ഞങ്ങളുടെ യഥാര്‍ത്ഥ ഓണം ജനുവരിയില്‍, മകള്‍ ഭാഗ്യയുടെ വിവാഹ വിശേഷങ്ങളുമായി സുരേഷ് ഗോപി

282

മലയാളത്തിന്റെ സൂപ്പര്‍താരവും ബിജെപിയുടെ അതിശക്തനായ നേതാവുമാണ് സുരേഷ് ഗോപി. സിനിമകളില്‍ പൊലീസ് വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഏറെ അമ്പരിപ്പിച്ച നടന്‍ കൂടിയാണ് അദ്ദേഹം.

Advertisements

അടുത്തിടെയായിരുന്നു താരത്തിന്റെ മകള്‍ ഭാഗ്യയുടെ ന്‍ഗേജ്‌മെന്റ് കഴിഞ്ഞത്. ശ്രേയസ് മോഹനാണ് വരന്‍. ഇപ്പാഴിതാ ഭാഗ്യയുടെ വിവാഹവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

Also Read: കൊള്ളാം, ഇന്ത്യയിലെ മികച്ച ആക്ഷന്‍ സിനിമ, ആര്‍ഡിഎക്‌സിനെ പ്രശംസിച്ച് ഉദയനിധി സ്റ്റാലിന്‍

ജനുവരിയിലാണ് ഭാഗ്യയുടെ വിവാഹം. അതുകൊണ്ട് ആ മാസമാണ് തങ്ങളുടെ യഥാര്‍ത്ഥ ഓണമെന്നും മകളുടെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കിലാണ് താന്‍ ഇപ്പോഴെന്നും വീടിന്റെ കുറച്ച് പണികളൊക്കെ പൂര്‍ത്തിയാക്കാനുണ്ടെന്നും സുരേഷ് ഗോപി പറയുന്നു.

ഇത്തവണത്തെ ഓണം തങ്ങള്‍ക്ക് വലിയ പ്രത്യേകതകളൊന്നുമില്ലാത്തതാണ്. വീടിന് കുറച്ച് പണികളൊക്കെ ബാക്കിയിണ്ട്. ഈ വീട് നിര്‍മ്മിച്ചിട്ട് ഇപ്പോള്‍ 26 വര്‍ഷത്തോളമായി എന്നും അതുകൊണ്ടുതന്നെ മേജര്‍ റീഹാളിംഗ് നടക്കുന്ന സമയമാണിതെന്നും സുരേഷ് ഗോപി പറഞ്ഞു.

Also Read: ദൈവാനുഗ്രഹം, പ്രസവശേഷം ഞാന്‍ ഫീല്‍ഡ്ഔട്ടായില്ല, സന്തോഷം പങ്കുവെച്ച് മൃദുല വിജയ്

താനും വൈഫും കല്യാണപ്പെണ്ണും ചേര്‍ന്ന് അവള്‍ക്ക് വേണ്ടുന്ന ഒരുക്കങ്ങള്‍ക്കുള്ള സാധനങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയാണെന്നും വീട്ടില്‍ കസിന്‍സ് എല്ലാവരുമുണ്ടെന്നും അവരുടെയൊക്കെ ബഹളത്തില്‍ മുങ്ങിപ്പോയിരുന്നു ഓണമെന്നും സുരേഷ് ഗോപി പറയുന്നു.

Advertisement