Home Entertainment Celebrities

53ാമത്തെ വയസ്സിലും എന്തൊരു സുന്ദരി, വാണി വിശ്വനാഥിനെ വീണ്ടും കണ്ടതിന്റെ സന്തോഷത്തില്‍ ആരാധകര്‍, വൈറലായി ചിത്രങ്ങള്‍

375

തെന്നിന്ത്യന്‍ സിനിമയിലെ തൊണ്ണൂറുകളിലെ തന്റേടിയായ പെണ്‍ കഥാപാത്രങ്ങളുടെ പ്രതിരൂപം ആയിരുന്നു നടി വാണി വിശ്വനാഥ്. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരവും ആയിരുന്നു വാണി വിശ്വനാഥ്.

Advertisements

മലയാളത്തിലൂടെ അഭിനയത്തില്‍ കരിയര്‍ തുടങ്ങിയ വാണി വിശ്വനാഥ് മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം വാണി കാഴ്ചവെച്ചിട്ടുണ്ട്. മംഗല്യ ചാര്‍ത്ത് എന്ന സിനിമയിലൂടെ അരങ്ങേറിയ വാണി വിശ്വനാഥിന് പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു.

Also Read: ഗോപിയും, ശിവൻകുട്ടിയും, മൂന്നുചെറുപ്പക്കാർ, മമ്മൂക്കയുടെ പ്രിയപ്പെട്ട ഗു ണ്ട കൾ; വൈറലായി താരചിത്രം!

കരുത്തുറ്റ കഥാപാത്രങ്ങള്‍ കൊണ്ട് നിരവധി വേഷങ്ങള്‍ മലയാള സിനിമയില്‍ കൈകാര്യം ചെയ്ത നടി ആരാധകരുടെ ഉള്ളില്‍ സ്ഥാനം പിടിച്ചത് വളരെ പെട്ടന്നായിരുന്നു. മലയാള സിനിമയിലെ തന്നെ വില്ലന്‍ നടന്‍ ആയിരുന്ന ബാബുരാജിനെ ആണ് വാണി വിശ്വനാഥ് വിവാഹം ചെയ്തത്.

വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം. കുടുംബവും മക്കളുമടങ്ങിയ ലോകത്തേക്ക് ചുരുങ്ങുകയായിരുന്നു വാണി വിശ്വനാഥ്. സോഷ്യല്‍മീഡിയയില്‍ സജീവമായ ബാബുരാജ് പങ്കുവെക്കുന്ന ഫിറ്റ്‌നസ് വീഡിയോയിലൂടെയും മറ്റുമാണ് ഇന്ന് ആരാധകര്‍ വാണിയെ കണ്ടിരുന്നത്.

Also Read: കുഞ്ഞ് സർഗയുടെ വലിയ ആഗ്രഹം നിറവേറ്റി കൊടുത്ത് നവ്യ; കൊച്ചുകുട്ടിയുടെ സ്വപ്‌നം സഫലമാക്കിയ നവ്യയ്ക്ക് ആശംസാപ്രവാഹം

കുറച്ചു നാളുകള്‍ക്ക് മുമ്പ് ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ വാണിയുടെ ദൃശ്യങ്ങളാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സാരിയില്‍ അതിസുന്ദരിയായി എത്തിയ വാണിക്ക് 53 വയസ്സായെന്ന് പറയുകയേയില്ല. വീഡിയോ ആരാധകരൊന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

Advertisement