ഡോക്ടറാകാൻ മോഹിച്ചിട്ട് സിനിമയിലെ മിന്നും താരമായി മാറി; സുഹൃത്തിനെ വിവാഹം ചെയ്ത് രാഷ്ട്രീയത്തിലും കാൽവെച്ചു; ഒടുവിൽ ഒരു അപക ടത്തിൽ നോവുന്ന ഓർമ്മയായ താരം

490

മലയാളത്തിടക്കം സൂപ്പർസ്റ്റാറുകളുടെ നായികയായി അഭിനയിച്ച നടി സൗന്ദര്യ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയനടിയായിരുന്നു . യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിച്ചുണ്ടൻ മാമ്പഴം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരിയാണ് സൗന്ദര്യ. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഹിന്ദി സിനിമകളിലും സൗന്ദര്യ അഭിനയിച്ചിട്ടുണ്ട്.

നന്ദമൂരി ബാലയ്യ, വെങ്കിടേഷ് തുടങ്ങിയവർക്കാപ്പം തെലുങ്കിലും കമൽ ഹാസൻ, രജനികാന്ത് എന്നിവർക്കൊപ്പം തമിഴിലും താരം അഭിനയിച്ചു. അമിതാഭ് ബച്ചനോടൊപ്പം നായികയായി സൂര്യവംശത്തിലും സൗന്ദര്യ അഭിനയിച്ചിരുന്നു.

Advertisements

കർണാടകയിലെ ബ്രാഹ്‌മിൺ ഫാമിലിയിലായിരുന്നു താരത്തിന്റെ ജനനം. സൗന്ദര്യയുടെത് ഒരു സിനിമാ കുടുംബമായിരുന്നു. അതുകൊണ്ട് തന്നെ പഠിക്കാൻ മിടുക്കിയായ സൗന്ദര്യ പക്ഷെ സിനിമ കരിയറായി തിരഞ്ഞെടുക്കുകയായിരുന്നു. സൗന്ദര്യയുടെ അച്ഛൻ സിനിമാ നിർമ്മാതാവും എഴുത്തുകാരനുമായിരുന്നു

ALSO READ- അന്നാണ് ബെസ്റ്റ് ഫ്രണ്ടിനെ വിവാഹം ചെയ്യാൻ തീരുമാനിച്ചത്; ആ സമയത്താണ് സിനിമ കരിയറാക്കിയതും: മംമ്ത മോഹൻദാസ്

ഡോക്ടറാകാൻ ആഗ്രഹിച്ച് സൗന്ദര്യ എംബിബിഎസിന് ചേർന്നെങ്കിലും ഒരു വർഷം കൊണ്ട് താരം പിന്നീട് അതുപേക്ഷിച്ച് സിനിമയിലെത്തുകയായിരുന്നു. കന്നഡ സിനിമയിലൂടെ അഭിനയ ലോകത്തേക്ക് അരങ്ങേറി. പിന്നീട് തെന്നിന്ത്യയിലെ തന്നെ എല്ലാ ഭാഷകളിലും ആരാധകരെ സൃഷ്ടിക്കാൻ സൗന്ദര്യക്കായി.

2003 ലാണ് സൗന്ദര്യ സോഫ്റ്റ് വെയർ എഞ്ചിനീയർ ആയ രഘുവിനെ വിവാഹം കഴിക്കുന്നത്. പിന്നീട് രാഷ്ട്രീയ പ്രവേശനവും നടത്തിയിരുന്നു താരം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു സൗന്ദര്യ അപ ക ടത്തിൽ പെട്ട് മരണമടഞ്ഞത്. സഹോദരൻ അമർനാഥും 2004ലെ ഈ അപക ട ത്തിൽ മര ണ പ്പെട്ടിരുന്നു.

ALSO READ- ‘സിനിമയിലേക്ക് ക്ഷണിച്ചതും സിനിമയിൽ നിലനിർത്തിയതും സുരേഷേട്ടൻ’;പതിനാറാമത്തെ വയസിലാണ് സുരേഷ് ഗോപിയെ പരിചയപ്പെട്ടത്: നടി അഭിരാമി

തമിഴിലെ ഹിറ്റ് ചിത്രം ചന്ദ്രമുഖി കന്നഡയിലേക്ക് റീമേക്ക് ചെയ്തപ്പോൾ അതിൽ സൗന്ദര്യ അഭിനയിച്ചിരുന്നു. ആ സിനിമ കഴിഞ്ഞ് അവർ സംവിധായകൻ ഉദയകുമാറിനോട് ഇത് തന്റെ അവസാന ചിത്രമായിരിക്കും. ഇനി താൻ അഭിനയിക്കുന്നുണ്ടാവില്ല.

രണ്ടുമാസം ഗർഭിണിയാണെന്ന് സൗന്ദര്യ പറഞ്ഞിരുന്നു. താരത്തിന്റെ മരണ ശേഷം ഉദയകുമാർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അന്ന് തന്നോടും ഭാര്യയോടും അവർ ഫോണിൽ ഒരു മണിക്കൂറോളം സംസാരിച്ചെന്നും അടുത്ത ദിവസം രാവിലെ 7.30ക്ക് ടിവി വച്ചപ്പോൾ അവർ അപകടത്തിൽ മരണപ്പെട്ട വിവരം അറിഞ്ഞ് ഞെട്ടിപ്പോയെന്നും ഉദയകുമാർ പറഞ്ഞിരുന്നു.

Advertisement