‘എന്നെ മോശമായിട്ട് അനുകരിക്കുന്ന ഒരാളാണ് അസീസ് നെടുമങ്ങാട്’, പലരും നമ്മളെ കൊണ്ട് പേരെടുക്കുന്നു പൈസ കിട്ടുന്നു, ജീവിക്കുന്നു: അശോകന്‍

1170

പത്മരാജന്റെ സിനിമയിലൂടെ എത്തി പിന്നീട് മലയാളത്തില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നടന്‍ അശോകന്‍. നായകനായും വില്ലനായും തമാശക്കാരനായും സഹനടനായും എല്ലാം തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറി അശോകന്‍.

നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങള്‍ താരം അവതരിപ്പിച്ചിട്ടുണ്ട്. സംവിധായകന്‍ പത്മരാജനാണ് അശോകനെ മലയാളത്തിന് പരിചയപ്പെടുത്തുന്നത്. പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെയാണ് അശോകന്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

Advertisements

അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങി പ്രശസ്തരായ സംവിധായകര്‍ക്ക് എല്ലാം ഒപ്പം വര്‍ക്ക് ചെയ്യാനുള്ള അപൂര്‍വ്വ ഭാഗ്യവും അശോകന് ലഭിച്ചിരുന്നു. വില്ലന്‍ വേഷങ്ങളിലും സഹതാരമായുള്ള വേഷങ്ങളിലും തിളങ്ങിയ അശോകന്‍ പിന്നീട് കോമഡി വേഷങ്ങളിലൂടെയും പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. ഇപ്പോഴും ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയ ലോകത്ത് സജീവമാണ് താരം

ഇതിനിടെ ആദ്യമായി ഒരു വെബ് സീരീസിസും അശോകന്‍ ഭാഗമായിരിക്കുകയാണ്. മാസ്റ്റര്‍ പീസ് എന്ന വെബ് സീരീസ് ഹോട്‌സ്റ്റാറില്‍ ഇന്നലെ റിലീസ് ചെയ്തിരിക്കുകയാണ്.

ALSO READ- ”പലപ്പോഴും എനിക്ക് അയാളുടെ പ്രേതം കയറാറുണ്ട്, ഷൈന്‍ യഥാര്‍ഥത്തില്‍ അങ്ങനെയൊന്നും അല്ല, എല്ലാം ഒരു എന്റര്‍ടെയ്ന്‍മെന്റ്”: സുരേഷ് ഗോപി

ഈ വെബ് സീരീസിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ തന്നെ അനുകരിക്കന്നവരെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ അശോകന്‍. പല കോമഡി ആര്‍ട്ടിസ്റ്റുകളും അമരത്തിലെ താന്‍ ചെയ്ത സീനാണ് ഇമിറ്റേറ്റ് ചെയ്യാറുള്ളതെന്നും പലരും നന്നായി തന്നെ ചെയ്യാറുണ്ട് എന്നും അശോകന്‍ പറയുന്നു.

കൂടാതെ, തന്നെ മോശമായി അനുകരിക്കുന്നവരും ഉണ്ടെന്നും അശോകന്‍ പറയുന്നു. മിമിക്രിക്കാര്‍ നല്ലതായി ചെയ്യുന്നവരുമുണ്ട്. അതുപോലെ നമ്മളെ വളരെ മോശമായിട്ട് അനുകരിക്കുന്ന ആളുകളുമുണ്ട്. നമ്മളെ ഇറിറ്റേറ്റ് ചെയ്യുന്ന ആളുകളുമുണ്ട്. നല്ലതായിട്ട് ചെയ്ത പലരുമുണ്ട്.

ഉള്ളതിന്റെ പത്ത് മടങ്ങ് കൂട്ടിയാണല്ലോ പലരും കാണിക്കുക. അമരം സിനിമയില്‍ ഞാനങ്ങനെ നോക്കിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല എന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

പലപ്പോഴും എവിടെയെങ്കിലും ഒരു മൈന്യൂട്ടായിട്ടുള്ള പോയിന്റില്‍ പിടിച്ചിട്ടാണ് അവര്‍ വലിച്ച് നീട്ടുന്നത്. നമ്മളെ കളിയാക്കി ചെയ്യുന്ന ധാരാളം ആളുകള്‍ ഉണ്ട്. അവരൊക്കെ നമ്മളെപ്പോലെയുള്ള ആക്ടേഴ്‌സിനെ കൊണ്ട് പേരെടുക്കുന്നു പൈസ കിട്ടുന്നു, ജീവിക്കുന്നു. അവരങ്ങനെ ചെയ്‌തോട്ടെയെന്നും അശോകന്‍ അഭിപ്രായപ്പെട്ടു.

ALSO READ-ചുളിവ് വീണ മുഖവും നരച്ച് കഷണ്ടി കയറിയ മുടിയും; ഇതാണ് യഥാര്‍ഥ മമ്മൂട്ടിയെന്ന് സോഷ്യല്‍മീഡിയ; ചിത്രത്തിന്റെ സത്യാവസ്ഥയിത്

കൂടാതെ തന്നെ മനപ്പൂര്‍വം കളിയാക്കി ചെയ്യുന്ന കുറേ പേരുണ്ട്. സ്‌നേഹം കൊണ്ട് ചെയ്യുന്നവരുമുണ്ട്. സ്‌നേഹം കൊണ്ട് ചെയ്യുമ്പോള്‍ ഒറിജിനല്‍ ആയിട്ടേ ചെയ്യുകയുള്ളൂ. അല്ലാതെ സ്ഥിരമായി തന്നെ ചെയ്യുന്ന പലരുമുണ്ടെന്നും അശോകന്‍ വെളിപ്പെടുത്തി.

കണ്ണൂര്‍ സ്‌ക്വാഡില്‍ പ്രധാന വേഷത്തിലെത്തിയ അസീസ് നെടുമങ്ങാട് തന്നെ നല്ല രീതിയില്‍ ചെയ്യാറുണ്ട് എന്ന അവതാരകയുടെ പരാമര്‍ശത്തെ എതിര്‍ക്കുകയും ചെയ്യുന്നുണ്ട് അശോകന്‍. തനിക്ക് അങ്ങനെ തോന്നുന്നില്ലെന്നു അശോകന്‍ പറഞ്ഞു. താന്‍ മുന്നേ പറഞ്ഞ മോശമായിട്ട് അനുകരിക്കുന്ന ഒരാളായിട്ടാണ് അസീസിനെ തോന്നിയതെന്നും അശോകന്‍ വിശദീകരിച്ചു.

അസീസ് നന്നായിട്ട് മിമിക്രി ചെയ്യുന്ന ഒരാളാണ്. അസീസ് ഞാന്‍ മുമ്പേ പറഞ്ഞ ആളുകളില്‍ പെടുന്ന ഒരാളാണ്. പുള്ളിയൊക്കെ നമ്മളെപ്പോലുള്ള കുറെ ആക്ടേഴ്‌സിനെ മിമിക്രി ചെയ്തിട്ടാണ് പോപ്പുലര്‍ ആയതെന്ന് അങ്ങേരു തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അത് ഓരോരുത്തരുടെ ഇഷ്ടം. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ തൊഴില്‍ അല്ലേ. നമുക്ക് അതിനകത്ത് ഒന്നും പറയാന്‍ പറ്റില്ലെന്നും അശോകന്‍ വിശദീകരിച്ചു.

അതേസമയം അശോകന്‍ അഭിനയിക്കുന്ന പുതിയ വെബ് സീരിസില്‍ നിത്യ മേനോന്‍, രണ്‍ജി പണിക്കര്‍, ഷറഫുദ്ദീന്‍, ശാന്തി കൃഷ്ണ, മാല പാര്‍വതി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

ശ്രീജിത്ത് എന്‍ ആണ് മാസ്റ്റര്‍പീസ് സീരീസ് സംവിധാനം ചെയ്യുന്നത്. മാത്യൂ ജോര്‍ജ് ആണ് നിര്‍മാതാവ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളില്‍ സ്ട്രീമിംഗ് ഉണ്ട്.

Advertisement