Home Entertainment Celebrities

വേ ട്ട തുടര്‍ന്ന് മമ്മൂട്ടി; ക്രിസ്റ്റഫറും മിന്നിക്കും! അടുത്ത നൂറ് കോടി ഉറപ്പെന്ന് പ്രേക്ഷകര്‍

147

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി തുടര്‍ച്ചയായ വിജയങ്ങളുടെ നേട്ടത്തിലാണ്. താരത്തിന്റെ അടിപൊളി സിനിമകളും ഓഫ്ബീറ്റ് സിനിമകളും ഒരുപോലെ തീയേറ്ററുകളില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുകയാണ്. ഇപ്പോഴിതാ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ക്രിസ്റ്റഫര്‍ റിലീസായിരിക്കുകയാണ്. മ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതിണമാണ് തീയേറ്ററില്‍ ലഭിച്ചിരിക്കുന്നത്.

സിനിമയുടെ പ്രമോഷന്‍ മെറ്റീരിയലുകള്‍ പോലും ഹിറ്റായിരുന്നു. അപ്പോള്‍ പിന്നെ സിനിമയ്ക്കും വിജയം ആവര്‍ത്തിക്കാതിരിക്കാനാകില്ലല്ലോ. ച ിത്രത്തില്‍ സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്നു.

Advertisements

ഇന്ന് തിയറ്റര്‍ റിലീസായ ചിത്രത്തെ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണ് ക്രിസ്റ്റഫര്‍ എന്നാണ് പ്രേക്ഷക പ്രതികരണം. പ്രതീക്ഷയ്ക്കൊത്ത് ചിത്രം ഉയര്‍ന്നു എന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്.

ALSO READ- ഇതെല്ലാവരേയും സ്വാധീനിക്കും; നമ്മള്‍ സിനിമ റിലീസായ സമയത്തെ അതേ ഭയത്തിലാണ് ഈ തിരിച്ചുവരവിലെ സിനിമ ചെയ്തപ്പോഴും; വെളിപ്പെടുത്തി ഭാവന

‘നിരാശപ്പെടുത്താത്ത ചിത്രമാണ് ക്രിസ്റ്റഫര്‍. അവസാനം വരെയും പ്രേക്ഷകനെ തിയറ്ററില്‍ പിടിച്ചിരുത്തുന്ന ത്രില്ലര്‍ ചിത്രം, ഉദയ്കൃഷ്ണയുടെയും ബി ഉണ്ണികൃഷ്ണന്റെയും വമ്പന്‍ തിരിച്ചുവരവ്, സ്‌റ്റൈലും സ്വാഗും ഇമോഷനും മമ്മൂട്ടി ഗംഭീരമാക്കി, ജസ്റ്റിന്‍ വര്‍ഗീസിന്റെ ബിജിഎം കലക്കി, മികച്ച ത്രില്ലര്‍ അനുഭവമാണ് ക്രിസ്റ്റഫര്‍, മാന്യമായ ത്രില്ലര്‍ ചിത്രം. മമ്മൂട്ടിയാണ് സിനിമയുടെ നട്ടെല്ല്. ബാക്കിയുള്ള അഭിനേതാക്കള്‍ ചിത്രത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നു’-എന്നാണ് ഒരു പ്രേക്ഷകന്‍ സ്വകാര്യ ചാനലിനോട് പ്രതിതരിച്ചത്.

റോഷാക്ക്, ഭീഷ്മപര്‍വ്വം സിനിമകള്‍ക്ക് പിന്നാലെ തകര്‍പ്പന്‍ വിജയമാണ് ക്രിസ്റ്റഫറും നേടുകയെന്ന് പ്രേക്ഷകര്‍ ഉറപ്പിച്ച് പറയുകയാണ്. നല്ല കഥയും മാന്യമായ തിരക്കഥയും, മികച്ച ആദ്യ പകുതിയും തുടര്‍ന്ന് മാന്യമായ രണ്ടാം പകുതിയും. ബി ഉണ്ണികൃഷ്ണന്റെ തിരിച്ചുവരവ് തന്നെയാണ് ചിത്രമെന്നാണ് മറ്റൊരു പ്രതികരണം.

ALSO READ- സിദ്ദിഖിന്റെ ആദ്യ ഭാര്യ സീനയുടെ മര ണത്തെ ചൊല്ലി നിരവധി വിവാദങ്ങള്‍; ഭിന്നശേഷിക്കാരനായ ഇളയമകനെ ഒളിപ്പിച്ച് വെച്ചത് ഇക്കാരണത്താല്‍; ഒടുവില്‍ എല്ലാം വെളിപ്പെടുമ്പോള്‍

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെയും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെയും കുറിച്ച് നന്നായി നിര്‍മ്മിച്ച സിനിമ. ബി ഉണ്ണികൃഷ്ണന്‍ തന്റെ സേഫ് സോണിലേക്ക് തിരിച്ചെത്തി, ഐശ്വര്യ ലക്ഷ്മി, സ്‌നേഹ, ഷൈന്‍ ടോം ചാക്കോ, വിനയ്, അമല എന്നവര്‍ തങ്ങളുടെ ഭാഗങ്ങള്‍ മികച്ചതാക്കിയെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുകയാണ്.

ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി, വിനയ് റായ് തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. മമ്മൂട്ടി നാളുകള്‍ക്ക് ശേഷം പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ബയോഗ്രഫി ഓഫ് എ വിജിലാന്റീ കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ക്രിസ്റ്റഫറിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

Advertisement