ഇനി ഒന്നും ഒന്നും മൂന്ന്, ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് അമല പോള്‍, ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

134

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വളരെ പെട്ടെന്ന് തന്നെ സൂപ്പര്‍ നടിയായി മാറിയ മലയാളി താരമാണ് നടിഅമല പോള്‍. 2009 ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം നീലത്താമര എന്ന ലാല്‍ജോസ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം ഇന്നും സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ്.

Advertisements

അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളില്‍ സജീവമാണ്. കൂടാതെ കന്നഡ സിനിമയിലും താരം തന്റെ സാന്നിധ്യം അറിച്ചിട്ടുണ്ട്.

Also Read:പഴയ ഹിറ്റ് കൂട്ടുകെട്ടില്‍ വീണ്ടും സിനിമ ഒരുങ്ങുന്നു, അടുത്ത ചിത്രത്തില്‍ നായകന്‍ മോഹന്‍ലാലെന്ന് സ്ഥിരീകരിച്ച് സത്യന്‍ അന്തിക്കാട്, ആവേശഭരിതരായി ആരാധകര്‍, കൂടുതല്‍ വിവരങ്ങള്‍

മോഡലിങ് രംഗത്തും എന്നും വെള്ളിത്തിരയിലേക്ക് എത്തിയ താരത്തിന് അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ തിളങ്ങി നില്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അമലയുടെ രണ്ടാം വിവാഹം.

സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് അമലുടെ ഭര്‍ത്താവ്. സിനിമാമേഖലയുമായി യാതൊരി ബന്ധവുമില്ലാത്ത ജഗത് ദേശായി അമലയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. അമലയുടെയും ജഗതിന്റെയും വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Also Read:ലാലേട്ടന്‍ വേറെ മനുഷ്യന്‍, കാര്‍ത്തിക് സുബ്ബരാജ് രജനികാന്തിനെ വെച്ച് സിനിമ ചെയ്ത പോലെ ലാലേട്ടനെ വെച്ച് എനിക്കും ഒരു ചിത്രം ചെയ്യണം, തുറന്നുപറഞ്ഞ് മോനിഷ

ഇപ്പോഴിതാ താന്‍ അമ്മയാവാന്‍ ഒരുങ്ങുന്നുവെന്ന സന്തോഷവാര്‍ത്ത അറിയിച്ചിരിക്കുകയാണ് അമല പോള്‍. അമല തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിനക്കൊപ്പം ഒന്നും ഒന്നും മൂന്നാണെന്ന് എനിക്കിപ്പോള്‍ അറിയാം എന്ന് മെറ്റേണിറ്റി ചിത്രങ്ങള്‍ പങ്കുവെച്ച് അമല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

Advertisement