Home Entertainment Celebrities

ആ ചോദ്യം ചോദിച്ചാൽ കുഴങ്ങി പോകും; ഇന്ന് അതില്ലാതെ ഒരു ജീവിതമില്ല; സിവിൽ സർവീസ് സ്വപ്‌നം കണ്ടിരുന്നെന്നും അഭയ ഹിരൺമയി

8273

നിരവധി ഗാനങ്ങൾ ആസ്വാദകർക്ക് സമ്മാനിച്ച മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. നിരവധി ആരാധകരാണ് മലയാള സിനിമാ പിന്നണി ഗാനരംഗത്തെ സജീവ സാന്നിധ്യമായ താരത്തിന്റെ പാട്ടുകൾക്കുള്ളത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഇന്ന് താരം. തന്റെ ഫോട്ടോകളും ഓരോ വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുമുണ്ട് താരം. സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവിങ് ടു ഗെതറിലായിരുന്ന അഭയ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് ഗോപി സുന്ദർ ഒരുക്കിയ ഗാനങ്ങളായിരുന്നു.

Advertisements

അതേസമയം ഗോപി സുന്ദറുമായുള്ള ബന്ധം അവസാനിച്ചതോടെ അഭയ പലപ്പോഴും സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഇരുവരും തങ്ങളുടെ പത്ത് വർഷത്തെ ബന്ധമാണ് ഉപേക്ഷിച്ചത്. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ്.

ALSO READ- അന്ന് നൃത്തം ചെയ്യുമ്പോള്‍ ഗുരുവായൂരപ്പന്‍ അടുത്തേക്ക് വരുന്നത് പോലെ തോന്നി, ബാലാമണിക്ക് തോന്നിയതുപോലെ താനും അനുഭവിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നവ്യ നായര്‍

താരം തന്നെ തയ്യാറാക്കിയ 20 ചോദ്യങ്ങൾക്കുള്ള മറുപടികളുമായി അഭയ എത്തുകയാണ്. പാട്ടിനെക്കുറിച്ചും ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

തന്നെക്കുറിച്ച് കൂടുതൽ മനസിലാക്കാനുള്ളതെല്ലാം ഈ വീഡിയോയിലുണ്ട്. മ്യൂസിക്കാണ് മുന്നോട്ട് നയിക്കുന്നത്. വീട്ടിലെ പണിയും പട്ടികളുടെ കാര്യങ്ങളുമൊക്കെയായി തിരക്കിലാണ്. എല്ലാം നല്ല വൃത്തിയായിരിക്കണമെന്ന കാര്യത്തിൽ നിർബന്ധമുണ്ട്. പാത്രം കഴുകാൻ ഇഷ്ടമാണെന്നും അഭയ പറയുന്നു.

ജിമ്മിൽ പോവുന്നുണ്ട് ഇപ്പോൾ. എന്നും പോവുന്നതിന് മുൻപ് സ്മൂത്തി കഴിക്കണം. വെള്ളം കുടിക്കണം, അങ്ങനെ കുറച്ച് പരിപാടികളുണ്ട്്. ഭക്ഷണമുണ്ടാക്കാനും തനിക്കിഷ്ടമാണ്. സിനിമയേക്കാളും കൂടുതൽ കാണുന്നത് വെബ് സീരീസാണ്. ജനുവിനാണ് താൻ എന്നാണ് ഒറ്റവാക്കിൽ സ്വയം അഭയ വിശേഷിപ്പിച്ചത്.

ALSO READ- അങ്ങനെ സ്വന്തം കാലില്‍ നില്‍ക്കാനും ഇരിക്കാനും പറ്റി, മഞ്ജു വാര്യരുടെ ഞെട്ടിക്കുന്ന ഫുള്‍ സ്പ്ലിറ്റ് വര്‍ക്കൗട്ട് ചിത്രത്തിന് കിടിലന്‍ കമന്റുമായി രമേശ് പിഷാരടി, ചിത്രം വൈറല്‍

മുൻപ് സിവിൽ സർവീസ് ഇഷ്ടമായിരുന്നു. അതിന് വേണ്ടി പ്രിപ്പയർ ചെയ്യണമെന്നൊക്കെ കരുതിയിരുന്നു. വലുതായപ്പോൾ ആ സ്വപ്നം മാറുകയായിരുന്നു. താൻ എപ്പോഴും കൂടെ കരുതുന്ന സാധനം ടിഷ്യൂ പേപ്പറാണ്. അതില്ലാതെയൊരു ജീവിതം ഇല്ല. എവിടെ പോയാലും ടിഷ്യു പേപ്പറിലാണ് ജീവിക്കുന്നത്. തജീവിതം ഒരു മ്യൂസിക്കൽ ആൽബമാക്കുകയാണെങ്കിൽ അതിന് ബൊഹീമിയൻ ഗേൾ എന്ന് പേരിടുമെന്നും അഭയ പറയുന്നു.

ശിവാജി, തങ്കപ്പൻ, മാഷ, കല്യാണി, കമീല, കുക്കി ഇവരാണ് എന്റെ പട്ടികൾ. 6 പേരുണ്ട്. പ്രിയപ്പെട്ട പുസ്തകവും എഴുത്തുകാരനെയും ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ടാണെന്നും ഇഷ്ടമുള്ള പാട്ടിനെക്കുറിച്ച് ചോദിക്കുന്നത് പോലെയാണ് അതെന്നും അഭയ ഹിരൺമയി പറയുന്നു.

തനിക്ക് ഏറെ ഇഷ്ടപ്പെട്ട സംഥലം തായ്ലാൻഡ് ആണ്. ഭക്ഷണപ്രിയയാണ് താനെന്നും ബിരിയാണി ഇഷ്ടമാണെന്നും അഭയ പറയുന്നുണ്ട്. താൻ ഹൈദരാബാദിലായിരുന്ന സമയത്ത് എല്ലായിടത്തും കയറി ഇറങ്ങാറുണ്ടായിരുന്നെന്നും വെളിപ്പടുത്തുന്നു.

ഇളയരാജ, എആർ റഹ്‌മാൻ ഇവരോടൊപ്പമെല്ലാം പ്രവർത്തിക്കാൻ ഇഷ്ടമുണ്ട്. ആത്മവിശ്വാസത്തോടെ ഇരിക്കുക എന്നാണ് എല്ലാവരോടും പറയാനുള്ളത്. അച്ഛൻ മേടിച്ച് തന്ന പാദസരം ഇപ്പോഴും അമൂല്യമായി സൂക്ഷിക്കുന്നുണ്ടെന്നും അഭയ വെളിപ്പെടുത്തി.

Advertisement