സംവിധായകൻ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് ആദ്യം തന്നെ പറഞ്ഞിരുന്നു; എന്നിട്ടും മടുപ്പ് തോന്നിയില്ല: ഡോ. ഷിനു ശ്യാമളൻ

319

വ്യത്യസ്തമായ മേക്കിങ് കാരണം പ്രേക്ഷകർക്കിടയിൽ ചർച്ചയായ ചിത്രമാണ് സീറോ. ബേബി. ചിത്രത്തിന്റെ സംവിധാന മികവും പറയുന്ന രാഷ്ട്രീയവും പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. സംവിധായകൻ കൂടിയായ ദിലീഷ് പോത്തനാണ് മുഖ്യ വേഷത്തിലെത്തിയിരിക്കുന്നത്. രഞ്ജൻ പ്രമോദാണ് ചിത്രത്തിന്റെ സംവിധാനം.

ചിത്ത്രിൽ ദിലീഷ് പോത്തന്റെ നായികയായി എത്തിയത് ഡോ. ഷിനു ശ്യാമളനാണ്. സിനിമാ ലോകത്ത് തുടക്കക്കാരിയാണെങ്കിലും ശ്കത്മായ കഥാപാത്രത്തെയാണ് സീറോ. ബേബിയിലൂടെ ഷിനുവിന് ലഭിച്ചിരിക്കുന്നത്.

Advertisements

ഷിനുവിന്റെ ആദ്യ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് ആണ്. രണ്ടാമത്തെ ചിത്രത്തിൽ തന്നെ ബോൾഡായ ക്യാരക്ടറാണ് ഷിനു കൈകാര്യം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവെക്കുകയാണ് ഷിനു.

ALSO READ- ലോകത്തിലെ ഏറ്റവും സ്വീറ്റായ വ്യക്തിയാണ് ഷാരൂഖ് ഖാൻ; അന്ന് അദ്ദേഹത്തോടൊപ്പം ഗെയിം കളിച്ചു ജയിച്ചു; 200 രൂപ സമ്മാനമായി കിട്ടി; വെളിപ്പെടുത്തി പ്രിയ മണി

താൻ സീറോ.ബേബിയിൽ ഇന്റിമേറ്റ് രംഗം ചെയ്തുവെന്നും അതിന് കാരണം ആ കഥാപാത്രം ഡിമാൻഡ് ചെയ്യുന്നുണ്ടെന്നുമാണ് ഷിനു പറയുന്നത്ു. ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് സംവിധായകൻ തന്നെ തന്നോട് ആ രംഗങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ടായിരുന്നു.

എന്നിട്ടും തനിക്ക് ആ കഥാപാത്രം ചെയ്യുന്നതിൽ മടുപ്പ് തോന്നിയിട്ടില്ലെന്നും ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ഷിനു പറഞ്ഞു. അതേസമയം, സീറോ. ബേബി മികച്ച പ്രതികരണങ്ങളോടെയാണ് തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.

ALSO READ- പ്രചരിച്ചത് അടിസ്ഥാന രഹിതമായ വാര്‍ത്ത, ഞങ്ങള്‍ ഒന്നിച്ച് അവധിയാഘോഷത്തിലാണ്, രാഹുല്‍ ശര്‍മ്മയുമായുള്ള വിവാഹമോചന വാര്‍ത്തകളില്‍ പ്രതികരിച്ച് അസിന്‍

ദിലീഷ് പോത്തനെ കൂടാതെ, രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരും നമുഖ്യ വേഷത്തിലെത്തുന്നുണ്ട്.

അരുൺ ചാലിൽ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ സംജിത്ത് മുഹമ്മദാണ്. ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേർവാർപ്പള്ളി എന്നിവർ ചേർന്ന് ടർടിൽ വൈൻ പ്രൊഡക്ഷൻസ്, കളർ പെൻസിൽ ഫിലിംസ്, പകൽ ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Advertisement