സൈക്കോളജിയുമായി അപ്പുവിന്റെ മനസ്സ് കണ്ടുപിടിക്കാന്‍ പോയതാണ്, അവസാനം ഉത്തരംമുട്ടി ലെനക്ക് എഴുന്നേറ്റ് പോകേണ്ടി വന്നു, തുറന്നുപറഞ്ഞ് സിദ്ദിഖ്

108

മലയാളത്തിലെ മുന്‍നിര നായകന്മാരില്‍ ഒരാളണ് സിദ്ധിഖ്. വേറിട്ട ഭാവം കൊണ്ടും രൂപം കൊണ്ടും അഭിനയത്തികവ് കാട്ടിയ നടനാണ് അദ്ദേഹം. കഴിഞ്ഞ മുപ്പത് വര്‍ഷത്തിന് മുകളിലായി മലയാള സിനിമയില്‍ സജീവമായി നില്‍ക്കുകയാണ് സിദ്ധിഖ്.

Advertisements

യുവനടന്മാര്‍ക്കൊപ്പം ഇന്നും തിളങ്ങി നില്‍ക്കാന്‍ നടന് സാധിച്ചതാണ് ഈ വിജയത്തിന് പിന്നിലെ രഹസ്യവും. മലയാള സിനിമയില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കിയ നടന്‍ കൂടിയാണ്. സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായും അദ്ദേഹം മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Also Read:ഞാനും പൃഥ്വിരാജും ക്ലാസ്‌മേറ്റ്‌സ്, ആ സൗഹൃദം ഇപ്പോഴുമുണ്ട്, വെളിപ്പെടുത്തലുമായി നടി അഭിരാമി

ഇപ്പോഴിതാ നേര് എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ ആദി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍വെച്ചുണ്ടായ ചില അനുഭവങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് സിദ്ദിഖ്. പ്രണവ് മോഹന്‍ലാലിന്റെ വളര്‍ച്ച നമ്മള്‍ പുറത്തുനിന്നും നോക്കിക്കാണുകയാണ്.

ഒത്തിരി കാര്യങ്ങള്‍ അറിയാവുന്ന ആളാണ് പ്രണവ്. അയാളോട് സംസാരിക്കുമ്പോള്‍ അത് മനസ്സിലാവുമെന്നും പലപ്പോഴും നമ്മളോടൊക്കെ സംശയങ്ങള്‍ ചോദിക്കുമെന്നും ഒരിക്കല്‍ ആദിയുടെ ഷൂട്ടിന്റെ സമയത്ത് ലെന തങ്ങളോട് പറഞ്ഞു നിങ്ങള്‍ എങ്ങനെയുള്ള ആളാണെന്ന് താന്‍ പറഞ്ഞുതരാമെന്ന് സിദ്ദിഖ് പറയുന്നു.

Also Read: ഗോപി സുന്ദര്‍ പക്കാ ഫ്രോഡ് ആണ് , പുറത്ത് ആരോട് ചോദിച്ചാലും ഇങ്ങനെ പറയൂ ; ബാല

കുറേ ചോദ്യങ്ങള്‍ ലെന ചോദിച്ചു. ശേഷം ലെന പറയുന്ന കുറേ കാര്യങ്ങള്‍ തനിക്ക് ശരിയാണെന്ന് തോന്നിയെന്നും അതിന് പിന്നാലെ പ്രണവിന്റെ അടുത്തേക്ക് പോയി എന്നും നടന്നുപോകുമ്പോള്‍ഒരു മല കണ്ടാല്‍ അപ്പുവിന് എന്ത് തോന്നുമെന്ന് ചോദിച്ചുവെന്നും സിദ്ദിഖ് പറയുന്നു.

അപ്പു തിരിച്ച് എന്ത് മല എന്ന് ചോദിച്ചു. ഒരുപാട് ചോദ്യങ്ങള്‍ തിരിച്ച് ലെനയോട് ചോദിക്കാന്‍ തുടങ്ങിയെന്നും പ്രണവിന്റെ മനസ്സ് കണ്ടുപിടിക്കാന്‍ പോയ ലെന ഒടുവില്‍ ഉത്തരം മുട്ടി എഴുന്നേറ്റ് പോയി എന്നും സിദ്ധിഖ് പറയുന്നു.

Advertisement