ദിലീപ് മിടുക്കനാണ്; എന്റെ കുഞ്ഞ് അനിയന്‍ ആണവന്‍; ഒരു നല്ല സുഹൃത്തായി എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു തരും; താരത്തെ കുറിച്ച് വാതോരാതെ ബിന്ദു പണിക്കര്‍

168

മലയാളികളുടെ പ്രിയതാരമാണ് ബിന്ദു പണിക്കര്‍. വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടി കൂടിയാണ് ബിന്ദു പണിക്കര്‍. ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളികലുടെ പ്രിയങ്കരിയായ നടി ആരാധകരുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു. ഇപ്പോഴും അമ്മ വേഷങ്ങളിലും സഹോദരി വേഷങ്ങളിലും ബിന്ദു പണിക്കര്‍ സജീവമാണ്.

നടന്‍ സായ് കുമാറിനെയാണ് ബിന്ദു പണിക്കര്‍ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഏറെ വിവാദങ്ങള്‍ക്ക് ഒടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്.

Advertisements

സംവിധായകന്‍ ബിജു വി നായര്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. ആ ബന്ധം ആറുവര്‍ഷം മാത്രം ആണ് നിലനിന്നത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെതുടര്‍ന്ന് ബിജു ബി നായര്‍ മരണപ്പെടുകയായിരുന്നു. ബിന്ദു പണിക്കരുടെ മകള്‍ കല്യാണിയും ഇവരോടൊപ്പമാണ് താമസിക്കുന്നത്.

ALSO READ- ഗുജറാത്തില്‍ അഞ്ചുവയസു വരെ ജീവിച്ചത് രാജകുമാരിയെ പോലെ; അച്ഛന്റെ കൈയ്യിലെ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതോടെ ആര്‍ക്കും വേണ്ടാതായി; കഷ്ടപ്പാടും പരിഹാസവും നേരിട്ട കഥ പറഞ്ഞ് ഇച്ചാപ്പി

സിനിമയില്‍ നിന്നും കുറച്ച് ഇടവേളയെടുത്ത ബിന്ദു പണിക്കര്‍ റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശക്തമായ ഒരു കഥാപാത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സൂപ്പര്‍ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ ബിന്ദു പണിക്കരുടെ പ്രകടനം മികച്ച അഭിപ്രായമാണ് നേടുന്നത്.

ഇപ്പോള്‍ താരം ഒരു അഭിമുഖത്തില്‍ നടന്‍ ദിലീപിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ദിലീപ് എന്റെ ഒരു നല്ല സുഹൃത്താണെന്ന് ബിന്ദു പണിക്കര്‍ പറയുന്നു. അതിലുമുപരി അവന്‍ എന്റെ കുഞ്ഞ് അനിയന്‍ ആണ്. അങ്ങനെയാണ് ഞാന്‍ അവനെ കാണുന്നത്. ഞങ്ങള്‍ ഒരുപാട് സിനിമകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ടെന്നും ദിലീപിന് ഭയങ്കര ഹെല്‍പിങ് മെന്റാലിറ്റി ആണെന്നും ബിന്ദു പണിക്കര്‍ പറയുന്നു.

ALSO READ- വരണ്ടായിരുന്നു; ഇത് അതിലും വലിയ പ്രശ്‌നം; ഓള്‍ ഇന്ത്യ ട്രിപ്പിനിടെ സര്‍പ്രൈസായി ഭാര്യമാരെയും മക്കളെയും കാണാന്‍ വീട്ടില്‍ എത്തിയ ബഷീറിന് കിട്ടിയ സ്വീകരണം ഇങ്ങനെ

ഒരുപാട് നല്ല സീനുകള്‍ ഓര്‍ത്തുവെയ്ക്കാന്‍ പാകത്തിന് ഞങ്ങളൊരുമിച്ച് ചെയ്തിട്ടുണ്ട്. കോമഡി ചെയ്യാന്‍ മിടുക്കനാണ്. വളരെയധികം ഹെല്‍പ്പിങ് മെന്റാലിറ്റി ഉള്ള ആളാണ്. എന്തിനും പരിഹാരം കണ്ട് തരും. എല്ലാവര്‍ക്കും അങ്ങനെയാണ്. സെറ്റിലുമൊക്കെ എല്ലാവരോടും അങ്ങനെയാണ് പെരുമാറുന്നതെന്നും ബിന്ദു പണിക്കര്‍ തുറന്നു പറയുന്നു.

ഒരു ആര്‍ട്ടിസ്റ്റായിട്ട് ഒന്നും നമുക്ക് തോന്നിയിട്ടില്ല. കുഞ്ഞ് അനിയന്‍ അല്ലെങ്കില്‍ സഹോദരന്‍ അങ്ങനെയാണ് ദിലീപ് എന്നും ബിന്ദു പണിക്കര്‍ പറയുന്നുണ്ട്. തന്റെ ഭര്‍ത്താവ് സായ്കുമാറിനെ കുറിച്ചും ബിന്ദു പണിക്കര്‍ തുറന്നു സംസാരിക്കുന്നുണ്ട്.

പരസ്പരം ബഹുമാനം കൊടുത്തുകൊണ്ടുള്ള ഒരു ജീവിതമാണ് ഞങ്ങളുടേത്, ഞാന്‍ ഒരു സിനിമയുടെ കഥ കേട്ട് കഴിഞ്ഞാല്‍ ആദ്യം പറയുന്നത് സായ് ചേട്ടനോട് തന്നെ ആണ്. പക്ഷെ എനിക്ക് കഥ പറഞ്ഞ് ഫലിപ്പിക്കാന്‍ അറിയില്ല. പക്ഷെ എന്റെ ഉള്ളില്‍ ഉണ്ടാവും. പിന്നെ സായ് ചേട്ടനത് മനസ്സിലാക്കി എടുത്തോളുമെന്നും താരം പറയുന്നു.

‘കരിയറില്‍ എന്റെ കാര്യത്തില്‍ സായ് ചേട്ടനും സായ് ചേട്ടന്റെ കാര്യത്തില്‍ ഞാനും അഭിപ്രായം പറയാറില്ല. അത് ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. പക്ഷെ ചര്‍ച്ചകള്‍ നടത്തും. ലൊക്കേഷനിലെ കാര്യങ്ങളെല്ലാം പരസ്പരം സംസാരിക്കുമെന്നും ബിന്ദു പണിക്കര്‍ പറയുന്നു.

Advertisement