അമ്മ സീരിയലിലെ ചിന്നുവിനെ ഓർമയില്ലേ, താരമിപ്പോൾ കോളേജ് ലക്ച്ചറർ ആണ്, മലയാളികളുടെ പ്രിയനടി ഗൗരി കൃഷ്ണയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

564

കുടുംബ പ്രേക്ഷകരായ മലയാളം മിനിസ്‌ക്രീൻ ആരാധകർക്ക് മുന്നിലേക്ക് നിരന്തരം സൂപ്പർഹിറ്റ് സീരിയലുകൾ എത്തിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. നിരവധി കിടിലൻ സീരിയലുകൾ ആണ് ഈ ചാനൽ ആരാധകർക്കായി ഇതുവരെ സമ്മാനിച്ചിട്ടുള്ളത്. അക്കൂട്ടത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പരമ്പര ആയിരുന്നു വർഷങ്ങൾക്ക് മുമ്പ് സംപ്രേഷണം ചെയ്ത അമ്മ എന്ന സീരിയൽ.

അമ്മ സീരിയലിലെ ചിന്നു എന്ന കഥാപാത്രം മലയാളി വീട്ടമ്മമാർ നെഞ്ചേറ്റിയ ഒരു വേഷമായിരുന്നു. ഗൗരി കൃഷണ എന്ന പ്ലസ്ടുക്കാരി ആയിരുന്നു ചിന്നുവായി എത്തി കൈയ്യടി നേടിയത്. എന്നാൽ ഈ പരമ്പരയ്ക്ക് ശേഷം ആരും ഗൗരി കൃഷണയെ കണ്ടിട്ടുണ്ടായിരുന്നില്ല.

Advertisements

തങ്ങളുടെ പ്രിയപ്പെട്ട ചിന്നുവായ ഗൗരി ഇപ്പോൾ എവിടെ എന്ന ചോദ്യവുമായി ആരാധകരും എത്തിയിരുന്നു. ഇപ്പോൾ ഇതാ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗൗരി എന്ന കൃഷ്ണ ഗായത്രി. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെ ആയിരുന്നു ഗൗരി തന്റെ വിശേഷങ്ങൾ പറഞ്ഞ് എത്തിയത്.

Also Read
ദിലീപ് മിടുക്കനാണ്; എന്റെ കുഞ്ഞ് അനിയന്‍ ആണവന്‍; ഒരു നല്ല സുഹൃത്തായി എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു തരും; താരത്തെ കുറിച്ച് വാതോരാതെ ബിന്ദു പണിക്കര്‍

പത്തനംതിട്ട സ്വദേശികളായ രാധാകൃഷ്ണൻ നായരുടെയും ബീനയുടെയും ഏകമകളായ ഗൗരി പഠിച്ചു വളർന്നത് തിരുവനന്തപുരത്ത് ആയിരുന്നു ചെറുപ്പം മുതൽ അഭിനയത്തോടും നൃത്തത്തോടും താത്പര്യമുണ്ടായിരുന്ന താരം കലാരംഗത്ത് സജീവമായിരുന്നു. യുവജനോത്സവ വേദികളിൽ നിറ സാന്നിധ്യമായിരുന്ന ഗൗരി നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.

നൃത്തം മോണോ ആക്റ്റ് പ്രസംഗം നാടകം തുടങ്ങിയവയിൽ മികവ് പുലർത്തിയ താരം അങ്ങിനെ അഞ്ചാം വയസ്സിൽ ആണ് അഭിനയത്തിലേക്ക് കടക്കുന്നത്. എന്റെ അമ്മയുടെ ഒരു സുഹൃത്തുവഴിയാണ് ഞാൻ ആദ്യമായി ക്യാമറക്ക് മുൻപിലേക്ക് എത്തുന്നത് എന്നാണ് ചിന്നു പറയുന്നത്.

പി ചന്ദ്രകുമാർ സാർ വഴിയാണ് ടെലിഫിലിമിലേക്ക് കടക്കുന്നത്. രണ്ടു ടെലിഫിലിമുകൾ ഞാൻ അന്ന് ചെയ്തിട്ടുണ്ട്. അച്യുതം കേശവം, മനുഷ്യം എത്ര സുന്ദരമയ പദം എന്നീ രണ്ട് ടെലിഫിലിമുകളിൽ ആണ് അന്ന് അഭിനയിക്കാൻ സാധിച്ചത്. പിന്നീട് കൈരളി ടിവിയിൽ കൊച്ചു വർത്തമാനം എന്ന ഷോയിൽ അവതാരക ആയും എത്തിയിരുന്നു.അതൊനൊക്കെ ശേഷമാണ് സംവിധായകൻ ടി എസ് സുരേഷ് ബാബു സാർ വഴി അമ്മ സീരിയലിലേക്കുള്ള വഴി തുറന്നു കിട്ടുന്നത്.

കരിയറിൽ വഴിത്തിരിവായ കഥാപാത്രം അമ്മയിലെ ചിന്നു ആയിരുന്നു. സീനിയർ താരങ്ങൾക്ക് ഒപ്പമാണ് ഞാൻ അന്ന് അഭിനയിച്ചത്. പ്ലസ് വൺ പ്ലസ് ടു കാലഘട്ടത്തിലായിരുന്നു ആ സീരിയലിലേക്ക് എത്തുന്നത്. അതിൽ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ ഗർഭ ശ്രീമാൻ എന്ന ചിത്രത്തിലേക്കും അഭിനയിക്കാൻ ഉള്ള ഒരു ഭാഗ്യം എനിക്ക് ലഭിച്ചിരുന്നു.

എന്നാൽ ആ സീരിയൽ തീർന്ന ശേഷം പുതിയ ഒരു തീരുമാനം ജീവിതത്തിൽ എടുക്കുകയായിരുന്നു. ആവശ്യമായ വിദ്യാഭ്യാസം ജീവിതത്തിൽ വേണം എന്ന് എനിക്ക് നിർബന്ധം ആയിരുന്നു. പത്താം ക്ളാസ്സിലും പ്ലസ് ടുവിലും ടോപ് മാർക്ക് ഉണ്ടായിരുന്നു. ഇതുകൊണ്ടുതന്നെ അച്ഛനും അമ്മയ്ക്കും എന്നെ പഠിപ്പിക്കാൻ ആയിരുന്നു കൂടുതൽ താത്പര്യം.

Also Read
നയന്‍താരയ്ക്ക് കുഞ്ഞുങ്ങള്‍ പിറന്നതില്‍ നിയമലംഘനം നടന്നോ? വാടക ഗര്‍ഭധാരണ ചട്ടങ്ങള്‍ ലംഘിച്ചെന്ന് സംശയം; അന്വേഷിക്കാന്‍ തമിഴ്നാട് ആരോഗ്യമന്ത്രി

അങ്ങനെ അഭിനയത്തോട് ഒരുപാട് ഇഷ്ടം ഉണ്ടായിരുന്നുവെങ്കിലും അതിൽ നിന്നും ഒരു ബ്രേക്ക് എടുക്കേണ്ടി വന്നു.അങ്ങിനെ പഠിക്കാനായി ഞാൻ ബാംഗ്ലൂരിലേക്ക് എത്തി. എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ചാർട്ടേർഡ് അക്കൗണ്ടന്റ് ആകണംഎന്നത് ആ സ്വപ്നം സാക്ഷാത്കരിക്കാൻ എനിക്ക് സാധിച്ചു. ബാംഗ്ലൂരിൽ ആണ് ഞാൻ എന്റെ തുടർ വിദ്യാഭ്യാസം കംപ്ലീറ്റ് ചെയ്യുന്നത്.

പഠനം പൂർത്തിയാക്കുന്നതിനു മുൻപേ തന്നെ ഇവിടെ ഒരു കമ്പനിയിൽ ജോലിക്ക് കയറി. പിന്നീടാണ് ഉപരിപഠനത്തിനു ശേഷം ഇപ്പോൾ കോളേജിൽ ലക്ചറർ ആയി ജോലി ലഭിച്ചത്. അമ്മയും അച്ഛനും എന്റെ ഒപ്പം ബാംഗ്ലൂരിൽ തന്നെയാണ് അങ്ങനെ ഞങ്ങൾ ഇപ്പോൾ സ്ഥിര താമസം ഇവിടെയാണ്. പഠിക്കുമ്പോൾ ഒരുപാട് അവസരങ്ങൾ അഭിനയിക്കാൻ വന്നിരുന്നു.

ഒന്നും ഏറ്റെടുക്കാൻ അന്ന് സാധിച്ചിരുന്നില്ല. ഗൗരികൃഷ്ണ എന്നാണ് എന്നെ എല്ലാരും വിളിക്കുന്നത് എങ്കിലും എന്റെ ശരിക്കുള്ള പേര് കൃഷ്ണ ഗായത്രി എന്നാണ്. ആർക്കും ആ പേര് അധികം അറിയില്ല. എങ്കിലും പ്രേക്ഷകർ അറിയണം എന്നുള്ളതുകൊണ്ടാണ് ഇപ്പോൾ ഞാൻ എന്റെ പേരിനു പിന്നിലെ രഹസ്യം പറയാം എന്ന് കരുതിയത്.

അന്നൊക്കെ കൃഷ്ണ ഗായത്രി എന്ന് ആരും ഓർത്തിരിക്കില്ല എന്ന് അഭിപ്രായം വന്നിരുന്നു. അതുകൊണ്ടാണ് ഗൗരികൃഷ്ണ എന്ന പേര് സ്വീകരിച്ചത് എന്നും ഗൗരി കൃഷ്ണ വെളിപ്പെടുത്തുന്നു.

Advertisement