Home Entertainment Celebrities

പക്കാ ഫ്രോഡ്, ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ ഒരു മലയാളിയും അവനെ തിരിഞ്ഞുനോക്കില്ല, ഗോപി സുന്ദറിനെതിരെ ബാല

306

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ബാല. മലയാളി അല്ലെങ്കിലും മലയാളികല്‍ ആവേശത്തോടെ സ്വീകരിച്ച താരം കൂടിയാണ് ബാല. ഡോക്ടര്‍ എലിസബത്താണ് ബാലയുടെ ഭാര്യ. ബാലയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്.

Advertisements

ആദ്യ ഭാര്യ ആയിരുന്നു ഗായിക അമൃത സുരേഷും ആയുള്ള ബന്ധം വേര്‍പെടുത്തിയ ശേഷമാണ് എലിസബത്തിന് ബാല വിവാഹം കഴിച്ചത്. അടുത്തിടെ രോഗബാധിതനായ ബാല കരള്‍ മാറ്റ ശസ്ത്രക്രിയയിലൂടെ ആരോഗ്യം തിരികെ നേടിയെടുത്തിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരവാസ്ഥയില്‍ യിരുന്ന ബാല ഒരു മാസക്കാലം ആശുപത്രിയില്‍ ആയിരുന്നു

Also Read;സൈക്കോളജിയുമായി അപ്പുവിന്റെ മനസ്സ് കണ്ടുപിടിക്കാന്‍ പോയതാണ്, അവസാനം ഉത്തരംമുട്ടി ലെനക്ക് എഴുന്നേറ്റ് പോകേണ്ടി വന്നു, തുറന്നുപറഞ്ഞ് സിദ്ദിഖ്

ഇപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ബാലയും ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ്. തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം താര ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നടന്‍ ബാല സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധനേടുന്നത്.

താന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ കാണാന്‍ വന്ന പലരും പേടിച്ചിട്ടാണ് വന്നത് അല്ലാതെ സ്‌നേഹം കൊണ്ടല്ലെന്നും ഗോപി സുന്ദര്‍ പക്കാ ഫ്രോഡാണെന്നും വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടല്ല താന്‍ ഇങ്ങനെ പറയുന്നതെന്നും ബാല പറയുന്നു.

Also Read:ഒരു ലക്ഷത്തിനു മുകളില്‍ വന്നു; താന്‍ ചെയ്ത സര്‍ജറിയെ കുറിച്ച് അഹാന കൃഷ്ണ

തമിഴില്‍ താന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഗോപി സുന്ദറായിരുന്നു.അവനെ പറ്റി ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ ഒരു മലയാളിയും തിരിഞ്ഞുനോക്കില്ലെന്നും വളരെ കോണ്‍ഫിഡന്റായാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും ബാല പറയുന്നു.

Advertisement