Home Entertainment Celebrities

‘ഇതുവച്ച് റേറ്റിംഗ് കൂട്ടി കുറച്ച് ക്യാഷ് ഉണ്ടാക്കാൻ നാണമില്ലേ’; കൊല്ലം സുധിയെ ഓർത്ത് പൊട്ടിക്കരഞ്ഞ് ബിനു അടിമാലിയും ലക്ഷ്മി നക്ഷത്രയും; വിമർശിച്ച് ആരാധകർ

741

മലയാളം സിനിമാ ടിവി പ്രേക്ഷകരെ ആകെമാനം ദുഖത്തിലാഴ്ത്തിയ ഒന്നായിരുന്നു മിമിക്രി കലാകാരനും നടനും ടിവി ആർട്ടിസ്റ്റുമായ കോല്ലം സുധിയുടെ അപകട മരണം. വടകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങും വഴി തൃശ്ശൂർ കൈപ്പമംഗലത്ത് വെച്ചായിരുന്നു സുധിയുടെ ജീവനെടുത്ത അപകടം ഉണ്ടായത്.

അതേ സമയം മിമിക്രി ലോകത്തു നിന്ന് സിനിമയിൽ എത്തിയ കലാകാരന്മാരിൽ മുൻ നിരയിൽ തന്നെയുള്ള ആളായിരുന്നു കൊല്ലം സുധി. കോമഡി സ്റ്റാർ, കോമഡി ഫെസ്റ്റിവൽ തുടങ്ങിയ ഷോകളിലൂടെ ആണ് കൊല്ലം സുധി മലയാളി പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്.

Advertisements

പിന്നീട് അനവധി സിനിമകളും സ്റ്റാർ മാജിക്ക് എന്ന ഷോയും കൊല്ലം സുധി എന്ന കലാകാരന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരുന്നു. അതേ സമയം കൊല്ലം സുധിയുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യം ആക്കുമെന്ന് ഫ്ളവേഴ്സ് ചാനൽ മേധവി ശ്രീകണ്ഠൻ നായർ പറഞ്ഞിരുന്നു. ആദ്യാഭ്രായ ഉപേക്ഷിച്ചുപോയതോടെ രാഹുലെ ന്ന കൈക്കുഞ്ഞിനെ വളർത്താൻ ഏറെ കഷ്ടപ്പെട്ടയാളാണ് സുധി. പരിപാടി അവതരിപ്പിക്കുന്ന സ്ഥലത്തെല്ലാം കുഞ്ഞിനേയും കൊണ്ട് പോയിരുന്ന സുധിയുടെ പ്രയാസങ്ങൾ മിക്കവർക്കും അറിയാവുന്നതാണ്.

ALSO READ- സംവിധായകൻ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് ആദ്യം തന്നെ പറഞ്ഞിരുന്നു; എന്നിട്ടും മടുപ്പ് തോന്നിയില്ല: ഡോ. ഷിനു ശ്യാമളൻ

പിന്നീട് സുധിയുടെ ജീവിതത്തിലേക്ക് ഭാര്യ രേണു എത്തിയതോടെയാണ് എല്ലാം ശരിയായി തുടങ്ങിയത്. എങ്കിലും സാമ്പത്തിക പ്രതിസന്ധി കുടുംബത്തെ വലച്ചിരുന്നു. ഇതിനിടെയാണ് സുധിയുടെ വിയോഗം. ഇപ്പോഴിതാ, സുധിയുടെ എക്കാലത്തേയും സ്വപ്‌നമായ വീട് യാഥാർഥ്യമാകാൻ പോവുകയാണ് ഫ്‌ലവേഴ്‌സ് ഫാമിലിയാണ് വീട് നിർമ്മിച്ചു നൽകുക.

ഇതിനിടെ, കൊല്ലം സുധിയുടെ മരണത്തിനു പിന്നാലെ നിർത്തിവെച്ച സ്റ്റാർ മാജിക്ക് പരിപാടി വീണ്ടും ആരംഭിച്ചിരിക്കുകയാണ്. പുതിയ എപ്പിസോഡിന്റെ പ്രൊമോ വീഡിയോ പുറത്ത് വന്നതോടെ വിമർശനങ്ങളും ഉയരുകയാണ്. ഏറെ വികാരഭരിതമായ രംഗങ്ങളാണ് പ്രൊമോ വീഡിയോയിലുള്ളത്. ലക്ഷ്മി നക്ഷത്രയടക്കമുള്ള താരങ്ങൾ കണ്ണീരോടെ സുധിയെ ഓർത്തെടുക്കുന്നുണ്ട്.

കാലിന് വയ്യാതിരുന്നിട്ടും ബിനു അടിമാലിയും പരിപാടിക്ക് എത്തിയിട്ടുണ്ട്. പരിപാടിയിൽ വെച്ച് സുധിച്ചേട്ടൻ ഇവിടെ തന്നെയുണ്ട്. ഇവിടെ എപ്പോഴും ഉള്ള ഒരാളാണെന്ന് ലക്ഷ്മി നക്ഷത്ര പറയുന്നു. ‘ഞാൻ വന്ന ഉടനെ തന്നെ സുധിയണ്ണനെ നോക്കും. പുള്ളിയെ എന്തെങ്കിലും പറഞ്ഞായിരിക്കും നമ്മളുടെ തുടക്കം. ഇന്ന് ഭയങ്കരമായിട്ട് മിസ് ചെയ്യുന്നുണ്ടെ’ന്ന് നോബി പറയുന്നു്. ഇതൊരു സീരിയലൊന്നുമല്ല, മനസിൽ തട്ടിയിട്ടാണെന്നും ലക്ഷ്മി നക്ഷത്ര പറയുന്നുണ്ട്. ഈ ഫ്ളോറിൽ നിൽക്കുമ്പോൾ സുധി ഏതോ ഒരു ഷൂട്ടിന് പോയിരിക്കുകയാണെന്ന തോന്നലാണെന്നാണ് ഗിന്നസ് പക്രു പറയുന്നത്.

‘ഇവൻ വണ്ടിയുടെ മുന്നിലിരിക്കുകയാണ്. സുധിയുടെ കരച്ചിൽ. ആ മുഖം മനസിൽ നിന്നും പോകുന്നില്ല’- എന്നാണ് ബിനു പറയുന്നത്. പ്രൊമോ വീഡിയോ താരങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ലക്ഷ്മി നക്ഷത്ര പങ്കുവച്ച വീഡിയോയ്ക്ക് കമന്റുകളുമായി നിരവധി പേരാണ് എത്തിയിട്ടുള്ളത്. താരങ്ങളെ പോലെ തന്നെ ആരാധകരും പ്രൊമോ കണ്ട് കണ്ണുനിറയുകയാണ്. എന്നാൽ വീഡിയോയ്ക്ക് നേരെ വിമർശനവും ഉയരുന്നുണ്ട്.

ALSO READ- ലോകത്തിലെ ഏറ്റവും സ്വീറ്റായ വ്യക്തിയാണ് ഷാരൂഖ് ഖാൻ; അന്ന് അദ്ദേഹത്തോടൊപ്പം ഗെയിം കളിച്ചു ജയിച്ചു; 200 രൂപ സമ്മാനമായി കിട്ടി; വെളിപ്പെടുത്തി പ്രിയ മണി

ഫ്‌ളവേഴ്‌സ് ടിവി സുധിയുടെ മര ണ ത്തെ പോലും ഉപയോഗിക്കുന്നുവെന്നാണ് വിമർശനം. ആ പാവത്തിനെ വിറ്റ് കാശുണ്ടാക്കുന്നു. അതും വിറ്റ് കാശക്കല്ലേ, ആ പാവത്തിനെ വെറുതെ വിട് എന്നൊക്കെയാണ്് വിമർശനം. കൂടാതെ, ‘ശരിക്കും ലക്ഷ്മിക്ക് ഓസ്‌കാർ കിട്ടണം ഈ ആക്റ്റിംഗ് കണ്ടാൽ. ലക്ഷ്മി സുധിയെ വിറ്റ് കാശാക്കുന്നില്ല എന്ന് പറയുന്നവർക്ക് വേണ്ടി ! യുറ്റിയൂബിൽ ലക്ഷ്മി സുധി മരിച്ച് മണിക്കുറുകൾക്കുള്ളിൽ പൊട്ടി കരഞ്ഞു കൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നു. ആ പോസ്റ്റ് എല്ലാരും കാണണെ എന്നും പറഞ്ഞു ആ ലിങ്ക് ഇൻസ്റ്റയിൽ പോസ്റ്റ് ചെയുന്നു ! വ്യൂസ് മുഖ്യം ബിഗിലേ’- എന്നൊക്കെയാണ് ലക്ഷ്മി നക്ഷത്രയെ വിമർശിക്കുന്നത്.

വിമർശനങ്ങൾക്ക് ആരാധകർ തന്നെ മറുപടി നൽകുന്നുമുണ്ട്. അങ്ങനെ പറയരുത് നമുക്ക് പോലും സഹിക്കാൻ പറ്റുന്നില്ല സുധിച്ചേട്ടന്റെ വിയോഗം അപ്പോൾ ഇത്രയും വർഷം ഒന്നിച്ചു ഉണ്ടായാവർ എങ്ങിനെ സഹിക്കും അവരുടെ ഓരോ തുള്ളി കണ്ണുനീരും അവരുടെ ഉള്ളിൽ അത്രയും വിങ്ങൽ ആണ്.. സുധിച്ചേട്ടന്റെ ആത്മാവ് അവിടം വിട്ടു പോകില്ല.’ ‘ഇത് കാശുണ്ടക്കലല്ല അവരുടെ മനസ്സിൽ തട്ടിയുള്ള സ്നേഹം ആണ്’.

ഇവരുടെ ഉപജീവന മാർഗമാണ് ഇതെന്നും അതിനെ വിമർശിക്കരുതെന്നുമാണ് ആരാധകർ തന്നെ നൽകുന്ന മറുപടി.

Advertisement