Home Entertainment Celebrities

അങ്ങനെ സ്വന്തം കാലില്‍ നില്‍ക്കാനും ഇരിക്കാനും പറ്റി, മഞ്ജു വാര്യരുടെ ഞെട്ടിക്കുന്ന ഫുള്‍ സ്പ്ലിറ്റ് വര്‍ക്കൗട്ട് ചിത്രത്തിന് കിടിലന്‍ കമന്റുമായി രമേശ് പിഷാരടി, ചിത്രം വൈറല്‍

778

ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.

Advertisements

ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.

Also Read: ഇന്റര്‍വ്യൂ എടുക്കാന്‍ ഭയങ്കര പേടിയുള്ള നടന്‍, ആര്‍ക്കും ഇന്റര്‍വ്യൂ കൊടുക്കാത്ത സെലിബ്രിറ്റിയാണ് അദ്ദേഹം, തുറന്ന് പറഞ്ഞ് രേഖ മോനോന്‍

സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തുനിവും ആയിഷയുമാണ് താരത്തിന്റെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായിക്കൊണ്ടിരിക്കുകയാണ് മഞ്ജു ഫുള്‍ സ്പ്ലിറ്റ് പോസില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം . താരം തന്നെയാണ് ചിത്രം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിങ്ങളെ നിങ്ങള്‍ തന്നെ സ്വയം പ്രോത്സാഹിപ്പിക്കൂവെന്നും നിങ്ങള്‍ക്ക് വേണ്ടി അത് മറ്റാരും ചെയ്യാന്‍ പോകുന്നില്ലെന്നുമാണ് താരം ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്.

Also Read: അമ്മ മ രി ച്ചതോടെ അച്ഛൻ തന്നെ കയറിപിടിക്കാൻ ശ്രമിച്ചു; അനിയത്തിയെ പോലും അകറ്റി; ഭർത്താവിന്റെ അസുഖം മാറാനുള്ള മരുന്നിന് വേണ്ടത് ലക്ഷങ്ങളെന്ന് കാർത്തിക

സിനിമാതാരങ്ങളടക്കം നിരവധി പേരാണ് ചിത്രത്തിന് താഴെ താരത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. അതില്‍ നടന്‍ രമേഷ് പിഷാരടിയുടെ കമന്റ് ശ്രദ്ധ നേടുകയാണ്. സ്വന്തം കാലില്‍ നില്‍ക്കാനും ഇരിക്കാനും പറ്റിയെന്നായിരുന്നു രമേശ് പിഷാരടി കുറിച്ചത്. ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ചിത്രം.

Advertisement