എത്ര ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചാലും സിനിമാപ്രേമികള്‍ക്ക് വാലിബന്‍ ഇഷ്ടപ്പെടും, മോശം പടമാണെന്ന് പറഞ്ഞ് നടക്കരുത്, നിര്‍മ്മാതാവ് പറയുന്നു

68

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്‍ ഏറെ നാളത്തെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് രണ്ട് ദിവസം മുമ്പ് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയിരിക്കുന്ന പുതിയ ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Advertisements

മൂന്നൂറില്‍ പരം തിയ്യേറ്ററുകളിലാണ് മലൈക്കോട്ടൈ വാലിബന്‍ പ്രദര്‍ശിപ്പിക്കുന്നത്. നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സൊണാലി കുല്‍ക്കര്‍ണി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, ഹരീഷ് പേരടി തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Also Read:ട്രെയ്‌ലര്‍ കണ്ട ശേഷം ഒരു ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസ്സുമായാണ് വാലിബന്‍ കണ്ടത്; ചിത്രത്തെ കുറിച്ച് മഞ്ജു വാര്യര്‍

പ്രണയവും വിവരഹവും പ്രതികാരവുമെല്ലാം ചിത്രത്തിലുണ്ട്. പ്രേക്ഷകര്‍ ഒത്തിരി പ്രതീക്ഷയോടെയായിരുന്നു വാലിബനെ കാത്തിരുന്നത്. എന്നാല്‍ ആ പ്രതീക്ഷയ്‌ക്കൊത്ത് വളരാന്‍ വാലിബന് കഴിഞ്ഞിട്ടില്ലെന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നുമാണ് വിവരം.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള നെഗറ്റീവ് കമന്റുകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍. വാലിബനെ എത്രത്തോളം ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചാലും യഥാര്‍ത്ഥ സിനിമാപ്രേമികള്‍ക്ക് ചിത്രം ഇഷ്ടപ്പെടുമെന്ന് ഷിബു ബേബി ജോണ്‍ പറയുന്നു.

Also Read:ഗോപികയ്ക്ക് പ്രത്യേകിച്ചു ഉപദേശം കൊടുക്കാന്‍ പറ്റിയില്ല, നടി രക്ഷാ രാജ് പറയുന്നു

നിങ്ങള്‍ക്ക് വേണമെങ്കില്‍ ചിത്രം പ്രതീക്ഷയ്‌ക്കൊത്ത് വന്നില്ലെന്ന് പറയാം. എന്നാല്‍ ഒരു മോശം പടമാണ് വാലിബന്‍ എന്ന് പറയരുതെന്നും ചിലര്‍ ബോധപൂര്‍വ്വം അങ്ങനെ പറഞ്ഞ് നടക്കുകയാണെന്നും സിനിമാ പ്രേക്ഷകര്‍ എന്നുള്ള നല്ല വിഭാഗം ചിത്രത്തെ നന്നായി പ്രശംസിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ആ ചിത്രത്തെ കുറിച്ചാണ് കൊള്ളില്ല എന്ന പ്രയോഗം വന്നത്. എത്ര ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചാലും യഥാര്‍ത്ഥ സിനിമാപ്രേമികള്‍ക്ക് ചിത്രം ഇഷ്ടമാവുന്നുവെന്ന കാര്യത്തില്‍ ഒത്തിരി സന്തോഷമുണ്ടെന്നും ഷിബു ബേബി ജോണ്‍ പറയുന്നു.

Advertisement