സ്റ്റാർ സിംഗറിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കി; പ്രണയിച്ച് ഇതരമതസ്ഥനെ വിവാഹം ചെയ്തു; പ്രിയപ്പെട്ട ഗായിക ദുർഗ വിശ്വനാഥിന്റെ ജീവിതം ഇന്നിങ്ങനെ

158131

സ്റ്റാർ സിംഗറിലൂടെ എത്തി സംഗീതാസ്വാദകരുടെ മനസ് നിറച്ചതാരമാണ് ദുർഗ വിശ്വനാഥ്. പിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ച ദുർഗയ്ക്ക് ഇന്ന് നിരവധി ആരാധകരുണ്ട്. വ്യത്യസ്തമായ ശബ്ദമാണ് ദുർഗയെ ആരാധകരുടെ പ്രിയങ്കരിയാക്കിയത്. താരത്തിന്റെ വിവാഹം സ്റ്റാർ സിംഗറിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു നടന്നത്.

ദുർഗ വിവാഹം ചെയ്തത് ബിസിനസ് മാൻ ഡെന്നിസിനെയായിരുന്നു. ഇരു മതാചാരപ്രകാരവുമായിരുന്നു ദുർഗയുടെ വിവാഹം. ഇരുവരുടേയും ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. ഇപ്പോഴിതാ താരം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന കൂട്ടത്തിൽ ഡെന്നിസിനെ കുറിച്ച് പറയാറില്ല. അതിന്റെ നിരാശ യൂട്യൂബ് ആരാധകർക്കുണ്ട്.

Advertisements

സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിന്ന ദുർഗ അടുത്ത കാലത്താണ് വീണ്ടും സോഷ്യൽ മീഡിയയിൽ എത്തി തുടങ്ങിയത്. ഏക മകൾക്കൊപ്പമുള്ള ചിത്രങ്ങളും ദുർഗ പങ്കിടാറുണ്ട്. ഇതോടെ ദുർഗ സിംഗിൾ മദറാണോ? വിവാഹ ബന്ധം പിരിഞ്ഞോ എന്നൊക്കെയുള്ള ചോദ്യങ്ങളുമായി പ്രേക്ഷകരും എത്തിയിരുന്നു. ഇതിന് മറുപടി നൽകി ദുർഗ തന്നെ രംഗത്തുവന്നിരുന്നു.

ALSO READ- ഇനി ഞാൻ ഫ്രഞ്ച് പാചക വിദഗ്ധ! പലതവണ ഞാൻ ഇത് നിർത്തിപ്പോയാലോ എന്ന് ചിന്തിച്ചു; ഒടുവിൽ എല്ലാം അതിജീവിച്ച് ഞാനിവിടെ എത്തി: കല്യാണി

തന്റെ ഭർത്താവ് ഡെന്നീസ് എല്ലാ കാര്യത്തിനും ഫുൾ സപ്പോർട്ട് ആണെന്നും എന്നാൽ അദ്ദേഹത്തിന് സോഷ്യൽമീഡിയയിൽ വരാൻ വലിയ മടിയാണെന്നുമാണ് ദുർഗ പറഞ്ഞിരുന്നത്.

മുൻപ് ഭർത്താവ് ഡെന്നിസിനെ കുറിച്ച് അഭിമുഖത്തിൽ താരം പറഞ്ഞത് ഡെന്നിസ് ചേട്ടൻ കോൺട്രാക്ടർ ആണെന്നാണ്. എല്ലാവർക്കും അറിയാം ഞങ്ങളുടേത് ഒരു ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു.

ALSO READ- ‘ഇതുവച്ച് റേറ്റിംഗ് കൂട്ടി കുറച്ച് ക്യാഷ് ഉണ്ടാക്കാൻ നാണമില്ലേ’; കൊല്ലം സുധിയെ ഓർത്ത് പൊട്ടിക്കരഞ്ഞ് ബിനു അടിമാലിയും ലക്ഷ്മി നക്ഷത്രയും; വിമർശിച്ച് ആരാധകർ

ദൈവം സഹായിച്ച്, പാട്ടിൽ മാത്രമല്ല എല്ലാ കാര്യത്തിലും ഒരുപാട് പിന്തുണയ്ക്കുന്ന ആളാണ് ഡെന്നിസേട്ടൻ. എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല, എന്നും ദുർഗ പറഞ്ഞിരുന്നു.ദുർഗയുടേയും ഡെന്നിസിന്റെയും വിവാഹം ഇരു മതാചാരപ്രകാരവുമായിരുന്നു.

ദുർഗ ഇന്നും വേദികളിൽ പാട്ടുമായി സജീവമാണ്. നിരവധി പരിപാടികളിലാണ് ദുർഗ പങ്കെടുക്കുന്നത്. ഇതിന്റെ വിശേഷങ്ങളെല്ലാം ദുർഗ പങ്കിടാറുമുണ്ട്.

Advertisement