‘സിനിമയിലേക്ക് ക്ഷണിച്ചതും സിനിമയിൽ നിലനിർത്തിയതും സുരേഷേട്ടൻ’;പതിനാറാമത്തെ വയസിലാണ് സുരേഷ് ഗോപിയെ പരിചയപ്പെട്ടത്: നടി അഭിരാമി

148

മലയാള സിനിമാപ്രേമികൾക്ക് ഏറെ സുപരിചിതയാണ് അഭിരാമി എന്ന നടി. ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് അഭിരാമി. ബാലതാരമായി സിനിമയിലേക്ക് വന്ന താരം പിന്നീട് തമിഴിലും, തെലുങ്കിലുമടക്കം അറിയപ്പെടുന്ന താരമായി മാറി.

സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ അവതാരികയായും അഭിരാമി എത്തി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ താൻ ഒരു കുഞ്ഞിനെ ദത്തെടുത്ത സന്തോഷ വാർത്ത താരം പങ്കുവെച്ചിരുന്നു.

Advertisements

ചില സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കിയതിനെ കുറിച്ചും അഭിരാമി സംസാരിച്ചിരുന്നു. തനിക്ക് ഉയരവും വണ്ണവും കൂടിയത് കൊണ്ടാണ് സിനിമയിൽ വേണ്ടെന്ന് ചിലർ പറഞ്ഞതെന്നും ഒത്തിരി പ്രതീക്ഷിച്ച് പോയ സിനിമകളായിരുന്നു അതെന്നും അഭിരാമി പറഞ്ഞിരുന്നു.

ALSO READ- ഇന്ന് കാണുന്ന ഞാനായത് അന്നത്തെ ആ തീരുമാനം കാരണം; അത്ര ബോൾഡായ തീരുമാനം ആരും എടുത്തിട്ടില്ല: വെളിപ്പെടുത്തി ലെന

18 വയസ്സ് ഉള്ളപ്പോഴായിരുന്നു ഈ സംഭവങ്ങളെല്ലാം നടക്കുന്നത്. തന്നോട് ഇക്കാര്യം ആരാണ് പറഞ്ഞതെന്ന് ഓർമ്മയില്ലെന്നും തന്റെ ശരീര വണ്ണവും നീളവുമൊന്നും തന്റെ കൈയ്യിലുള്ള സാധനങ്ങളല്ലല്ലോ കൂട്ടാനും കുറക്കാനുമെന്നും അഭിരാമി അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോഴിതാ സൂപ്പർതാരം സുരേഷ് ഗോപിയെ കുറിച്ചാണ് അഭിരാമി സംസാരിക്കുന്നത്.
പത്രം സിനിമയിലേക്ക് തന്നെ ക്ഷണിക്കുന്നത് സുരേഷേട്ടൻ ആണെന്ന് അഭിരാമി പറഞ്ഞു. ബിജു ചേട്ടന്റെ പെയർ ആയിട്ടാണ് ഞാൻ അതിലേക്ക് എത്തിയത്. ഒഡിഷനിലൂടെ ആയിരുന്നു. വലിയ ഒരു സിനിമ ആയിരുന്നു, അതായിരുന്നു തന്റെ എൻട്രിയെന്നും അഭിരാമി പറഞ്ഞു.

ALSO READ-ഇരുപത് വർഷത്തെ കാത്തിരിപ്പ് സഫലം; പുതിയ സന്തോഷ വാർത്ത പങ്കിട്ട് രചന നാരായണൻകുട്ടി; ആശംസകളുമായി ആരാധകർ

തനിക്ക് സുരേഷേട്ടന്റെ കൂടെ അഭിനയിക്കാൻ കിട്ടിയ അവസരം വലിയ ഭാഗ്യമായി കരുതുന്നു. നാലോ അഞ്ചോ പടങ്ങൾ ഞങ്ങൾ ഒരുമിച്ചു ചെയ്തിട്ടുണ്ട്. സുരേഷേട്ടൻ ആണ് മലയാള ഇൻഡസ്ട്രിയിൽ എന്നെ പിടിച്ചു നിർത്തിയത് എന്ന് പറയാം. അദ്ദേഹം നല്ല മനസ്സിന്റെ ഉടമയാണ്. ഒരുപാട് സഹായങ്ങൾ ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹമെന്നും അഭിരാമി പറഞ്ഞു.

തന്റെ പതിനാറാമത്തെ വയസ്സിലാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഒരു സഹോദരൻ എന്ന നിലയിലാണ് അദ്ദേഹം തനിക്ക് എന്നും. എനിക്ക് അദ്ദേഹം നല്ലൊരു മനുഷ്യസ്‌നേഹിയാണ്. രാഷ്ട്രീയപരമായ കാര്യങ്ങൾ ഒക്കെയും അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യം ആണ്. അതൊന്നും നമ്മുടെ ബന്ധത്തിനെ ബാധിക്കില്ല- അഭിരാമി പറയുന്നു. മലയാള ഇൻഡസ്ട്രിയിൽ നിന്നും അന്യഭാഷയിൽ ചെല്ലുമ്പോൾ ഒരു ബഹുമാനം കിട്ടുന്നുണ്ട് എന്നും അഭിരാമി തുറന്നുപറഞ്ഞു. ഡബ്ല്യുസിസിയിലേക്ക് താൻ എത്തുമെന്നും താരം പറയുന്നുണ്ട്.

Advertisement