മമ്മൂട്ടി അങ്കിൾ, നിങ്ങൾ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു, മമ്മൂട്ടി കമ്പനിയെ രൂപപ്പെടുത്തിയ രീതിയും, സിനിമ തിരഞ്ഞെടുക്കുന്ന രീതിയും: വിനീത് ശ്രീനിവാസൻ

7120

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മലയാളത്തിലെ സൂപ്പർ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം കണ്ണൂർ സ്‌ക്വാഡ് തിയ്യേറ്ററുകളിലെത്തിയത്. നവാഗതനായ റോബി വർഗീസ് രാജാണ് ചിത്രം
സംവിധാനം ചെയ്തത്.

ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. കണ്ണൂർ സ്‌ക്വാഡിനെ ഏറ്റെടുത്ത മുഴുവൻ പ്രേക്ഷകർക്കും നന്ദി പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു.

Advertisements

പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള നല്ല അഭിപ്രായങ്ങൾ കണ്ട് മനസ്സു നിറഞ്ഞ്് നടൻ റോണി ഡേവിഡും പ്രേക്ഷകരോട് നന്ദി പറഞ്ഞിരുന്നു. കണ്ണൂർ സ്‌ക്വാഡിന്റെ തിരക്കഥ ഒരുക്കിയതും റോണിയായിരുന്നു. റോണിയുടെ സഹോദരൻ റോബി രാജാണ് ചിത്രം
സംവിധാനം ചെയ്തത്.

ALSO READ- ‘നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ളൊരു ദൃശ്യഭാഷയാണ് ലിജോ ഒരുക്കിയത്; മലൈക്കോട്ടെ വാലിബൻ പൊളിക്കും’; പ്രതീക്ഷ കൂട്ടി ടിനു പാപ്പച്ചൻ

അതേസമയം, ചിത്ത്രതെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസനും കല്യാണി പ്രിയദർശനും. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും അഭിപ്രായം പങ്കുവച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറി ആയാണ് കല്യാണി കണ്ണൂർ സ്‌ക്വാഡ് തനിക്ക് ഏറെ ഇഷ്ടമായെന്ന് പ്രതികരിച്ചത്.

സിനിമയുടെ പേര് എഴുതിയതിന് ശേഷം തീയുടെ ഇമോജിയാണ് കല്യാണി ഇട്ടിരിക്കുന്നത്. കണ്ണൂർ സ്‌ക്വാഡിന്റെ എക്‌സ് ഹാൻഡിൽ ഇത് പങ്കുവച്ചത് കല്യാണി ഷെയർ ചെയ്തിട്ടുമുണ്ട്. പടം പൊളി എന്നാണ് എക്‌സിൽ കല്യാണി പങ്കിട്ടത്.

ALSO READ-ഞങ്ങൾ രണ്ടാളുടെയും നാദവും രൂപവും ഫുൾ ടൈം വീട്ടിലുണ്ട്; ഞാൻ ഒരു സിംഗിൾ പേരന്റല്ല, ആരെങ്കിലും അത് വിശ്വസിക്കുമോ എന്നറിയില്ല: ബിജിപാൽ

ഫേസ്ബുക്കിലൂടെ വിശദമായ കുറിപ്പുമായാണ് വിനീത് ശ്രീനിവാസൻ എത്തിയത്. ചിത്രത്തിനൊപ്പം മമ്മൂട്ടിയുടെ പ്രകടനത്തെയും വിനീത് പ്രശംസിച്ചിട്ടുണ്ട്. ‘കണ്ണൂർ സ്‌ക്വാഡ്! എന്തൊരു സിനിമ! മമ്മൂട്ടി അങ്കിൾ, നിങ്ങൾ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നതും പ്രചോദിപ്പിക്കുന്നതും തുടരുകയാണ്. നിങ്ങളുടെ പെർഫോമൻസിനെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല എന്നാണ് വിനീത് കുറിക്കുന്നത്.

താങ്കൾ സിനിമകൾ തെരഞ്ഞെടുക്കുന്ന രീതിയും ഇത്രയും മികച്ച ചിത്രങ്ങൾ നിർമ്മിക്കുന്ന ഒരു ബ്രാൻഡ് ആയി മമ്മൂട്ടി കമ്പനിയെ രൂപപ്പെടുത്തിയെടുക്കുന്ന രീതിയും! റോബീ, റോണിച്ചേട്ടാ.. ജീവിതത്തിലെ മനോഹരമായ ചില വേളകളിൽ നമ്മൾ പരസ്പരം കണ്ടുമുട്ടിയിട്ടുണ്ട്. നിങ്ങളൊരുമിച്ച് ഇത്തരത്തിലൊരു സിനിമ എടുത്തത് കാണുമ്പോൾ വലിയ സന്തോഷമെന്നും താരം കുറിക്കുന്നു.

കൂടാതെ, പ്രിയ സുഷിൻ, നിന്നോട് ഫോണിൽ പറഞ്ഞതുപോലെ, മലയാള സിനിമയുടെ ഒരു യഥാർഥ സാമൂഹികപ്രവർത്തകനാണ് നീ. ഒരുപാട് പേരെക്കുറിച്ച് പറയാനുണ്ട്. പക്ഷേ വാക്കുകൾ ചുരുക്കുകയാണ്. ഈ മനോഹര സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച മുഴുവൻ അണിയറക്കാർക്കും അഭിനന്ദനങ്ങൾ’, – വിനീത് ശ്രീനിവാസൻ കുറിച്ചതിങ്ങനെ.

തിയേറ്ററുകളിൽ ഒരു വാരം പിന്നിട്ട ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 50 കോടി നേടി. റോബി വർഗീസ് രാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു പോലീസ് പ്രൊസിജ്വറൽ ഡ്രാമയാണ്.

Advertisement