നാട്ടിൻപുറത്ത് ജനിച്ചു വളർന്ന സാധാരണക്കാരിയാണ് ഞാൻ;ഒരു സ്ലീവ്ലെസ് ടോപ്പിടാനോ മര്യാദയ്ക്കു സംസാരിക്കാനോ ധൈര്യമില്ലായിരുന്നു: ഹണി റോസ്

600

നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ഹിറ്റ് മേക്കർ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിൽ കൂടി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തിയ താര സുന്ദരിയാണ് ഹണിറോസ്. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഇതിനോടകം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ ഹണി റോസിന് കഴിഞ്ഞു.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം ഹണി റോസ് തിളങ്ങി നിൽക്കുകയാണ്. ബോൾഡ് ആയ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധ കാണിക്കുന്ന ഹണിയുടെ കരിയറിൽ വഴിത്തിരിവായത് ട്രിവാൻഡ്രം ലോഡ്ജ് എന്ന മലയാള ചിത്രമാണ്.

Advertisements

മോഡേൺ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു. അതേസമയം, താരത്തിന്റെ ഇപ്പോഴത്തെ ഈ മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് ഹണി റോസ്.

ALSO READ- ഭാര്യയുടെ കൂടെ കിടന്നു എന്നൊക്കെ പറയാൻ താൻ അരുവാ ഹേ? വിമർശിച്ചയാളുടെ വായടപ്പിച്ച് നടൻ നിരഞ്ജൻ നായർ

ഒരുപാട് സമയമെടുത്താണ് മാറിയതെന്നും മുൻപ് അഭിമുഖങ്ങളിൽ എങ്ങനെയാണ് സംസാരിക്കേണ്ടതെന്നും അറിയില്ലായിരുന്നുവെന്നും ഹണി റോസ് പറയുന്നുണ്ട്. തനിക്ക് ഒരു സ്ലീവ്ലെസ് ടോപ്പിടാനോ മര്യാദയ്ക്കു സംസാരിക്കാനോ ഒക്കെ അന്ന് തനിക്ക് പേടി ആയിരുന്നെന്നാണ് ഹണി റോസ് പറയുന്നത്.

കുറെ നാള് കഴിഞ്ഞാണ് അതൊക്കെ തന്റെ അറിവില്ലായ്മയാണെന്ന് മനസിലായത്. ആളുകൾ എന്തു വിചാരിക്കും എന്ന ചിന്തയായിരുന്നു അന്നൊക്കെ. മറ്റു സ്ഥലങ്ങളിൽ യാത്ര ചെയ്ത്, കൂടുതൽ ആളുകളെ കണ്ട് തുടങ്ങിയപ്പോഴാണ് ഇതൊന്നും തെറ്റല്ലെന്നു മനസിലായതെന്നും ഹണി റോസ് വ്യക്തമാക്കി.

ALSO READ- ഡോക്ടറാകാൻ മോഹിച്ചിട്ട് സിനിമയിലെ മിന്നും താരമായി മാറി; സുഹൃത്തിനെ വിവാഹം ചെയ്ത് രാഷ്ട്രീയത്തിലും കാൽവെച്ചു; ഒടുവിൽ ഒരു അപക ടത്തിൽ നോവുന്ന ഓർമ്മയായ താരം

‘നാട്ടിൻ പുറത്ത് ജനിച്ചു വളർന്ന ഒരു സാധാരണ പെൺകുട്ടി ആയിരുന്നു ഞാൻ. ഇന്ന് ഇപ്പോൾ തന്റെ ഇഷ്ടത്തിന് കംഫർട്ടബിളായ വസ്ത്രങ്ങളാണ് ധരിക്കുന്നത്’- ഹണി പറയുന്നു. ഇപ്പോൾ തന്റെ സിനിമാ കരിയർ തുടങ്ങിയിട്ട് പതിനെട്ട് വർഷമായെന്നും ഹണി റോസ് പറയുന്നു.


സിനിമയിൽ തനിക്ക് പരാജയവും വിജയവുമെല്ലാം ഉണ്ടായിട്ടുണ്ട്. സിനിമയിൽ നായികയായും സഹ നായികയായും നെഗറ്റീവ് റോളുകളിലുമെല്ലാം അഭിനയിച്ചിട്ടുണ്ടെന്നും ഹണി റോസ് പരറയുന്നു.

Advertisement