സുചിത്രയുടെ സൗന്ദര്യം ആസ്വദിക്കാന്‍ മാത്രം വാലിബന്‍ തിയ്യേറ്ററില്‍ പോയി കാണും, ഇനിയൊരു ജന്മമുണ്ടെങ്കില്‍ സുചിത്രയെ പോലൊരു സ്ത്രീയായി ജനിക്കണം, സംഗീത ലക്ഷ്മണ്‍ പറയുന്നു

452

വാനമ്പാടി എന്ന പരമ്പരയിലൂടെയാണ് നടി സുചിത്ര ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബിഗ് ബോസിലേക്കും സുചിത്ര എത്തി, ഇവിടെനിന്ന് ഇറങ്ങിയശേഷം അവതാരികയായും ഈ താരം തിളങ്ങി. പലപ്പോഴും തന്റെ സിനിമ ആഗ്രഹത്തെക്കുറിച്ച് സുചിത്ര പറഞ്ഞിട്ടുണ്ട്.

Advertisements

വിവാഹം പോലും മാറ്റിവെച്ചത് തന്റെ ആ ആഗ്രഹത്തിനു വേണ്ടി ആണെന്നും നടി വ്യക്തമാക്കിയിരുന്നു. അങ്ങനെ സുചിത്രയുടെ ആ വലിയ ആഗ്രഹം കൂടി സഫലമായിരിക്കുകയാണ്. മലൈക്കോടെ വാലിബന്‍ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനില്‍ എത്തിയിരിക്കുകയാണ് സുചിത്ര.

Also Read:ഗോപികയ്ക്ക് പ്രത്യേകിച്ചു ഉപദേശം കൊടുക്കാന്‍ പറ്റിയില്ല, നടി രക്ഷാ രാജ് പറയുന്നു

സുചിത്രയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ അഭിഭാഷക സംഗീത ലക്ഷ്മണ്‍ സുചിത്രയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഇനിയൊരു ജന്മമുണ്ടെങ്കില്‍ സുചിത്രയെ പോലെ ഒരു സ്ത്രീയായി ജനിക്കണമെന്നായിരുന്നു സംഗീത പറഞ്ഞത്.

സുചിത്ര സുന്ദരിയും മിടുക്കിയുമാണ്. താന്‍ വാലിബന്‍ തിയ്യേറ്ററില്‍ പോയിരുന്ന് കാണണമെന്ന് കരുതിയിരുന്നതല്ലെന്നും എന്നാല്‍ സുചിത്രയുടെ സൗന്ദര്യം തിയ്യേറ്ററിലെ ബിഗ് സ്‌ക്രീനില്‍ കാണാനുള്ള ആഗ്രഹം കൊണ്ടാണ് പോവുന്നതെന്നും സംഗീത പറയുന്നു.

Also Read:ഒരാളോട് മാത്രമേ അദ്ദേഹം ദ്രോഹം ചെയ്തിട്ടുള്ളൂ; സുരേഷ് ഗോപിയെ കുറിച്ച് രമേശ് പിഷാരടി

നേരത്തെ സുചിത്രയുടെ ഒരു ഷോര്‍ട്ട് വീഡിയോയെ കുറിച്ചും സംഗീത വാതോരാതെ സംസാരിച്ചിരുന്നു. പണ്ടത്തെ മനോരമ ആഴ്ചപ്പതിപ്പലുള്ള ചിത്രരചനകള്‍ പോലെ ആകാരവടിവ്, വരച്ചുവെച്ചതുപോലുള്ള കണ്ണുകളും ചുണ്ടുകളും മുക്കുത്തിയുമാണ് സുചിത്രയുടെതെന്നും സംഗീത പറയുന്നു.

Advertisement