Home Entertainment Celebrities

പ്രചരിച്ചത് അടിസ്ഥാന രഹിതമായ വാര്‍ത്ത, ഞങ്ങള്‍ ഒന്നിച്ച് അവധിയാഘോഷത്തിലാണ്, രാഹുല്‍ ശര്‍മ്മയുമായുള്ള വിവാഹമോചന വാര്‍ത്തകളില്‍ പ്രതികരിച്ച് അസിന്‍

423

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2001 ല്‍ പുറത്തിറങ്ങിയ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് അരങ്ങേറി പിന്നെ തെന്നിന്ത്യയും ബോളവുഡും കീഴടക്കി ഇന്ത്യ മുഴുവന്‍ പേരെടുത്ത താര സുന്ദരിയാണ് അസിന്‍ തോട്ടുങ്കല്‍. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയ്ക്ക് ശേഷം അസിന്‍ പിന്നീട് ഒരൊറ്റ മലയാളസിനിമയില്‍ പോലും അഭിനയിച്ചിരുന്നില്ല.

Advertisements

എന്നിട്ടും തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറി അസിന്‍ തോട്ടുങ്കല്‍. നടി തന്റെ വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയ മുഖേന ആരാധകരെ അറിയിക്കാറുണ്ട്.

Also Read: ആ സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് കുറച്ചത് 10 കിലോയാണ്, പക്ഷേ എന്നെ വിളിച്ചില്ല, അന്ന് ഒത്തിരി കരഞ്ഞു, തുറന്നുപറഞ്ഞ് ശാലിന്‍ സോയ

2016ലാണ് അസിന്‍ കോടീശ്വരനായ മൈക്രോമാക്സ്- റെവോള്‍ട്ട് ബ്രാന്‍ഡുകളുടെ മേധാവിയായ രാഹുല്‍ ശര്‍മ്മയെ വിവാഹം ചെയ്തത്. ഈ താരവിവാഹം വളരെ ആര്‍ഭാടത്തോടെ നടന്നത്. 2017ല്‍ അസിന്‍-രാഹുല്‍ ശര്‍മ്മ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നു.

അടുത്തിടെ അസിന്‍ സോഷ്യല്‍മീഡിയയില്‍ നി്ന്നും ഭര്‍ത്താവ് രാഹുല്‍ ശര്‍മയുടെ ചിത്രങ്ങള്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരും വിവാഹമോചിതരാവാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചു. ഇപ്പോഴിതാ ഈ വാര്‍ത്തകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.

Also Read: സിനിമയിലെത്തിപ്പെടാന്‍ കഴിഞ്ഞത് ഇന്നും വിസ്മയം, എന്റെ ജീവിതം ഇത്രമേല്‍ അനുഗ്രഹമാക്കിയതിന് നന്ദി, അദ്ദേഹത്തിന് എന്റെ അച്ഛന്റെ സ്ഥാനം, ലോഹിതദാസിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഭാമ

തങ്ങള്‍ ഒന്നിച്ച് അവധിയാഘോഷത്തിലാണ്. വളരെ സാങ്കല്‍പ്പികവും അടിസ്ഥാന രഹിതവുമായ ചില വാര്‍ത്തകള്‍ കാണാനിടയായി എന്നും തങ്ങള്‍ വേനലവധിയുടെ മധ്യത്തിലാണെന്നും അസിന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നു.

Advertisement