ഇനി ഞാൻ ഫ്രഞ്ച് പാചക വിദഗ്ധ! പലതവണ ഞാൻ ഇത് നിർത്തിപ്പോയാലോ എന്ന് ചിന്തിച്ചു; ഒടുവിൽ എല്ലാം അതിജീവിച്ച് ഞാനിവിടെ എത്തി: കല്യാണി

671

സായികുമാറിനെ പോലെ തന്നെ മലയാളത്തിൽ തിളങ്ങി നിൽക്കുന്ന നടിയാണ് ബിന്ദു പണിക്കർ. ഇരുവരുടെയും വിവാഹം മലയാള സിനിമാ ലോകത്ത് വൻ ചർച്ചയായിരുന്നു. ബിന്ദു പണിക്കരെയും സായി കുമാറിനെയും ചേർത്ത് ഒരുപാട് ഗോസിപ്പുകളും മറ്റും കേട്ടതിന് ശേഷമാണ് ഇരുവരും വിവാഹ ജീവിതത്തിലേയ്ക്ക് കടന്നത്. 2019 ഏപ്രിൽ 10നാണ് ഇരുവരും വിവാഹിതരായത്.

നിരവധി പേർ താരദമ്പതികൾക്ക് ആശംസകൾ നേർന്നിരുന്നു. വിവാഹ ശേഷം, ബിന്ദു പണിക്കരുടെ മകൾ കല്യാണി ഇവർക്കൊപ്പം തന്നെയായിരുന്നു താമസം. പിന്നീട് ഉപരി പഠനത്തിനായി വിദേശത്തേയ്ക്ക് പറന്നിരുന്നു കല്യാണി.

Advertisements

സിനിമയിൽ ഇല്ലെങ്കിലും കല്യാണി സോഷ്യൽമീഡിയയിൽ സജീവമാണ്. എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. ഇതിനിടെ ബിന്ദു പണിക്കരും സായ് കുമാറും കല്യാണിയെ കാണാനായി എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ലണ്ടനിൽ തന്റെ പഠനം പൂർത്തിയായെന്ന സന്തോഷം പങ്കിട്ടിരിക്കുകയാണ് കല്യാണി.

ALSO READ- ‘ഇതുവച്ച് റേറ്റിംഗ് കൂട്ടി കുറച്ച് ക്യാഷ് ഉണ്ടാക്കാൻ നാണമില്ലേ’; കൊല്ലം സുധിയെ ഓർത്ത് പൊട്ടിക്കരഞ്ഞ് ബിനു അടിമാലിയും ലക്ഷ്മി നക്ഷത്രയും; വിമർശിച്ച് ആരാധകർ

ലണ്ടനിലെ ‘പ്രശസ്തമായ ലെ കോർഡൻ ബ്ല്യൂ കോളജിൽ നിന്നാണ് കല്യാണി ഫ്രഞ്ച് പാചക കലയിൽ ബിരുദം കരസ്ഥമാക്കിയിരിക്കുന്നത്. മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഇപ്പോൾ നേടിയെടുത്തിരിക്കുന്നതെന്ന് കല്യാണി പറയുന്നത്. പഠനത്തിനിടയ്ക്ക് നിരവധി തവണ വിട്ടുപോയാലോ എന്നുപോലും ആലോചിച്ചിട്ടുണ്ട്. ഒടുവിൽ ആഗ്രഹിച്ചത് നേടിയെടുത്തതിൽ സന്തോഷമുണ്ടെന്നാണ് കല്യാണി സോഷ്യൽമീഡിയയിലൂടെ പറയുന്നത്.

അതേസമയം, താൻ പാചകം തന്റെ കരിയറാക്കുമോ എന്ന് ഉറപ്പില്ലെന്നു കൂടി കല്യാണി പറയുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള കല്യാണിയുടെ നൃത്ത വിഡിയോകളെല്ലാം വൈറലാണ്. അഭിനയവും നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച കല്യാണി കലാരംഗത്ത് സജീവമാകുമെന്ന് ചർച്ചകൾ ന
ക്കുന്നതിനിടെയാണ് ഉപരി പഠനത്തിനായി വിദേശത്തേക്ക് പോയത്.

ALSO READ- സംവിധായകൻ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് ആദ്യം തന്നെ പറഞ്ഞിരുന്നു; എന്നിട്ടും മടുപ്പ് തോന്നിയില്ല: ഡോ. ഷിനു ശ്യാമളൻ

”ഞാൻ ലണ്ടനിൽ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചവർക്കെല്ലാം ഇതാണ് എന്റെ ഉത്തരം. ഒടുവിൽ ഞാൻ മഹത്തായ ലെ കോർഡൻ ബ്ല്യൂവിൽ നിന്ന് ഒരു ഫ്രഞ്ച് പാചക വിദഗ്ധ എന്ന ബിരുദം സമ്പാദിച്ചിരുന്നു. ഇത് പൂർണമായും എന്റെ പാഷൻ കയ്യെത്തിപ്പിടിക്കാനുള്ള ഒരു യാത്രയായിരുന്നു, ഇപ്പോൾ എന്റെ ജീവിതത്തിൽ ഏറ്റവും നവ്യമായ ഒരു അനുഭൂതിയിലാണ്.”

”ഈ കോഴ്സ് ചെയ്യുന്നതിനിടയിൽ പലതവണ ഞാൻ ഇത് നിർത്തിപ്പോയാലോ എന്ന് സത്യസന്ധമായി ചിന്തിച്ചിരുന്നു. എന്നാൽ എല്ലാ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും എന്റെ ലക്ഷ്യത്തിനിടക്കുള്ള തടസ്സങ്ങളായിരുന്നു അതെല്ലാം അതിജീവിച്ച് ഒടുവിൽ ഞാൻ എവിടെവരെ എത്തിയെന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നു.”-കല്യാണി കുറിക്കുന്നതിങ്ങനെ.

”ഒരുപാട് പഠനങ്ങളുടെയും തിരിച്ചറിവുകളുടെയും കാലഘട്ടമായിരുന്നു ഇത്. അതേ സമയം ഇത് ഒരു തുടക്കം മാത്രമാണെന്ന് ഞാൻ ഇനിയുമെത്രയോ മുന്നോട്ടു പോകാനുണ്ടെന്നു തിരിച്ചറിയുന്നു. ഇത് ഞാൻ എന്റെ കരിയറായി തിരഞ്ഞെടുക്കുമോ എന്നൊന്നും ഇപ്പോൾ എനിക്കറിയില്ല. എങ്കിലും ഞാൻ രൂപം നൽകി നേടിയെടുത്ത ഈ കഴിവ് എന്നോടൊപ്പം എപ്പോഴുമുണ്ടാകും. ഏകാന്തമായ വഴികളിൽ എന്റെ പിന്നിലെ ശക്തിയും ധൈര്യവുമായി നിന്ന എന്റെ മാതാപിതാക്കൾക്കും പ്രിയപ്പെട്ടവർക്കും നന്ദി.”- കല്യാണി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു.

Advertisement