Home Entertainment Celebrities

ഞങ്ങൾ രണ്ടാളുടെയും നാദവും രൂപവും ഫുൾ ടൈം വീട്ടിലുണ്ട്; ഞാൻ ഒരു സിംഗിൾ പേരന്റല്ല, ആരെങ്കിലും അത് വിശ്വസിക്കുമോ എന്നറിയില്ല: ബിജിപാൽ

551

മലാളികൾക്ക് ഏറെ സിപരിചിതനായ മ്യൂസിക് കമ്പോസറും ഗായകനുമൊക്കെയാണ് ബിജിപാൽ. അദ്ദേഹത്തിന്റെ മക്കളായ ദേവദത്തും ദയയും സംഗീതലോകത്തിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെ. 150 ലധികം ഫിലിമുകളിലും നിരവധി സീരിയലുകൾക്കും താരം സംഗീതം ചെയ്തിട്ടുണ്ട്.

അറബിക്കഥ എന്ന സിനിമയിലൂടെയാണ് ബിജിപാൽ സിനിമാലോകത്ത് സംഗീതജീവിതം ആരംഭിച്ചത്. പത്തേമാരി, ലൗഡ് സ്പീക്കർ, മുന്നറിയിപ്പ്, വെള്ളി മൂങ്ങ, ബാല്യ കാല സഖി,മഹേഷിന്റെ പ്രതികാരം, വെള്ളം തുടങ്ങി നിരവധി സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകി. താരത്തിന്റെ ഭാര്യ ശാന്തിയും അറിയപ്പെടുന്ന നർത്തകിയും നൃത്ത അധ്യാപിക യുമായിരുന്നു.

Advertisements

സിനിമകൾക്കു വേണ്ടിയും കോറിയോഗ്രാഫി ചെയ്തതിട്ടുണ്ട് ശാന്തി. സന്തോഷകരമായ ഇവരുടെ ദാമ്പത്യം എന്നാൽ പാതിവഴിയിൽ പിരിയുകയായിരുന്നു. ശാന്തി 2017 ലാണ് മസ്തിഷ്‌ക സംബ ന്ധമായ അസുഖം മൂലം മ രി ക്കുന്നത്. എന്നാൽ ശാന്തി തങ്ങളെ വിട്ടുപോയിട്ടില്ലെന്ന് പറയുകയാണ് ബിജിപാൽ. മക്കളായ ദയയ്ക്കും ദേവദത്തിനുമൊപ്പം ബിജിപാൽ ഭാര്യയുടെ ഓരോ ഓർമ്മകളിലും ജീവിക്കുകയാണ്.

ALSO READ- പേര് പോലും ഓർമയില്ല, ഭക്ഷണം കഴിക്കാനും, വെള്ളം കുടിക്കാനും പോലും മറന്നു; തലച്ചോർ ചുരുങ്ങുന്ന അസുഖം കാരണം ദാരുണാവസ്ഥയിൽ നടി കനകലത

അതേസമയം, ശാന്തി പോയതിന് ശേഷമുള്ള സിംഗിൾ പാരന്റിങിനെ കുറിച്ച് ബിജിപാൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധനേടുന്നത്. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ താൻ ഒരു സിംഗിൾ പേരന്റല്ലയെന്നാണ് അദ്ദേഹം പറയുന്നത്.

തനിക്ക് അങ്ങനെ ഒരിക്കലും തനിക്ക് തോന്നിയിട്ടില്ല. ആരെങ്കിലും അത് വിശ്വസിക്കുമോയെന്ന് അറിയില്ല. പക്ഷെ ഒരിക്കൽ പോലും കുട്ടികളും അങ്ങനെ കരുതിയിട്ടില്ലെന്നും ബിജിപാൽ പറയുന്നു. ഞങ്ങൾ രണ്ടാളുടെയും ശബ്ദവും നാദവും രൂപവും ഒക്കെ ഫുൾ ടൈം വീട്ടിലുണ്ട്. അതുകൊണ്ട് തന്നെ സിംഗിൾ പേരന്റ് എന്ന തോന്നൽ ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

മോൾ ഇപ്പോൾ ഒമ്പതാം ക്ലാസിലായി. പാട്ടും ഡാൻസും വീണയുമൊക്കെ അവൾ പഠിക്കുന്നുണ്ട്. രണ്ട് കുട്ടികളും പാട്ടിന്റെ ലോക ത്തുണ്ട്.’ മകൻ ഇപ്പോൾ ഡിഗ്രി ചെയ്യുന്നു. ബിഎ മ്യൂസിക്കിനാണ് ചേർന്നിരിക്കുന്നത്. ദേവദത്തും ദിയയും പിന്നണി ഗായകരുമായി മാറിയെന്നും ബിജിപാൽ പറഞ്ഞു.

Advertisement