നിങ്ങളുടെ കുഞ്ഞിന് വേദനിക്കുമ്പോള്‍, നിങ്ങളുടെ വേദനയെ മാറ്റാന്‍ ഒന്നിനും കഴിയില്ല; കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ഇല്യാന; ആശങ്കയില്‍ ആരാധകരും

76

തെന്നിന്ത്യന്‍ താരസുന്ദരിയാണ് ഇല്യാന ഡിക്രൂസ. എന്നാല്‍ തെന്നിന്ത്യന്‍ സിനിമയില്‍ മാത്രമല്ല, ബോളിവുഡിലും തന്റെ കഴിവ് തെളിയിച്ച സിനിമാതാരമാണ് ഇല്യാന. ഇല്യാനയ്ക്ക് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച താരത്തിന്റെ മിക്ക ചിത്രങ്ങളും വന്‍ഹിറ്റുകളായിരുന്നു. സോഷ്യല്‍മീഡിയയിലും സജീവമാണ് താരം ഇന്ന്. തന്റെ പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെക്കാറുണ്ട്.

Advertisements

അടുത്തിടെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിശേഷം സോഷ്യല്‍മീഡിയയിലൂടെ ഇല്യാന പങ്കുവെച്ചിരുന്നു. താന്‍ അമ്മയാവാന്‍ പോവുകയാണെന്നാണ് ഇല്യാനയുടെ ആ സന്തോഷ വാര്‍ത്ത. എന്നാല്‍ വിവാഹം കഴിക്കാത്ത ഇല്യാന എങ്ങനെ അമ്മയാവുന്നുവെന്നും കുട്ടിയുടെ പിതാവ് ആരാണെന്നുമായിരുന്നു സോഷ്യല്‍മീഡിയയുടെ ചോദ്യം.

ALSO READ- ഈ യാത്രകളൊന്നും മറക്കില്ല; ടിക്കറ്റ് ബുക്ക് ചെയ്തപ്പോള്‍ മുതല്‍ ഭക്ഷണത്തെ കുറിച്ചാണ് ചിന്തിച്ചത്:അമ്മയ്ക്കും അച്ഛനും ഒപ്പം യാത്ര പോയ വിശേഷവുമായി അഹാന

എന്നാല്‍ തന്റെ പങ്കാളിയെ കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമൊന്നും ഇല്യാന പങ്കുവെച്ചിരുന്നില്ല. പക്ഷേ ഈ ചെറിയ മനുഷ്യനെ താന്‍ സ്നേഹിക്കുന്നുവെന്നും തളര്‍ന്നുനിന്നപ്പോഴെല്ലാം തന്നെ ചേര്‍ത്തുപിടിച്ച ആളാണെന്നും ഇല്യാന സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. പിന്നീട് മിഖായേല്‍ ഡോളന്‍ ആണ് താരത്തിന്റെ പങ്കാളിയെന്ന് സോഷ്യല്‍മീഡിയ കണ്ടെത്തിയിരുന്നു.

ഇപ്പോഴിതാ താന്‍ കാത്തിരുന്ന കുഞ്ഞതിഥി ജീവിതത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് ഇല്യാന. കോ ഫിനിക്സ് ഡോളന്‍ എന്നാണ് കുഞ്ഞിന് ഇരുവരും ചേര്‍ന്ന് നല്‍കിയ പേര്. കഴിഞ്ഞ ഏപ്രിലിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഇല്യാന പങ്കുവെച്ചത്. ആഗസ്റ്റ് 1 ന് അവരുടെ കണ്‍മണി പിറന്നുത്.

ALSO READ-സീറോയില്‍ നിന്നും തുടങ്ങിയതാണ്, ഒരിക്കലും ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ പോലെയാവരുത് വീട്, ഇന്റീരിയറൊക്കെ ചെയ്തത് ഞാനും ഭാര്യയും മകനും: ടിനി ടോം

അതേസമയം, കുഞ്ഞ് പിറന്നതിന് ശേഷം മാതൃത്വം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ് നടി. കുഞ്ഞിനൊപ്പമുള്ള സെല്‍ഫി ചിത്രമെല്ലാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. താരം എന്നാലിപ്പോള്‍ അത്ര സന്തോഷമുള്ള കാര്യമല്ല പങ്കിട്ടിരിക്കുന്നത്.

തന്റെ ഒരു മാസം പ്രായമെത്തിയ കുഞ്ഞിനെ തോളിലിട്ട് ഇല്യാന പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ വൈറലാവുന്നത്. പൊതുവെ വളരെ ഹാപ്പിയായിട്ടാണ് ഇല്യാനയെ കാണാറുള്ളത്. എന്നാല്‍ ഏറ്റവും ഒടുവില്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ താരം സങ്കടത്തിലാണ് എന്ന് വ്യക്തം.

കുഞ്ഞിനെ തോളിലിട്ട്, മുഖത്തിന്റെ പാതി മാത്രം കാണിച്ച ഒരു ഫോട്ടോയാണ് പങ്കുവച്ചിരിയ്ക്കുന്നത്. എന്തോ വിഷമം മുഖത്തുള്ളതു പോലെ വ്യക്തമായാണ് ചിത്രത്തിലുള്ളത്.

”നിങ്ങളുടെ കുഞ്ഞിന് വേദനിക്കുമ്പോള്‍, നിങ്ങള്‍ അനുഭവിയ്ക്കുന്ന വേദനയെ മാറ്റാന്‍ ഒന്നിനും കഴിയില്ല’-എന്നാണ് ഫോട്ടോയ്ക്ക് അടിക്കുറിപ്പായി താരം കുറിച്ചിരിക്കുന്നത്.

ഇല്യാന കൂടുതലൊന്നും പോസ്റ്റിലൂടെ പറഞ്ഞിട്ടില്ല. കുഞ്ഞിന് എന്തു പറ്റി, എന്താണ് വേദന എന്നൊക്കെ ചോദിച്ചുകൊണ്ട് ആരാധകരും ആശങ്ക പങ്കിടുകയാണ്.

Advertisement