വിമാനത്തില്‍ വെച്ച് ഛര്‍ദിച്ച് അവശയായി, സഹായിക്കാനെത്തിയത് സഹയാത്രികര്‍, വളരെ മോശമായിരുന്നു എന്റെ അവസ്ഥ, ദുരനുഭവം പങ്കുവെച്ച് അഹാന കൃഷ്ണ

77

നടന്‍ കൃഷ്ണകുമാറും ഭാര്യയും നാല് പെണ്‍മക്കളുമെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളില്‍ നായികയായി തിളങ്ങുകയുമാണ്. ഞാന്‍ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.

Advertisements

പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, അടി തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയില്‍ പിടിച്ച് നില്‍ക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു

Also Read:ഗോപികയ്ക്ക് പ്രത്യേകിച്ചു ഉപദേശം കൊടുക്കാന്‍ പറ്റിയില്ല, നടി രക്ഷാ രാജ് പറയുന്നു

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിന്മാരില്‍ ഒരാളേ കൂടിയാണ് ണ് അഹാന കൃഷ്ണ. അഹാന നായികയായ ഒരുപിടി ചിത്രങ്ങള്‍ പുറത്തിറങ്ങി. ഇതില്‍ പലതും ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ സംവിധാന രംഗത്തും അഹാന എത്തിയിരുന്നു നടി സംവിധാനം ചെയ്ത തോന്നല്‍ എന്ന ആല്‍ബം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ഒരു വിമാനയാത്രക്കിടെയുണ്ടായ മോശം അനുഭവം പങ്കുവെക്കുകയാണ് അഹാന. തനിക്ക് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടാവുന്നതെന്നും 45 മിനിട്ടുള്ള വിമാനയാത്രക്കിടെ താന്‍ നാല് തവണയാണ് ഛര്‍ദിച്ചതെന്നും അഹാന പറയുന്നു.

Also Read: ഒരാളോട് മാത്രമേ അദ്ദേഹം ദ്രോഹം ചെയ്തിട്ടുള്ളൂ; സുരേഷ് ഗോപിയെ കുറിച്ച് രമേശ് പിഷാരടി

തലേദിവസം കഴിച്ച ഭക്ഷണത്തില്‍ നിന്നും വിഷബാധയുണ്ടായതാണെന്ന് തോന്നുന്നു. അല്ലാതെ മോഷന്‍ സിക്‌നസ് ഒന്നുമല്ലെന്നും യാത്ര തുടങ്ങുമ്പോള്‍ തന്നെ പന്തികേട് തോന്നിയിരുന്നുവെന്നും ഛര്‍ദിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്നും അടുത്തിരുന്ന സഹയാത്രികനാണ് തനിക്ക് രക്ഷകനായി എത്തിയതെന്നും അഹാന പറയുന്നു.

യാത്രയുടെ അവസാനം വരെ അദ്ദേഹം തന്റെ ബാഗും പിടിച്ചിരുന്നു. മനസ്സിന് വല്ലാതെ വിഷമം തോന്നിയ അവസ്ഥയായിരുന്നുവെന്നും തനിക്കൊപ്പം യാത്ര ചെയ്തിരുന്ന ഡോക്ടറും ഒത്തിരി സഹായങ്ങള്‍ ചെയ്തുതന്നുവെന്നും അഹാന പറയുന്നു.

വളരെ മോശമായിരുന്നു തന്റെ അപ്പോഴത്തെ അവസ്ഥ. ഛര്‍ദിച്ച് അവശയായ തന്നെ എയര്‍ ഹോസ്റ്റസ് സമാധാനിപ്പിച്ചിരുന്നുവെന്നും പുറത്തിറങ്ങിയപ്പോള്‍ പൈലറ്റും സുഖവിവരം അന്വേഷിച്ചിരുന്നുവെന്നും അഹാന പറയുന്നു.

Advertisement