‘നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ളൊരു ദൃശ്യഭാഷയാണ് ലിജോ ഒരുക്കിയത്; മലൈക്കോട്ടെ വാലിബൻ പൊളിക്കും’; പ്രതീക്ഷ കൂട്ടി ടിനു പാപ്പച്ചൻ

67

മലയാള സിനിമയിലെ താരരാജാവാണ് മോഹൻലാൽ. മോഹൻലാലിന്റെ ചിത്രങ്ങൾക്കായി വളരെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മലൈക്കോട്ടൈ വാലിബനാണ് താരത്തിന്റെ തിയ്യേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം.

ഇതിനിടെ, പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരുന്നു. മലൈക്കോട്ടൈ വാലിബന്റെ സംവിധായകൻ ലിയോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനത്തിലാണ് നേരത്തെ മോഹൻലാൽ റിലീസ് തിയ്യതി പ്രഖ്യാപിച്ചത്. അടുത്ത വർഷം ജനുവരി 25നാണ് ചിത്രം തിയ്യേറ്ററുകളിലെത്തുക. ലോകവ്യാപകമായി അന്നേദിവസമാണ് ചിത്രത്തിന്റെ റിലീസ്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ഗ്ലിമ്സ് വീഡിയോയും ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു.

Advertisements

സംവിധായകൻ ലിജോ പതിവുപോലെ തന്നെ ചിത്രത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ മറ്റ് സിനിമാക്കാർ പങ്കുവെയ്ക്കുന്നുമുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് സംവിധായകൻ ടിനു പാപ്പച്ചൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ALSO READ- ഞങ്ങൾ രണ്ടാളുടെയും നാദവും രൂപവും ഫുൾ ടൈം വീട്ടിലുണ്ട്; ഞാൻ ഒരു സിംഗിൾ പേരന്റല്ല, ആരെങ്കിലും അത് വിശ്വസിക്കുമോ എന്നറിയില്ല: ബിജിപാൽ

ടിനു പാപ്പച്ചൻ ലിജോയുടെ സംവിധാന സഹായിയായി സിനിമയിലേക്ക് വന്ന വ്യക്തിയാണ്. പിന്നീട് സ്വതന്ത്ര സംവിധായകനായി നിരവധി ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയത്. ഇപ്പോഴും അദ്ദേഹം ലിജോയുടെ ചിത്രങ്ങളിൽ അസോസിയേറ്റ് ആയി വർക്ക് ചെയ്യാറുണ്ട്.

നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷം മലൈക്കോട്ടെ വാലിബനിലും ടിനു അസോസിയേറ്റ് ആയിരുന്നു. മുൻപൊരു അഭിമുഖത്തിൽ ചിത്രത്തിലെ മോഹൻലാലിന്റെ ഇൻട്രൊഡക്ഷൻ സീനിൽ തിയേറ്റർ കുലുങ്ങുമെന്ന് ടിനു പറഞ്ഞിരുന്നു.

ALSO READ- പേര് പോലും ഓർമയില്ല, ഭക്ഷണം കഴിക്കാനും, വെള്ളം കുടിക്കാനും പോലും മറന്നു; തലച്ചോർ ചുരുങ്ങുന്ന അസുഖം കാരണം ദാരുണാവസ്ഥയിൽ നടി കനകലത

ഇപ്പോഴിതാ പുതിയൊരു അഭിമുഖത്തിലും ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ടിനു പാപ്പച്ചൻ. പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്ന ചിത്രം എങ്ങനെ വരുന്നെന്ന ചോദ്യത്തിന് ടിനു പറുന്നതിങ്ങനെ- ‘പടം പൊളിക്കും. അതേക്കുറിച്ച് അധികം വ്യക്തമാക്കാൻ സാധിക്കില്ലെങ്കിലും ഒരു ഗംഭീര തിയറ്റർ അനുഭവമായിരിക്കും വാബിലൻ എന്ന കാര്യത്തിൽ എനിക്ക് ആത്മവിശ്വാസമുണ്ട്.’

‘നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ളൊരു ദൃശ്യഭാഷയ്ക്കാണ് ലിജോ ചേട്ടൻ വാലിബനിൽ ശ്രമിച്ചിരിക്കുന്നത്’- ടിനു സിനിമാ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠൻ ആചാരി, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Advertisement