തീര്‍ച്ചയായും ബേബി, അടുത്ത പോസ്റ്റില്‍ അത് ഉള്‍പ്പെടുത്താം; നായന്‍താരയുടെ മറുപടി

66

മലയാള സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് നയൻതാര. എന്നാൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ നടിക്ക് ലഭിച്ചത് അന്യഭാഷയിൽ നിന്നാണ്. ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാൾ ആയി നയൻ മാറിക്കഴിഞ്ഞു. വിവാഹത്തോടെ സോഷ്യൽ മീഡിയയിലും സജീവം ആവുകയായിരുന്നു നടി.

also read
ഇനി ഒന്നും ഒന്നും മൂന്ന്, ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് അമല പോള്‍, ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍
ഇപ്പോൾ കൂടുതലും തന്റെ മക്കൾക്കൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ചാണ് നയൻ എത്താർ. ഇതെല്ലാം നിമിഷന്നേരം കൊണ്ട് വൈറൽ ആവാറുണ്ട്. ഇപ്പോഴിതാ ന്യൂ ഇയർ ദിനത്തൽ ഈ താരങ്ങൾ പങ്കുവെച്ച ഫോട്ടോയാണ് വൈറൽ ആവുന്നത്.

Advertisements

‘ഈ വർഷം എല്ലാവർക്കും ഒരുപാട് സ്‌നേഹ ഭാഗ്യങ്ങളും സന്തോഷവും നൽകട്ടെ, 2024 ആശംസകൾ’ എന്ന് പറഞ്ഞുകൊണ്ടാണ് നയൻതാര വിഘ്നേഷിനും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. അതേസമയം വിഘ്‌നേഷ് എപ്പോൾ ഫോട്ടോ പങ്കുവെക്കുമ്പോഴും അതിന് ഒപ്പം
ജയിലർ എന്ന ചിത്രത്തിൽ വിഘ്‌നേഷ് എഴുതിയ ‘രത്തമാരെ’ എന്ന ഗാനം ഉൾപ്പെടുത്താറുണ്ട്.

ഒടുവിൽ ഇതിന് നേരെ ട്രോളുവരെ വന്നു. നയൻതാര പോസ്റ്റ് ചെയ്ത ചിത്രത്തിൽ ഒരാൾ നയന്താരയോട് എന്തുകൊണ്ട് ‘രത്തമാരെ’ സോങ് ഇട്ടില്ല എന്ന് ചോദിക്കുന്നുണ്ട്.

ഈ ചോദ്യത്തിന് നയൻതാര നൽകുന്ന മറുപടിയും വളരെ രസകരാണ്.’തീർച്ചയായും ബേബി, നിങ്ങൾക്ക് ആ പാട്ട് അത്രയധികം ഇഷ്ടമാണെങ്കിൽ ഉറപ്പായും ഞാൻ അടുത്ത ഒരു പോസ്റ്റ് ആ പാട്ട് ഉൾപ്പെടുത്തി നിങ്ങൾക്ക് വേണ്ടി ഇടാം’ എന്നായിരുന്നു നയൻതാര നൽകിയ മറുപടി.

 

Advertisement