ആ സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് കുറച്ചത് 10 കിലോയാണ്, പക്ഷേ എന്നെ വിളിച്ചില്ല, അന്ന് ഒത്തിരി കരഞ്ഞു, തുറന്നുപറഞ്ഞ് ശാലിന്‍ സോയ

284

മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും ഒക്കെയായി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളില്‍ ഒരാളാണ് ശാലിന്‍ സോയ. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. നൃത്ത പരിപാടികളുമായി ഇടയ്ക്ക് താരം എത്താറുമുണ്ട്.

Advertisements

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ഹിറ്റ് സീരിയലായിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പരയാണ് താരത്തിന്റെ ജീവിതം തന്നെ തിരുത്തിക്കുറിച്ചത്. ദീപാറാണി എന്ന കഥാപാത്രമായാണ് താരം എത്തിയത്. അഭിനേത്രിയായി മുന്നേറുന്നതിന് ഇടയിലാണ് അവതാരകയായും താരമെത്തിയത്. മിനി സ്‌ക്രീനില്‍ ആക്ഷന്‍ കില്ലാഡി, സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചിരുന്നത് ശാലിനായിരുന്നു.

Also Read: പോസ്റ്ററില്‍ ഞങ്ങളുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, അസൂയ കൊണ്ട് അത് കീറിക്കളഞ്ഞവരുണ്ട്, ആക്ഷന്‍ ഹീറോ ബിജുവിലെ മേരി പറയുന്നു

ഇതിന് പിന്നാലെയായാണ് താരത്തിന് ബിഗ് സ്‌ക്രീനിലേക്കുള്ള അവസരം ലഭിച്ചത്. ചെറുപ്പത്തിലെ നൃത്തം പഠിച്ചിരുന്ന ഷാലിന്‍ 2004ല്‍ പുറത്തിറങ്ങിയ ക്വട്ടേഷന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാാണ് അഭിനയ രംഗത്തേയ്‌ക്കെത്തുന്നത്. തുടര്‍ന്ന് പത്തോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു.

മൂന്നില്‍ കൂടുതല്‍ ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തു മികവ് തെളിയിച്ചിരിക്കുകയാണ് ശാലിന്‍ ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സിനിമയില്‍ നിന്നും തനിക്കുണ്ടായ ഒരു മോശം അനുഭവം പങ്കുവെക്കുകയാണ് താരം.

Also Read: 53ാമത്തെ വയസ്സിലും എന്തൊരു സുന്ദരി, വാണി വിശ്വനാഥിനെ വീണ്ടും കണ്ടതിന്റെ സന്തോഷത്തില്‍ ആരാധകര്‍, വൈറലായി ചിത്രങ്ങള്‍

ഒരു സിനിമയില്‍ തന്നെ കാസ്റ്റ് ചെയ്തിരുന്നു, അതിന് വേണ്ടുന്ന തയ്യാറെടുപ്പുകള്‍ എല്ലാം നടത്തിയതിന് ശേഷം തന്നെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയെന്നും തമിഴ് സിനിമയില്‍ നിന്നുമായിരുന്നു ഇത്തരത്തിലൊരു അനുഭവം ഉണ്ടായതെന്നും ശാലിന്‍ പറയുന്നു.

താന്‍ പ്ലസ്ടുവില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം. ചിത്രത്തിന്റെ ഒരു ഫുള്‍ ഡെ ഷൂട്ട് കഴിഞ്ഞിരുന്നു. തന്റെ അഭിനയത്തിന് എല്ലാവരും കൈയ്യടിച്ചിരുന്നുവെന്നും ആ കഥാപാത്രത്തിന് വേണ്ടി താന്‍ 10കിലോയില്‍ അധികമാണ് കുറച്ചതെന്നും ഡയറ്റിലൊക്കെയായിരുന്നുവെന്നും താരം പറയുന്നു.

ഒരു ദിവസത്തെ ഷൂട്ട് കഴിഞ്ഞ് തന്നെ വിട്ടിട്ട് പിന്നെ കോള്‍ ചെയ്തില്ല. അങ്ങോട്ട് കോണ്‍ടാക്ട് ചെയ്യാനും കഴിയില്ലായിരുന്നുവെന്നും അവരോട് എന്തിനാണ് തന്നെ ഒഴിവാക്കിയതെന്ന് ചോദിച്ചപ്പോള്‍ അവര്‍ക്കും റീസണ്‍ ഇല്ലായിരുന്നുവെന്നും അന്ന് താന്‍ ഒത്തിരി കരഞ്ഞുവെന്നും ശാലിന്‍ പറയുന്നുയ

Advertisement