ചുളിവ് വീണ മുഖവും നരച്ച് കഷണ്ടി കയറിയ മുടിയും; ഇതാണ് യഥാര്‍ഥ മമ്മൂട്ടിയെന്ന് സോഷ്യല്‍മീഡിയ; ചിത്രത്തിന്റെ സത്യാവസ്ഥയിത്

9249

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് സൂപ്പര്‍ താരം മമ്മൂട്ടി. നിരവധി സിനിമകളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളായെത്തി വിസ്മയിപ്പിച്ച അദ്ദേഹം സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയിലൂടെ മികച്ച സിനിമകളും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയാണ്. സിനിമയോടുള്ള അടങ്ങാത്ത പ്രണയം കാത്തുസക്ഷിക്കുന്ന താരം സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും ട്രെന്‍ഡിയായി നില്‍ക്കുന്ന കാര്യത്തിലും ഓരോരുത്തര്‍ക്കും മാതൃകയാണ്.

എഴുപതുകളിലുള്ള മമ്മൂട്ടിയുടെ ചുറുചുറുക്കും ആരോഗ്യവും ഒരു മുപ്പതുകാരനെ പോലും അസൂയപ്പെടുത്തുന്ന വിധമാണ്. ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ ാെരു വിട്ടുവീഴിചയ്ക്കും തയ്യാറാകാത്ത മമ്മൂട്ടിയുടെ പുതിയൊരു ചിത്രമാണ് പ്രേക്ഷകരെ അന്ുപരപ്പിച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ കറങ്ങി നടക്കുന്നത്.

Advertisements

ചുളിവുകളും പ്രായാധികൃത്തിന്റെ അവശതകളും പേറുന്ന മുഖവും നരച്ച് നെറ്റി കയറിയ മുടികളുമൊക്കെയുള്ള ഒരു ചിത്രമാണ് മമ്മൂട്ടിയുടെ യഥാര്‍ത്ഥ ചിത്രം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഈ ചിത്രം വിവിധ സിനിമ ഗ്രൂപ്പുകളിലാണ് വൈറലായത്. വലിയ രീതിയില്‍ ചര്‍ച്ചയായതോടെ പലരും ഈ ഫോട്ടോയുടെ യാഥാര്‍ഥ്യം തേടിയിറങ്ങി.

ALSO READ- ‘ജിപ്സി ക്വീന്‍ യെസ് പറഞ്ഞു!’ അമല പോള്‍ വീണ്ടും വിവാഹിതയാകുന്നു; പ്രൊപ്പോസ് ചെയ്ത് ജഗത് ദേശായി; വീഡിയോ വൈറല്‍

ഒടുവില്‍ ചര്‍ച്ചകളും വിവാദങ്ങളും കനത്തതോടെ ഈ ചിത്രം കൃത്രിമമായി ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഉണ്ടാക്കിയതാണ് എന്ന കാര്യം വെളിപ്പെട്ടിരിക്കുകയാണ്. മമ്മൂട്ടിഫാന്‍സ് ഭാരവാഹിയും മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ ഏകോപിപ്പിക്കുന്നയാളുമായ റോബര്‍ട്ട് കുര്യാക്കോസ് ആണ് വീഡിയോ പങ്കുവെച്ച് സത്യം വെളിപ്പെടുത്തിയത്.

മുഖത്തും കഴുത്തിലും നിറയെ ചുളിവുകളും മുടിയും മീശയും നരയും കഷണ്ടിയുമായി ഉള്ള ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ് എന്ന് വെളിപ്പെടുത്തുന്ന വീഡിയോയാണ് റോബര്‍ട്ട് പോസ്റ്റ് ചെയ്തത്.

ഈ ചിത്രം യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിയുടെ ശരിക്കുള്ള ചിത്രം ഫോട്ടോഷോപ്പുപയോഗിച്ച് മാറ്റിയാണ് ചുളിവുകളും നരയുമുള്ളതാക്കി മാറ്റിയത്. എങ്ങനെയാണ് ഈ ചിത്രം മാറ്റിയത് എന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.

‘ഒരുപാട്‌പേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവ്വനത്തിന് ചുളിവും നരയും നല്‍കിയ ഡിജിറ്റല്‍ തിരക്കഥയുടെ വഴി: കാലത്തിന് തോല്‍പ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന്’- എന്നാണ് ഇതിന് റോബര്‍ട്ട് നല്‍കിയ ക്യാപ്ഷന്‍.

അതേസമയം, മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ കമ്പനിയായ മമ്മൂട്ടി കമ്പനി കഴിഞ്ഞ ദിവസമാണ് പുതിയ ചിത്രം ടര്‍ബോ പ്രഖ്യാപിച്ചത്. മമ്മൂട്ടിയാണ് നായകന്‍. വൈശാഖാണ് സംവിധാനം. മധുര രാജയ്ക്ക് ശേഷം വൈശാഖ് മമ്മൂട്ടിയെ നായകനാക്കി ചെയ്യുന്ന ചിത്രമാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന്റെ രചന.

Advertisement