സ്വപ്‌നം യാഥാര്‍ഥ്യമായ നിമിഷം ; ചിത്രം മലൈക്കോട്ടൈ വാലിബനിലെ ഗാന രംഗത്ത് വരുന്ന കൊല്‍ക്കത്ത സുന്ദരി

109

ലിജോ ജോസ് പെല്ലിശേരി , മോഹൻലാൽ കൂട്ടുക്കെട്ടിൽ എത്തുന്ന പുതിയ ചിത്രമാണ് മലൈകോട്ടൈ വാലിബൻ. സിനിമയുടെ പുറത്തുവന്ന ഓരോ അപ്‌ഡേറ്റുകൾക്കും വമ്പൻ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിലെ പാട്ട് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതിനും മികച്ച പ്രതികരണം തന്നെയാണ് ലഭിക്കുന്നത്.

Advertisements

പുന്നാര കാട്ടിലെ പൂവനത്തിൽ എന്ന് തുടങ്ങുന്ന ഗാനത്തിൽ പ്രത്യക്ഷപ്പെട്ട നായിക ആരെന്ന് അറിയാനുള്ള ആകാംക്ഷ പ്രേക്ഷകരിലും ഉണ്ടായി. ഇതോടെ ആളെ തപ്പി ആരാധകർ പോയി. ഒടുവിൽ ബംഗാളി നടിയും മോഡലുമായ കഥ നന്ദി ആണ് ഈ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെട്ട ആൾ എന്ന് കണ്ടുപിടിച്ചു.

also read
പക്കാ ഫ്രോഡ്, ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ ഒരു മലയാളിയും അവനെ തിരിഞ്ഞുനോക്കില്ല, ഗോപി സുന്ദറിനെതിരെ ബാല
കൊൽക്കത്തക്കാരിയാണ് കഥ നന്ദി. ഷോർട്ട് ഫിലിമുകളിലും സീരിസുകളിലുമെല്ലാം അഭിനയിച്ചിട്ടുള്ള കത മോഡലിംഗ് രംഗത്തും മിന്നും താരമാണ്. പിസാച് കഹിനി: ദ് സ്റ്റോറി ഓഫ് വാംപയർ എന്ന് ഷോർട്ട് ഫിലിമിലെ അഭിനയത്തിലൂടെയും കഥ നന്ദി മുൻപ് ശ്രദ്ധ നേടിയിട്ടുണ്ട്.

മലൈകോട്ടൈ വാലിബൻ ഒരു സ്വപ്ന സാക്ഷാത്കാരം പോലെയാണ് തോന്നുന്നത് എന്നും അങ്കമാലി ഡയറീസ് മുതൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആരാധകിയാണ് താൻ എന്നും കഥ നന്ദി പറഞ്ഞിട്ടുണ്ട്.

also read
സൈക്കോളജിയുമായി അപ്പുവിന്റെ മനസ്സ് കണ്ടുപിടിക്കാന്‍ പോയതാണ്, അവസാനം ഉത്തരംമുട്ടി ലെനക്ക് എഴുന്നേറ്റ് പോകേണ്ടി വന്നു, തുറന്നുപറഞ്ഞ് സിദ്ദിഖ്
മോഹൻലാലിനെ ആദ്യമായി കണ്ടത് മറക്കാനാവാത്ത നിമിഷമാണ് എന്നും അദ്ദേഹത്തിന്റെ വിനയത്തോടെയുള്ള പെരുമാറ്റം ശരിക്കും അത്ഭുതപ്പെടുത്തി എന്നും കഥ പറയുന്നു. എല്ലാവരെയും പെട്ടെന്ന് കംഫർട്ടബിൾ ആക്കുന്ന വ്യക്തിയാണ് മോഹൻലാൽ എന്നും ആദ്യം തനിക്ക് നല്ല പേടിയുണ്ടായിരുന്നു എന്നും കഥ പറയുന്നു.

മോഹൻലാലിനൊപ്പമുള്ള ഒരു ചിത്രം കഥ നന്ദി പുറത്തു വിട്ടതിലൂടെയാണ് താരത്തെ കുറിച്ച് ആരാധകർ കൂടുതൽ അറിഞ്ഞത്. മോഹൻലാൽ സാറിനൊപ്പം. സ്വപ്‌നം യാഥാർഥ്യമായ നിമിഷം എന്നാണ് ചിത്രത്തിനൊപ്പം കഥ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നത്.

അതേസമയം 2020ലാണ് കഥ നന്ദി അഭിനയരംഗത്തേക്ക് എത്തുന്നത്. തലൈക്കൂത്തൽ എന്ന ചിത്രമാണ് കഥ നന്ദിയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. തമിഴിലെ താരത്തിന്റെ ആദ്യ ചിത്രം കൂടിയാണ് തലൈക്കൂത്തൽ.

 

 

Advertisement