പോസ്റ്ററില്‍ ഞങ്ങളുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, അസൂയ കൊണ്ട് അത് കീറിക്കളഞ്ഞവരുണ്ട്, ആക്ഷന്‍ ഹീറോ ബിജുവിലെ മേരി പറയുന്നു

141

മലയാള സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ചിത്രങ്ങളിലൊന്നായിരുന്നു നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു. ഈ ചിത്രത്തിലെ മിക്ക കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

ആക്ഷന്‍ ഹീറോ ബിജുവിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയവരാണ് മേരിയും ബേബിയും. ഈ സിനിമയില്‍ ഒരു സീനില്‍ മാത്രമേ ഇരുവരും പ്രത്യക്ഷപ്പെട്ടിട്ടുള്ളൂവെങ്കിലും ഈ സീന്‍ ഉണ്ടാക്കിയ തരംഗം ചെറുതല്ല.

Also Read: 53ാമത്തെ വയസ്സിലും എന്തൊരു സുന്ദരി, വാണി വിശ്വനാഥിനെ വീണ്ടും കണ്ടതിന്റെ സന്തോഷത്തില്‍ ആരാധകര്‍, വൈറലായി ചിത്രങ്ങള്‍

ഈ സീനിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരായിരുന്ന മേരിയും ബേബിയും താരങ്ങളായി മാറി. എന്നാല്‍ പിന്നീട് ഇരുവരും നേരിട്ടത് അപ്രതീക്ഷിതമായ പ്രശ്നങ്ങളായിരുന്നു. ഈ സിനിമയ്ക്ക് ശേഷം അവസരങ്ങള്‍ ലഭിക്കുമെന്ന് ഇരുവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സിനിമകളൊന്നും ലഭിച്ചില്ല.

ഇതോടെ ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതായതോടെ ലോട്ടറി വില്‍പ്പനയ്ക്കിറങ്ങുകയായിരുന്നു മേരി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മേരി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. താന്‍ ഈ ചിത്രത്തില്‍ ഡയലോഗില്ലാതെയാണ് അഭിനയിച്ചതെന്നും പോസ്റ്ററില്‍ തന്റെ ചിത്രം വന്നത് കണ്ട് അസൂയയുള്ള പലരും അത് കീറിക്കളഞ്ഞിട്ടുണ്ടെന്നും മേരി പറയുന്നു.

Also Read: ഗോപിയും, ശിവൻകുട്ടിയും, മൂന്നുചെറുപ്പക്കാർ, മമ്മൂക്കയുടെ പ്രിയപ്പെട്ട ഗു ണ്ട കൾ; വൈറലായി താരചിത്രം!

ചിത്രത്തില്‍ തങ്ങള്‍ക്ക് വല്യ ഡയലോഗൊന്നുമില്ലായിരുന്നു. തങ്ങളുടെ ഭാഗം ഷൂട്ട് ചെയ്യുമ്പോള്‍ മാക്കാച്ചിയെ പോലുള്ള ആളാണെന്ന ഒരു ഡയലോഗ് പറഞ്ഞതോടെ നിവിന്‍ പോളിയും ക്യാമറാമാനുമൊക്കെ നിര്‍ത്താതെ ചിരി തുടങ്ങി. ഷൂട്ടിങ് കഴിഞ്ഞതോടെ എല്ലാവരും കൈയ്യടിച്ചുവെന്നും മേരി കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന്റെ പോസ്റ്ററില്‍ വരണമെന്ന് ആഗ്രഹിച്ചിരുന്നു. മറ്റൊരു നടിയെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തുമെന്ന് പറയുന്നത് കേട്ടപ്പോള്‍ തങ്ങളെയും കൂടെ ഉള്‍പ്പെടുത്താന്‍ പറ്റുമോയെന്ന് ചോദിച്ചിരുന്നുവെന്നും പിന്നീട് നോക്കിയപ്പോള്‍ നാട്ടിലെ എല്ലാ പോസറ്ററിലും തങ്ങള്‍ ഉണ്ടായിരുന്നുവെന്നും അത് പ്രതീക്ഷിച്ചിരുന്നില്ലെന്നും മേരി പറയുന്നു.

Advertisement