ഭാര്യയുടെ കൂടെ കിടന്നു എന്നൊക്കെ പറയാൻ താൻ അരുവാ ഹേ? വിമർശിച്ചയാളുടെ വായടപ്പിച്ച് നടൻ നിരഞ്ജൻ നായർ

396

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായിരുന്നു നിരഞ്ജൻ നായർ. മൂന്നു മണി എന്ന സീരിയലിലെ രവി എന്ന കഥാപാത്രത്തിലൂടെയാണ് നിരഞ്ജൻ പ്രേക്ഷകർക്ക് പ്രിയങ്കരനായത്. തൊട്ടപ്പുറത്തെ പയ്യൻ എന്ന ഇമേജുള്ള നിരഞ്ജന് ആരാധകരും ഏറെയാണ്. പൂക്കാലം വരവായി എന്ന സീരിയലിലാണ് ഏറ്റവും ഒടുവിൽ നിരഞ്ജനെ കണ്ടത്. ഹർഷൻ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം വിശേഷങ്ങൾ ഒക്കെയും സോഷ്യൽ മീഡിയയിലൂടെ പറയാറുണ്ട്.

ഈയടുത്ത് ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തിയ നിരഞ്ജൻ അതിന്റെ വീഡിയോയുംപങ്കുവെച്ചിരുന്നു. മകന്റെ കന്നിമല കയറ്റം ആയതുകൊണ്ടുതന്നെ ആചാര അനുഷ്ടാനങ്ങൾ എല്ലാം കൃത്യമായി പാലിച്ചിരുന്നെന്ന് നിരഞ്ജൻ പറഞ്ഞിരുന്നു. മകന്റെ കെട്ടുനിറയുടെ വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിരുന്നത്.

Advertisements

പക്ഷെ താരത്തിന്റെ സന്തോഷത്തിന് ഒപ്പം ചേരാതെ നെഗറ്റീവ് കമന്റുകൾ ഇടാനാണ് ചിലർ ശ്രമിച്ചത്. നിരഞ്ജൻ വ്രതം എടുക്കാതെയാണ് പോയതെന്നും ഭാര്യ വ്രതം എടുത്തില്ലെന്നുമൊക്കെയാണ് ചിലർ വിമർശിക്കുന്നത്. ഇതിന് വായടപ്പിക്കുന്ന മറുപടി നൽകിയിരിക്കുകയാണ് നിരഞ്ജൻ ഇപ്പോൾ.

ALSO READ- ഡോക്ടറാകാൻ മോഹിച്ചിട്ട് സിനിമയിലെ മിന്നും താരമായി മാറി; സുഹൃത്തിനെ വിവാഹം ചെയ്ത് രാഷ്ട്രീയത്തിലും കാൽവെച്ചു; ഒടുവിൽ ഒരു അപക ടത്തിൽ നോവുന്ന ഓർമ്മയായ താരം

‘പോകുമ്പോഴാണോ മാലയിടുന്നത്. എന്നാപ്പിന്നെ പതിനെട്ടാം പടിയുടെ താഴേന്നു ഇട്ടപ്പോരെ, തന്നെ പോലുള്ളവരാണ് ഹിന്ദു വിന്റെ ശാപം. ചെയ്യുന്ന കാര്യം വെടിപ്പും വൃത്തിയുമായി ചെയ്യുക. മല/dക്ക് പോകുമ്പോൾ കന്നി സ്വാമി, മാളികപ്പുറം, 41 വൃതം എടുക്കണം. ഇത് തലേന്ന് രാത്രിവരെ ഭാര്യയുടെ കൂടെ കിടന്നു രാവിലെ മാലയിട്ട് കെട്ടുമുറുക്കുന്നു എന്നായിരുന്നു ഒരു കമന്റ്.

ഈ കമന്റുകളോട് നിരഞ്ജൻ രൂക്ഷമായാണ് വിമർശിക്കുന്നത്. ‘താൻ വൃതം പൂർണമായും എടുത്തില്ലെന്നും തലേ ദിവസം വരെ ഭാര്യയോട് ഒപ്പം കിടന്നു എന്നും പിറ്റേ ദിവസം മാലയിട്ട് വ്രതം ഭംഗപ്പെടുത്തി എന്നും പതിനെട്ടാം പടിക്കൽ പോയി മാലയിട്ട് ശബരിമലക്ക് പോകുന്ന ടീം ആണെന്നും സമൂഹത്തിനു തെറ്റായ സന്ദേശം നൽകിയെന്നുമാണ് ഒരു കമന്റിൽ കാണുന്നത്.’

ALSO READ- അന്നാണ് ബെസ്റ്റ് ഫ്രണ്ടിനെ വിവാഹം ചെയ്യാൻ തീരുമാനിച്ചത്; ആ സമയത്താണ് സിനിമ കരിയറാക്കിയതും: മംമ്ത മോഹൻദാസ്

‘ഞാൻ ഇവിടെ കേരളത്തിൽ ജനിച്ചു വളർന്ന അയ്യപ്പ ഭക്തനായ ഒരാൾ ആണ്. എനിക്കറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ. നിരവധി തവണ മലക്ക് പോയിട്ടുമുണ്ട്. വ്രത നിഷ്ടകളെ പറ്റി അറിഞ്ഞു കൊണ്ട് തന്നെയാണ് ഏതൊരു ഭക്തനെ പോലെയും ഞാനും മാലയിട്ട് കാത്തിരുന്നു ശബരിമല കേറുന്നത്.’- നിരഞ്ജൻ മറുപടി നൽകുന്നു.

താനും ഭാര്യയും കന്നിസ്വാമി ചെയ്യേണ്ടതും മാളികപ്പുറം ചെയ്യേണ്ടതും ആയ കാര്യങ്ങൾ ഗുരുസ്വാമി പറഞ്ഞത് അനുസരിച്ചു തന്നെ ആണ് ചെയ്തിട്ടുള്ളതെന്നും ഇതിനകത്തേക്ക് ഭാര്യയെ മോശമായി പറയേണ്ട ആവശ്യമില്ലെന്നും നിരഞ്ജൻ ഓർമ്മിപ്പിക്കുന്നു. അവരും എല്ലാ വിധ വൃത ശുദ്ധി പരിപാലിച്ചു കൊണ്ട് തന്നെയാണ് കൂടെ നിന്നത്. അയ്യപ്പ സ്വാമിയുടെ ഭക്ത തന്നെയാണ്. ഭാര്യയുടെ കൂടെ കിടന്നു എന്നൊക്കെ പറയാൻ താൻ അരുവാ ഹേ.’ എന്നും താരം ചോദ്യം ചെയ്യുന്നു.

‘എന്തും കേറി അങ്ങ് പറയാൻ ഉള്ള ലൈസൻസ് അല്ല കമന്റ് ബോക്‌സ്. ഒരു വീഡിയോ ഇട്ടിരുന്നു. മാല ഇട്ട ദിവസത്തെയും കെട്ടു നിറ ദിവസത്തെയും. രണ്ടും ഒരു വിഡിയോയിൽ എഡിറ്റ് ചെയ്താണ് ഇട്ടിരിക്കുന്നത്. രണ്ടു ദിവസത്തെ കാര്യങ്ങൾ ആണ് അതിൽ ഉള്ളത്.’- നിരഞ്ജൻ വിശദീകരിച്ചതിങ്ങനെ.

Advertisement