സിനിമ പൊന്നിയിൻ സെൽവനാണ്. പ്രായം നാല്പത് ആയെങ്കിലും ഇപ്പോഴും മങ്ങാത്ത സൗന്ദര്യത്തിന് ഉടമയാണവർ. തമിഴ്‌നാട്ടുക്കാരിയായ തൃഷയുടെ വിജയം ആ സംസ്ഥാനത്ത് മാത്രം ഒതുങ്ങി നിന്നില്ല. തെന്നിന്ത്യ മുഴുവൻ അവരുടെ അഭിനയ പാടവവും സൗന്ദര്യവും ചർച്ചയായി. ഒപ്പം അവരുടെ ബന്ധങ്ങളും ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചു.

ഇപ്പോഴിതാ അധികം ആരും അറിയാതെ പോയ തൃഷയുടെ അച്ഛനെ കുറിച്ചുള്ള കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തൃഷയുടെ അച്ഛൻ കൃഷ്ണനെ കുറിച്ച് മാധ്യമപ്രവർത്തകൻ ചെയ്യാർ ബാലു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആഗയം തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് തൃഷയുടെ അച്ഛനെ കുറിച്ചുള്ള പരാമർശം അദ്ദേഹം നടത്തിയത്.

Advertisements

Also Read
പുഷ്പ സിനിമയിലെ ശ്രീവല്ലി ആയി അഭിനയിക്കാൻ രശ്മിക മാന്ദാനയേക്കാൾ നല്ലത് ഞാൻ ആയിരുന്നു: നടി ഐശ്വര്യ രാജേഷ് പറയുന്നത് കേട്ടോ

ചെയ്യാർ ബാലുവിന്റെ വാക്കുകൾ ഇങ്ങനെ; ആരെയും ആശ്രയിക്കാൻ ആഗ്രഹമില്ലാത്ത വ്യക്തിയായിരുന്നു തൃഷയുടെ അച്ഛൻ. സ്വന്തം അദ്വാനത്തിൽ നിന്ന് ഉണ്ടാക്കിയ പൈസക്കൊണ്ടെ ഭക്ഷണം കഴിക്കുകയുള്ളു എന്നാണ് അദ്ദേഹം തീരുമാനമെടുത്തിരുന്നത്. ചെന്നൈയിലെ ഒരു പ്രമുഖ ഹോട്ടലിലെ മാനേജറായിരുന്നു അദ്ദേഹം. വളരെ സാധാരണമായാണ്. തൃഷ നടിയായ ശേഷവും അദ്ദേഹം ജീവിച്ചത്. തൃഷയെ കുറിച്ചോ, അവരുടെ ജോലിയെ കുറിച്ചോ അദ്ദേഹത്തോട് ചോദിച്ചാൽ അദ്ദേഹം പറയുന്നത് ഇങ്ങനെ ആയിരുന്നു.

എന്റെ മകളെ കുറിച്ച് എന്നോട് ചോദിക്കല്ലേ, അവളുടെ അമ്മയോട് ചോദിക്കു എന്നാണ്. ഇവിടെയാണ് ഞാൻ ജോലി ചെയ്യുന്നത്. ഇതാണ് എന്റെ ജോലി എന്നാണ് അദ്ദേഹം പറയുക. മകളുടെ പ്രശസ്തിയോടെ, സിനിമാ കരിയറിനോടൊ അദ്ദേഹത്തിന് യാതൊരു വിധത്തിലുമുള്ള താത്പര്യവും ഇല്ലായിരുന്നു. അതേസമയം തെരുവു നായ്ക്കളോട് വളരെ അനുകമ്പമുള്ള വ്യക്തിയാണ് തൃഷ എന്നാണ് ചെയ്യാർ ബാലു പറയുന്നത്.

Also Read
ഒരു ആവറേജ് പാട്ടുക്കാരിയായ ഇവർക്ക് പിടിച്ച് നില്ക്കണമെങ്കിൽ ഇതൊക്കെ തന്നെ ശരണം; മോശം കമന്റിട്ട ആൾക്ക് പ്രതികരണവുമായി അഭയ ഹിരൺമയി

തെരുവ് നായ്ക്കളെ തൃഷ വീട്ടിൽ വളർത്തുന്നുണ്ട്. അവരുടെ മനസ്സ് കരുണയുള്ളതാണ്. തന്റെ കരിയറിൽ ഒരുപാട് ഗോസിപ്പുകൾ തൃഷയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ തൃഷ ബുദ്ധിമതിയാണ്. പ്രൊഫഷനോട് ആത്മാർത്ഥ കാണിക്കുന്ന മറ്റൊരു നടിയുണ്ടോ എന്ന കാര്യത്തിലും സംശയമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

Advertisement