ഗോപിയും, ശിവൻകുട്ടിയും, മൂന്നുചെറുപ്പക്കാർ, മമ്മൂക്കയുടെ പ്രിയപ്പെട്ട ഗു ണ്ട കൾ; വൈറലായി താരചിത്രം!

209

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരമാണ് മമ്മൂട്ടി. അദ്ദേഹം അഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല ജീവിത ശൈലിയുടെ കാര്യത്തിലും മലയാളികൾക്ക് മാതൃകയാണ്. 70 പിന്നിട്ടിട്ടും മമ്മൂട്ടിയുടെ സൗന്ദര്യത്തിനോ ആരോഗ്യത്തിനോ ഒരു കോട്ടവും തട്ടിയിട്ടില്ല. കൃത്യമായ വ്യായാമവും ഭക്ഷണരീതികളും കൂടാതെ ദുശീലങ്ങളില്ലാത്ത ജീവിതവുമാണ് താരത്തിന്റെ തിളങ്ങുന്ന ആരോഗ്യത്തിന് പിന്നിൽ.

താരത്തിൻരെ തിളങ്ങുന്ന സൗന്ദര്യം മാത്രമല്ല, തിളങ്ങുന്ന മനസിനും ഉടമയാണ് താരമെന്ന് മുൻപും പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സഹതാരങ്ങൾക്ക് സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ടാകുമ്പോഴും ചികിത്സാ സഹായത്തിനും താങ്ങായി മുന്നിൽ തന്നെ ഉണ്ടാകാറുണ്ട് മമ്മൂട്ടി.

Advertisements

കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് നടന്ന താരസംഘടന അമ്മയുടെ വാർഷിക പൊതുയോഗത്തിലും താരങ്ങളുടെ ലുക്ക് തന്നെയാണ് ചർച്ചയായത്. യോഗത്തിൽ പങ്കെടുക്കാനെത്തിയ താരങ്ങളുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം വൈറലായിരുന്നു.

ALSO READ- കുഞ്ഞ് സർഗയുടെ വലിയ ആഗ്രഹം നിറവേറ്റി കൊടുത്ത് നവ്യ; കൊച്ചുകുട്ടിയുടെ സ്വപ്‌നം സഫലമാക്കിയ നവ്യയ്ക്ക് ആശംസാപ്രവാഹം

ഇത്തവണയും മെഗാതാരം മമ്മൂട്ടിയുടെ ലുക്ക് തന്നെയാണ് ശ്രദ്ധേയമായതും ചർച്ചയായതും. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ച് നടൻ ബാബുരാജ് കുറിച്ചതും വലിയ ചർച്ചയാവുകയാണ്. നടൻ അബു സലിമിനും ബാബുരാജിനുമൊപ്പം പോസ് ചെയ്ത് നിൽക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിൽ.

ബാബുരാജ് ചിത്രത്തിന് ക്യാപ്ഷനും രസകരമാണ്. മമ്മൂക്കയുടെ പ്രിയപ്പെട്ട രണ്ടു ഗുണ്ടകൾ എന്നാണ് ക്യാപ്ഷനായി നൽകിയിരിക്കുന്നത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്.

ALSO READ- ആരാധകരുടെ പ്രിയപ്പെട്ട അഖിലിന് പ്രതിഫലം ഷിജുവിനേക്കാൾ കുറവ്; ബിഗ് ബോസിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് ഷിജു; കുറവ് ജുനൈസിന്

ഈ ചിത്രത്തിന് താഴെ, കമ്മത്ത് ആൻഡ് കമ്മത്തിലെ ഗോപിയും, ഭീഷ്മപർവത്തിലെ ശിവൻകുട്ടിയും, മൂന്നു പേരും ചെറുപ്പക്കാർ, 3 വില്ലാളി വീരന്മാർ, മമ്മൂക്കയുടെ മാത്രമല്ല മലയാളികളുടെ പ്രിയപ്പെട്ട രണ്ടു ഗുണ്ടകൾ, ഞാനും എന്റെ പിള്ളേരും സ്‌ട്രോങാ..ഡബിൾ സ്‌ട്രോങ് എന്നൊക്കെയാണ് കമന്റുകൾ.

ആ നടുക്ക് നിൽക്കുന്ന ചെക്കൻ ഏതാ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മഹാരാജാസിൽ ഡിഗ്രിക്ക് പഠിക്കുന്ന ചെക്കനാ എന്ന് ബാബുരാജ് മറുപടിയും നൽകിയിട്ടുണ്ട്.

‘നിങ്ങൾ രണ്ടാളും ഈ കൈയ്യീന്ന് എത്ര ഇടി മേടിച്ച് കൂട്ടിയതാ, ആ അതൊക്കെ ഒരു കാലം’ എന്നായിരുന്നു മറ്റൊരു കമന്റ്. ‘ഓർക്കുമ്പോൾ കുളിര് കോരുന്നു’ എന്നായിരുന്നു ബാബുരാജിന്റെ രസകരമായ മറുപടി.

‘ബാബുവേട്ട, മമ്മൂക്ക ഇന്ത്യയിലെ നമ്പർ വൺ ഗ്ലാമർ മാൻ, അബു ഏട്ടൻ പഴയ മിസ്റ്റർ ഇന്ത്യ, അപ്പോൾ നിങ്ങളോ? ഒരു മിസ്റ്റർ കേരള എങ്കിലും ആകണ്ടേ എന്നായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം. ഞമ്മള് പവർ മാൻ ഓഫ് കേരള ആരുന്നല്ലോ.കേട്ടിട്ടില്ലേ എന്നായിരുന്നു താരം മറുപടി നൽകിയത്.

ഇതിനിടെ, ഇതിലിപ്പോൾ ആർക്കാ പ്രായം കുറവ് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. നടുക്ക് നിക്കുന്ന ചെക്കന് എന്നായിരുന്നു ബാബുരാജ് കമന്റ് ചെയ്തത്. കഴിഞ്ഞ ദിവസം അനു സിതാര, സാനിയ ഇയ്യപ്പൻ, ഗോവിന്ദ് പത്മസൂര്യ, മാളവിക നായർ, ചെമ്പൻ വിനോദ് തുടങ്ങിയവരും ചിത്രങ്ങൾ അമ്മ യോഗത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

സാന്ദ്ര തോമസ് നിർമ്മാണത്തിലേക്ക് തിരികെ വരുന്ന നല്ല നിലാവുള്ള രാത്രിയാണ് ബാബുരാജിന്റേതായി ഇനി വരാനുള്ള ചിത്രം. ചെമ്പൻ വിനോദ്, ബിനു പപ്പു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജൂൺ 30നാണ് ചിത്രം തീയേറ്ററുകളിലെത്തുക.

Advertisement