”പലപ്പോഴും എനിക്ക് അയാളുടെ പ്രേതം കയറാറുണ്ട്, ഷൈന്‍ യഥാര്‍ഥത്തില്‍ അങ്ങനെയൊന്നും അല്ല, എല്ലാം ഒരു എന്റര്‍ടെയ്ന്‍മെന്റ്”: സുരേഷ് ഗോപി

72

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് സുരേഷ് ഗോപി. ഇതിനോടകം ഒത്തിരി സിനിമകളുടെ ഭാഗമായ അദ്ദേഹം മലയാളത്തില്‍ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടണ്ട്. ഒരു മികച്ച നടന്‍ മാത്രമല്ല, രാഷ്ട്രീയപ്രവര്‍ത്തകനും മനുഷ്യസ്‌നേഹിയും കൂടിയാണ്. സിനിമകളില്‍ പൊലീസ് വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഏറെ അമ്പരിപ്പിച്ച നടന്‍ കൂടിയാണ് അദ്ദേഹം. ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സുരേഷ് ഗോപിക്ക് ഇന്ന് ആരാധകരേറെയാണ്.

രാഷ്ട്രീയ പ്രവര്‍ത്തനത്തിലും സജീവമായ സുരേഷ് ഗോപി തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയാന്‍ മടിക്കാത്ത വ്യക്തി കൂടിയാണ്. പലപ്പോഴും താരത്തിന്റെ അഭിമുഖങ്ങള്‍ ഇത്തരം തുറന്നുപറച്ചിലിന്റെ പേരില്‍ തന്നെ ചര്‍ച്ചയാകുന്നതും പതിവാണ്.

Advertisements

ഇപ്പോഴിതാ താരം നടന്‍ ഷൈന്‍ ടോം ചാക്കോയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ഷൈന്‍ കാണിക്കുന്നതൊക്കെ മറ്റുള്ളവരെ എന്റടെയ്ന്‍ ചെയ്യിക്കാനാണെന്നാണ് സുരേഷ് ഗോപി അഭിപ്രായപ്പെടുന്നത്. ചിലപ്പോഴൊക്കെ ഷൈനിന്റെ പ്രേതം തന്നില്‍ കയറാറുണ്ടെന്നും സുരേഷ്‌ഗോപി തമാശയായി പറയുകയാണ് ഇപ്പോള്‍.

ALSO READ- ചുളിവ് വീണ മുഖവും നരച്ച് കഷണ്ടി കയറിയ മുടിയും; ഇതാണ് യഥാര്‍ഥ മമ്മൂട്ടിയെന്ന് സോഷ്യല്‍മീഡിയ; ചിത്രത്തിന്റെ സത്യാവസ്ഥയിത്

ഷൈന്‍ ടോം ചാക്കോയും ഇന്റര്‍വ്യൂകളിലെ താരമാണ്. തനിക്ക് പറയാനുള്ളതെന്തും പറയാന്‍ മടികാണിക്കാത്ത താരമാണ് ഷൈന്‍. ഒപ്പം അദ്ദേഹത്തിന്റെ പല പ്രവര്‍ത്തികളും ചര്‍ച്ചയാകാറുണ്ട്. തെലുങ്ക് സിനിമയിലും താരം ഇതിനിടെ അഭിനയിച്ചിരുന്നു. പല അഭിമുഖങ്ങളിലും ഷൈന്‍ കോമളിയായി പെരുമാറുന്നതായി തോന്നുന്നുവെന്ന് പലരും വിമര്‍ശിച്ചിരുന്നു.

എന്നാല്‍ ഷൈന്‍ ലഹരി ഉപയോഗിക്കുന്നതിനാലാണ് അത്തിരത്തില്‍ പെരുമാറുന്നതെന്നായിരുന്നു മറ്റൊരു കൂട്ടരുടെ അഭിപ്രായം. നേരത്തെ പല അഭിമുഖങ്ങളിലും ഫോണും മൈക്കും എല്ലാം എറിഞ്ഞും മാധ്യമങ്ങളെ കാണാതെ ഇറങ്ങിയോടിയുമെല്ലാം ഷൈന്‍ പലവട്ടം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.

അതേസമയം, എല്ലാവരും പറയുന്നത് പോലൊരു ഷൈനിനെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് നടന്‍ സുരേഷ് ഗോപി പറയുന്നത്. ഷൈനിന്റെ പേര് ആദ്യം തെറ്റിച്ചു പറഞ്ഞാണ് സുരേഷ്‌ഗോപി സംസാരിച്ചു തുടങ്ങുന്നത്. ഷൈനിന്റെ മുഴുവന്‍ പേര് പക്ഷേ താരം ശരിയായി പറയുന്നതും വീഡിയോയിലുണ്ട്.

ALSO READ-‘ജിപ്സി ക്വീന്‍ യെസ് പറഞ്ഞു!’ അമല പോള്‍ വീണ്ടും വിവാഹിതയാകുന്നു; പ്രൊപ്പോസ് ചെയ്ത് ജഗത് ദേശായി; വീഡിയോ വൈറല്‍

”എനിക്ക് ഷൈന്‍ ടോം ചാക്കോയെ ഭയങ്കര ഇഷ്ടമാണ്. എന്റെ വിശ്വാസത്തില്‍ അയാള്‍ ഈ കാണിക്കുന്നതൊക്കെ മറ്റുള്ളവരെ എന്റടെയ്ന്‍ ചെയ്യിക്കാന്‍ വേണ്ടിയാണ്. ഒരിക്കല്‍ പോലും അത്തരത്തില്‍ ഷൈന്‍ തന്നോട് സംസാരിക്കുകയോ പെരുമാറുകയോ ചെയ്തിട്ടില്ല.”- എന്നും സുരേഷ് ഗോപി പറയുനന്ു.

”അയാള്‍ എന്നെ കാണാന്‍ രണ്ട് തവണ വന്നിട്ടുണ്ട്. ഈ രണ്ട് സമയത്തും ഞാന്‍ അയാളില്‍ അങ്ങനെയൊന്നും കണ്ടിട്ടില്ല. അപ്പോള്‍ ഞാന്‍ ഇയാളെന്താണ് ഇങ്ങനെയെന്ന് ചിന്തിക്കും. ഞങ്ങള്‍ പരസ്പരം കണ്ട ശേഷം അയാള്‍ കൊടുത്ത ഇന്റര്‍വ്യൂവില്‍ ഞാന്‍ കണ്ടിട്ടുള്ളത് കൈ കുത്തി തറയില്‍ വീഴുന്നതും ഫോണ്‍ എറിഞ്ഞു പിടിക്കുന്നതുമൊക്കെയാണ്. ”- എന്നും താരം വിശദീകരിക്കുന്നു.

”ഞാന്‍ പറഞ്ഞ് വരുന്നത്. പലപ്പോഴും എനിക്ക് അയാളുടെ പ്രേതം കയറാറുണ്ടെന്നാണ്. ബിജുവുമായി ഈ പടത്തിന്റെ പ്രമോഷന് വേണ്ടി ഇരിക്കുമ്പോള്‍ എന്നില്‍ കുറച്ച് ഷൈന്‍ ടോം ചാക്കോയെ പ്രതീക്ഷിക്കാം” -എന്നും താരം രസകരമായി പറയുന്നു.

സുരേഷ് ഗോപി തന്റെ പുതിയ ചിത്രമായ ഗരുഡന്‍ സിനിമയുടെ പ്രമോഷനായി എത്തിയപ്പോഴാണ് സുരേഷ് ഗോപി ഷൈന്‍ ടോം ചാക്കോയെ കുറിച്ച് സംസാരിച്ചത്. ഗരുഡന്‍ അരുണ്‍ വര്‍മ്മ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. തിരക്കഥ മിഥുന്‍ മാനുവല്‍ തോമസാണ് ഒരുക്കുന്നത്.

Advertisement