Home Entertainment Celebrities

ഇതെല്ലാവരേയും സ്വാധീനിക്കും; നമ്മള്‍ സിനിമ റിലീസായ സമയത്തെ അതേ ഭയത്തിലാണ് ഈ തിരിച്ചുവരവിലെ സിനിമ ചെയ്തപ്പോഴും; വെളിപ്പെടുത്തി ഭാവന

218

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഭാവന. മലയാള സിനിമയില്‍ തിളങ്ങിയ താരം കന്നഡ, തമിഴ് സിനിമാ ലോകത്തും ഏറെ പേരെടുത്ത നടിയാണ്. ഹിറ്റ് സിനിമകളുടെ ഭാഗമാകാനുള്ള ഭാഗ്യം താരത്തെ നിരവധി തവണയാണ് തേടിയെത്തിയത്.

കന്നഡ ചലച്ചിത്ര നിര്‍മ്മാതാവയ നവീനെയാണ് താരം ജീവിത പങ്കാളിയാക്കിയിരിക്കുന്നതും. വിവാഹത്തിന് ശേഷമുള്ള ഇടവേളയ്ക്ക് ശേഷം ഭാവന സിനിമയിലേക്ക് മടങ്ങിയെത്തുന്നത് കന്നഡയിലൂടെയായിരുന്നു. ഇപ്പോള്‍ താരം മലയാളത്തിലേക്കും തിരിച്ചു വരവിനൊരുങ്ങുകയാണ്.

Advertisements

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ആണ് ഭാവനയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രം. ഇടവേളയ്ക്ക് ശേഷം ഭാവന തിരിച്ചെത്തുന്ന ചിത്രത്തില്‍ ഷറഫുദ്ദീനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ ആദില്‍ മൈമൂനത്ത് സിനിമ സംവിധാനം ചെയ്യുന്നത്.

ALSO READ- സിദ്ദിഖിന്റെ ആദ്യ ഭാര്യ സീനയുടെ മര ണത്തെ ചൊല്ലി നിരവധി വിവാദങ്ങള്‍; ഭിന്നശേഷിക്കാരനായ ഇളയമകനെ ഒളിപ്പിച്ച് വെച്ചത് ഇക്കാരണത്താല്‍; ഒടുവില്‍ എല്ലാം വെളിപ്പെടുമ്പോള്‍

ഇപ്പോഴിതാ തന്റെ തിരിച്ചുവരവിനെ കുറിച്ചും ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്നു എന്ന ചിത്രത്തെ കുറിച്ചും ഭാവന പറഞ്ഞ വാക്കുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. താന്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നതെന്ന് ഭാവന പറയുന്നു.

താരത്തിന്റെ ആദ്യ ചിത്രം നമ്മള്‍ ആയിരുന്നു. അന്ന് നമ്മള്‍ സിനിമ ചെയ്തപ്പോള്‍ ഉണ്ടായ അതേ ഭയമാണ് ഇപ്പോള്‍ താന്‍ തിരിച്ചെത്തുന്ന സിനിമയായ ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്നു എന്ന സിനിമ തിയറ്ററില്‍ എത്തുമ്പോള്‍ ഉള്ളതെന്നും ഭാവന പറയുകയാണ്.

ALSO READ- ഒരു രാത്രി തന്റെ കൂടെ കിടക്കാൻ ഒരു കോടി ഓഫർ, പ്രമുഖ നടി കൊടുത്ത മറുപടി കേട്ടോ

എല്ലാവര്‍ക്കും ഈ സിനിമ ഇഷ്ടമാകും എന്നാണ് താന്‍ കരുതുന്നതെന്നും അങ്ങനെയാണ് തന്റെ വിശ്വാസം എന്നും ഭാവന പറഞ്ഞു. പ്രണയത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ആണെന്നതുകൊണ്ടാണ് തനിക്ക് പ്രതീക്ഷയെന്നും ഭാവന പറയുന്നു. അതിനാല്‍ പെട്ടെന്ന് അത് എല്ലാവരെയും സ്വാധീനിക്കുമെന്നാണ് ഭാവന പ്രതീക്ഷ പങ്കുവെച്ചത്.

പ്രണയിച്ചിട്ടുള്ളവര്‍ക്ക് ഈ സിനിമ കാണുമ്പോള്‍ ചെറിയ വേദനയും സന്തോഷവും ഒരേപോലെ തോന്നും എന്നും താരം പറയുകയാണ്. ജനമനസ്സുകളെ സ്വാധീനിച്ച അല്ലെങ്കില്‍ ഇനി സ്വാധീനിക്കാന്‍ ഇരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണിതെന്നും താരം പറയുന്നു.

ഭാവനയുടെ നായികയായുള്ള തിരിച്ചുവരവിന് നിരവധി ആരാധകരാണ് ആശംസകള്‍ അറിയിക്കുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും കൂടെ ഉണ്ടാകുമെന്നും പ്രേക്ഷകര്‍ പറയുന്നു.

Advertisement