ഈ യാത്രകളൊന്നും മറക്കില്ല; ടിക്കറ്റ് ബുക്ക് ചെയ്തപ്പോള്‍ മുതല്‍ ഭക്ഷണത്തെ കുറിച്ചാണ് ചിന്തിച്ചത്:അമ്മയ്ക്കും അച്ഛനും ഒപ്പം യാത്ര പോയ വിശേഷവുമായി അഹാന

109

അഹാന കൃഷ്ണ എന്ന നടിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. മലയാള സിനിമയിലെ യുവതാരമായ അഹാന സോഷ്യല്‍ മീഡിയയില്‍ കൂടി നിറഞ്ഞുനില്‍ക്കുന്ന ഒരു താരം കൂടിയാണ്. കൃഷ്ണകുമാറിന്റെ മകളായ അഹാന ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് തുടക്കം കുറിച്ചത്. തുടര്‍ന്ന് മറ്റ് ചിത്രങ്ങളിലേക്ക് അഹാനക്ക് അവസരം ലഭിച്ചു.

ലൂക്കാ എന്ന സിനിമയിലാണ് ആദ്യമായി താരം നായികയായി എത്തുന്നത്. സിനിമയിലെ താരത്തിന്റെ കഥാപാത്രവും ചിത്രവും എല്ലാം ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ തനിക്ക് ലഭിക്കുന്ന ചിത്രങ്ങളെക്കുറിച്ച് അഹാന പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.

Advertisements

അഭിനയിക്കാന്‍ ഏറെ ഇഷ്ടമാണെങ്കിലും വിചാരിച്ചത് പോലെ സിനിമകളൊന്നും ലഭിക്കുന്നില്ല. എങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഹാനയും കുടുംബവും. മിക്കപ്പോഴും തന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് താരം വിശേഷങ്ങള്‍ പങ്കുവെയ്ക്കാര്‍. ഇപ്പോള്‍ തന്റെ ജീവിതത്തിലെ മറഅറൊരു യാത്രയുടെ വിശേഷം പങ്കിട്ടാണ് അഹാന എത്തിയിരിക്കുന്നത്.

ALSO READ- സീറോയില്‍ നിന്നും തുടങ്ങിയതാണ്, ഒരിക്കലും ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ പോലെയാവരുത് വീട്, ഇന്റീരിയറൊക്കെ ചെയ്തത് ഞാനും ഭാര്യയും മകനും: ടിനി ടോം

അച്ഛനും അമ്മയ്ക്കുമൊപ്പമം ബഹ്റിനിലേക്ക് പോയതിന്റെ വിശേഷങ്ങളായിരുന്നു പുതിയ വ്ളോഗില്‍ അഹാന പങ്കിട്ടത്. അച്ഛന്‍ കൃഷ്ണകുമാറിന് ഇവിടെ എന്തൊക്കെയോ മീറ്റിംഗുകളുണ്ടായിരുന്നു. അങ്ങനെയാണ് എന്നോടും അമ്മയോടും വരുന്നോ എന്ന് ചോദിച്ചത്. പുതിയ നാട് കാണാം, അറബിക് ഫുഡൊക്കെ കഴിക്കാമല്ലോ, അങ്ങനെ ഞങ്ങളും കൂടെ പോന്നുവെന്നാണ് യാത്രയെ കുറിച്ച് അഹാന പറഞ്ഞത്.

ഹന്‍സികയ്ക്ക് ക്ലാസുണ്ട്. ഓസി ഈയ്യടുത്തൊരു ട്രിപ്പ് പോയി വന്നതേയുള്ളൂ. ഇഷാനി ബാംഗ്ലൂരിലാണ്. അവര് മൂന്നുപേരും തിരക്കിലായതുകൊണ്ടാണ് ഫ്രീ ആയ താനും അമ്മയും യാത്രയ്ക്ക് ഇറങ്ങിയതെന്ന് അഹാന പറയുന്നു.

ALSO READ-കേന്ദ്രത്തിലും ബിജെപി ആയിരിക്കും; തൃശൂരിന് എന്തെങ്കിലും കിട്ടണമെങ്കില്‍ സുരേഷ് ഗോപി വരണം; അദ്ദേഹം ജയിക്കും: ബൈജു പറഞ്ഞത് കേട്ടോ
ഈ വീഡിയോയില്‍ ഒത്തിരി ഫുഡ് കഴിക്കുന്നത് കാണാം. വര്‍ക്കൗട്ട് ഷൂവും ആപ്പിള്‍ വാച്ചുമായാണ് ഞാന്‍ ഇങ്ങോട്ട് വന്നിട്ടുള്ളത്. നിക്കൊരു സ്പാര്‍ക്ക് കിട്ടിയാല്‍ മാത്രമേ ഒരു പ്രൊഡക്ട് വാങ്ങിക്കുകയുള്ളൂവെന്നും അഹാന പറയുന്നു.

ഇത്തവണത്തെ ഷോപ്പിംഗില്‍ അങ്ങനെയൊരു സ്പാര്‍ക്ക് കിട്ടിയിരുന്നു. കുട്ടിയുടുപ്പുകള്‍ എവിടെ കണ്ടാലും ഹന്‍സികയെ ഓര്‍മ്മ വരും. അവള്‍ക്ക് 18 വയസായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും അഹാന പറയുന്നു.

കൂടാതെ, തനിക്ക് പുറത്തൊക്കെ പോവുമ്പോള്‍ അവിടത്തെ സൂപ്പര്‍മാര്‍ക്കറ്റിലൊക്കെ പോവാനിഷ്ടമാണ്. ഇങ്ങോട്ടേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തപ്പോള്‍ മുതല്‍ ഇവിടത്തെ ഭക്ഷണത്തെക്കുറിച്ചായിരുന്നു ആലോചിച്ചതെന്നും അഹാന പറയുന്നു.

മജ്ബൂസും കുഴിമന്തിയുമൊക്കെ ഇഷ്ടമാണ്. മുന്‍പ് കഴിച്ച ടേസ്റ്റ് ഇപ്പോഴും വായിലുണ്ട്. അതൊക്കെ വീണ്ടും ട്രൈ ചെയ്യുകയാണ്. ഒരു രക്ഷയുമില്ലാത്ത ടേസ്റ്റാണെന്നായിരുന്നു സിന്ധു കൃഷ്ണയും പറഞ്ഞത്.

രണ്ടാമത്തെ ഓപ്ഷനായ കുനാഫ നിരാശപ്പെടുത്തിയെന്നും അഹാന പറയുന്നുണ്ട്. ഇവിടെ ചുറ്റും അറബികളായത് കൊണ്ട് മാളിലെ ട്രെയിനിലൊക്കെ കയറി. കുറച്ച് മലയാളികളെയൊക്കെ കാണാന്‍ പറ്റി. പോവുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം വീഡിയോ എടുക്കുന്നത് കൊണ്ട് ഈ യാത്രകളൊന്നും നമ്മള്‍ മറക്കില്ലെന്നും താരം പറഞ്ഞു.

Advertisement