ഡയലോഗ് ചെറുതായി കടമെടുക്കുന്നുവെന്ന് പെപ്പെ, ഇടിയില്‍ നോ കോംപ്രമൈസ് എന്ന് കിടിലന്‍ മറുപടിയുമായി ടൊവിനോ തോമസ്, പോസ്റ്റ് വൈറല്‍

407

അടുത്തിടെ തിയ്യേറ്ററിലെത്തിയ ചിത്രമാണ് ആര്‍ഡിഎക്‌സ്. ഓണം റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നെല്ലാം ലഭിക്കുന്നത്. നഹാസ് ഹദായത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Advertisements

ആര്‍ഡിഎക്‌സില്‍് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഷെയിന്‍ നിഗവും ആന്‍ണി വര്‍ഗീസും നീരജ് മാധവുമാണ്. യാതൊരു അവകാശവാദവുമില്ലാതെയാണ് ചിത്രം തിയ്യേറ്ററുകളിലെത്തിയിരിക്കുന്നത്.

Also Read: അജ്ഞാതയുവാവിനെ കെട്ടിപ്പിടിച്ച് ചുംബിച്ച് അഭയ ഹിരണ്‍മയി, വീണ്ടും പ്രണയത്തിലായോ എന്ന് ആരാധകര്‍

എന്നാല്‍ ചിത്രം കണ്ട്് പ്രേക്ഷകരെല്ലാം പറയുന്നത് അടിപൊളിയായിട്ടുണ്ടെന്ന് തന്നെയാണ്. ആര്‍ഡിഎക്‌സിലെ താരങ്ങളും ചിത്രവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ആന്റണി വര്‍ഗീസ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റും ആ പോസ്റ്റിന് താഴെ യുവസിനിമാതാരം ടൊവിനോ തോമസ് നല്‍കിയ കമന്റുമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. അങ്കമാലി ഡയറീസ് മുതല്‍ തല്ലുമാലവരെയുള്ള തന്റെ ഇടിപ്പടങ്ങളെ ടൊവിനോയുടെ തല്ലുമാലയിലെ ഡയലോഗുമായി അനുകരിച്ചുകൊണ്ടാണ് ആന്റണി വര്‍ഗീസിന്റെ പോസ്റ്റ്.

Also Read: കൊള്ളാം, ഇന്ത്യയിലെ മികച്ച ആക്ഷന്‍ സിനിമ, ആര്‍ഡിഎക്‌സിനെ പ്രശംസിച്ച് ഉദയനിധി സ്റ്റാലിന്‍

ഇടികള്‍ പലവിധമുണ്ടെന്നും അങ്കമാലിയില്‍ മാര്‍ക്കറ്റില്‍ ഇടിയെന്നും ജല്ലിക്കെട്ടില്‍ ഏലത്തോട്ടത്തില്‍ ഇടിയെന്നും അജഗജാന്തരത്തില്‍ ഉത്സവത്തിന് ഇടിയെന്നും ആര്‍ഡിഎക്‌സില്‍ ഇടിയോടിടി എന്നുമായിരുന്നു ആന്റണി വര്‍ഗീസ് കുറിച്ചത്.

ഈ പോസ്റ്റിന്റെ കമന്റ് ബോസ്‌ക്‌സില്‍ ടൊവിനോ തോമസിനെ താരം മെന്‍ഷന്‍ ചെയ്ത് ബ്രോ ഡയലോഗ് ചെറുതായിട്ടൊന്ന് കടമെടുത്തിട്ടുണ്ടെന്ന് താരം പറയുന്നു. ഇതിനാണ് ടൊവിനോ മറുപടിയുമായി എത്തിയത്. ഹഹഹഹ! കണ്‍ഗ്രാതുലേഷന്‍സ് ബ്രോ ഇടിയില്‍ നോ കോംപ്രമൈസ് എന്നായിരുന്നു ടൊവിനോയുടെ മറുപടി.

Advertisement