അന്നാണ് ബെസ്റ്റ് ഫ്രണ്ടിനെ വിവാഹം ചെയ്യാൻ തീരുമാനിച്ചത്; ആ സമയത്താണ് സിനിമ കരിയറാക്കിയതും: മംമ്ത മോഹൻദാസ്

396

മലയാളത്തിന്റെ ക്ലാസ്സിക് സംവിധായൻ ഹരിഹരന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ താരമാണ് മംമ്താ മോഹൻദാസ്. പിന്നീട് നിരവദി സിനിമകളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറി മംമ്താ മോഹൻദാസ്.

മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പമെല്ലാം നായികയായി അഭിനയിച്ച മംമ്ത മോഹൻദാസ് ഇന്ന് മലയാള സിനിമയിലെ തന്നെ നമ്പർവൺ നായികമാരിൽ ഒരാളാണ്. മികച്ച ഒരു ഗായിക കൂടിയായ മംമ്ത പാടിയ വിജയ് സിനിമയിലെ ഡാഡി മമ്മി എന്ന ഗാനം സർവ്വകാല ഹിറ്റാണ്. മഹേഷും മാരുതിയും എന്ന ചിത്രത്തിന് പിന്നാലെ ലൈവ് എന്ന സിനിമയും മംമ്തയുടേതായി തിയേറ്ററിലെത്തിയിരുന്നു.

Advertisements

സിനിമയുടെ പ്രമോഷന്റെ ഭാഗമായി പ്രിയ വാര്യർക്ക് ഒപ്പം പേളി മാണി ഷോയിൽ എത്തിയ മംമ്തയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സിനിമ സീരിയസായി എടുത്ത ആളായിരുന്നില്ല താനെന്നും വെക്കേഷൻ പോലെയായി സിനിമയിൽ വന്ന് അഭിനയിച്ച് പോവാൻ നിന്ന ആളാണ് താനെന്നുമാണ് മംമ്ത പറയുന്നത്.

ALSO READ- ‘സിനിമയിലേക്ക് ക്ഷണിച്ചതും സിനിമയിൽ നിലനിർത്തിയതും സുരേഷേട്ടൻ’;പതിനാറാമത്തെ വയസിലാണ് സുരേഷ് ഗോപിയെ പരിചയപ്പെട്ടത്: നടി അഭിരാമി

സിനിമ കരിയറാക്കുന്നതിനെക്കുറിച്ചൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. യാദൃശ്ചികമായി വന്നു, എന്തൊക്കെയേ ചെയ്യുന്നു എന്നായിരുന്നു. മംമ്ത അഭിനയിച്ചത് ശരിയായില്ലെന്ന് പറയുന്നത് കേൾപ്പിക്കാനിഷ്ടമില്ലായിരുന്നെന്നും താരം പറഞ്ഞു. താൻ അമ്മയെ ഇംപ്രസ് ചെയ്യിക്കാനായി പഠിക്കുന്നത് പോലെയാണ് സിനിമയേയും സമീപിച്ചതെന്നും മംമ്ത വിശദീകരിച്ചു.

അതേസമയം, അസുഖം വന്ന് ട്രീറ്റ്മെന്റ് നടക്കുന്ന സമയത്താണ് സിനിമയെക്കുറിച്ചും, കഥാപാത്രങ്ങളെക്കുറിച്ചുമെല്ലാം കൂടുതലായി ചിന്തിച്ചതെന്നും താരം വെളിപ്പെടുത്തുന്നു. അന്ന് തന്നോട് എന്തൊക്കെയാണ് പറഞ്ഞത്, എന്താണ് ചെയ്യുന്നത്. ഏതെങ്കിലും സിനിമയെ താൻ സീരിയസായി സമീപിച്ചിരുന്നോ, സിനിമ വിജയിച്ചാൽ അതെങ്ങനെയാണ് കാണുന്നത്. അങ്ങനെ കുറേ ചോദ്യങ്ങൾ സ്വയം ചോദിച്ചു.

ALSO READ- ഇന്ന് കാണുന്ന ഞാനായത് അന്നത്തെ ആ തീരുമാനം കാരണം; അത്ര ബോൾഡായ തീരുമാനം ആരും എടുത്തിട്ടില്ല: വെളിപ്പെടുത്തി ലെന

പിന്നീടാണ് തനിക്ക് ജീവിക്കണമെന്നും, സിനിമയിൽ കൂടുതൽ നന്നായി പെർഫോം ചെയ്യണമെന്നും ചിന്തിച്ചത്. അതാണ് മുന്നോട്ട് തന്നെ നയിച്ചത്. അസുഖം വന്നത് കരിയറിനെ ബാധിച്ചിട്ടില്ലെന്നും മംമ്ത പറയുന്നു. ശരീരത്തിന് കൂടുതൽ സ്ട്രയ്ൻ കൊടുക്കാൻ പറ്റില്ലെന്നറിഞ്ഞപ്പോഴും ഫൈറ്റ് ചെയ്യുകയായിരുന്നു. അന്നാണ് തന്റെ സുഹൃത്തിനെ മാര്യേജ് ചെയ്യാനൊക്കെ തീരുമാനിച്ചത്. കാര്യമായ പക്വതയൊന്നുമില്ലായിരുന്നെന്നും അനുഭവങ്ങളാണ് കരുത്തയാക്കിയതെന്നും മംമ്ത പറയുന്നു.

Advertisement