അജ്ഞാതയുവാവിനെ കെട്ടിപ്പിടിച്ച് ചുംബിച്ച് അഭയ ഹിരണ്‍മയി, വീണ്ടും പ്രണയത്തിലായോ എന്ന് ആരാധകര്‍

503

ആരാധകര്‍ ഏറെയുള്ള ഗായികയാണ് അഭയാ ഹിരണ്‍ മഴി. ഈ താരം ആലപിച്ച ഗാനങ്ങളെല്ലാം ഹിറ്റാവുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഭയാ തന്റെ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ആരാധകരെ അറിയിക്കാറുണ്ട്.

Advertisements

സംഗീതസംവിധായകന്‍ ഗോപി സുന്ദറുമായി ലിവിങ് ടുഗതറില്‍ ആയിരുന്നു അഭയ. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. ഇത് വലിയ വാര്‍ത്തയായിരുന്നു. ഈ സമയത്തെല്ലാം വലിയതോതില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നിട്ടുണ്ട് അഭയ.

Also Read: കൊള്ളാം, ഇന്ത്യയിലെ മികച്ച ആക്ഷന്‍ സിനിമ, ആര്‍ഡിഎക്‌സിനെ പ്രശംസിച്ച് ഉദയനിധി സ്റ്റാലിന്‍

എന്നാല്‍ തനിക്ക് നേരെ വരുന്നവരെ എങ്ങനെ നേരിടണമെന്ന് അഭയക്ക് നന്നായി അറിയാം. അന്നും ഇന്നും സോഷ്യല്‍ മീഡിയയില്‍ സജീവമായ അഭയ ഇടയ്ക്ക് തന്റെ പുത്തന്‍ ഫോട്ടോ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അഭിയ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഒരു പുരുഷനെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നതിന്റെ ചിത്രങ്ങളാണ് അഭയ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ആരാണ് ആ പുരുഷന്‍ എന്ന് അഭയ വ്യക്തമാക്കിയിട്ടില്ല. പൂമ്പാറ്റ എന്ന് ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Also Read: പ്രണയമല്ല, തീർത്തും അറേഞ്ചഡ് വിവാഹം ആണിത്; രണ്ടു കുടുംബങ്ങളാണ് ഒന്നിക്കുന്നതെന്ന് രാഹുലും അപർണയും

കൂടാതെ ലൈഫ്, ലൗ എന്നൊക്കെയുള്ള ഹാഷ് ടാഗുകളും താരം നല്‍കിയിട്ടുണ്ട്. ഈ ചിത്രം കണ്ട് അഭയ വീണ്ടും പ്രണയത്തിലായോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അദ്ദേഹത്തെ പരിചയപ്പെടുത്തൂവെന്നും ആരാധകര്‍ പറയുന്നു.

Advertisement