സിനിമയിലെത്തിപ്പെടാന്‍ കഴിഞ്ഞത് ഇന്നും വിസ്മയം, എന്റെ ജീവിതം ഇത്രമേല്‍ അനുഗ്രഹമാക്കിയതിന് നന്ദി, അദ്ദേഹത്തിന് എന്റെ അച്ഛന്റെ സ്ഥാനം, ലോഹിതദാസിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഭാമ

226

എകെ ലോഹിതദാസ് എഴുതി സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയ രംഗത്ത് എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മറിയ താരസുന്ദരിയാണ് ഭാമ.

Advertisements

നിവേദ്യത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ നിറയെ അവസരങ്ങള്‍ ആണ് നടിക്ക് ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി തിളങ്ങിയിരുന്നു. അതേ സമയം വിവാഹത്തോടെ നടി അഭിനയരംഗത്ത് നിന്നും ഇടവേള എടുക്കുക ആയിരുന്നു.

Also Read: പോസ്റ്ററില്‍ ഞങ്ങളുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, അസൂയ കൊണ്ട് അത് കീറിക്കളഞ്ഞവരുണ്ട്, ആക്ഷന്‍ ഹീറോ ബിജുവിലെ മേരി പറയുന്നു

2020 ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. ദുബായിയില്‍ ബിസിനസ്സ് നടത്തിയിരുന്ന അരുണ്‍ ആണ് ഭാമയുടെ ഭര്‍ത്താവ്. എന്നാല്‍ അടുത്തിടെ ഇവര്‍ വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താരം ഇതുവരെ ഈ വാര്‍ത്തകളില്‍ പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ലോഹിതാദാസ് വിടവാങ്ങിയിട്ട് 14 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഭാമ. ഇന്നും അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിലെന്ന് ഓര്‍ക്കാറുണ്ടെന്ന് ഭാമ പറയുന്നു.

Also Read: 53ാമത്തെ വയസ്സിലും എന്തൊരു സുന്ദരി, വാണി വിശ്വനാഥിനെ വീണ്ടും കണ്ടതിന്റെ സന്തോഷത്തില്‍ ആരാധകര്‍, വൈറലായി ചിത്രങ്ങള്‍

ലോഹിതാദാസ് സാറിന്റെ ചിത്രത്തിലൂടെ തനിക്ക് മലയാള സിനിമയിലേക്ക് എത്തിപ്പെടാന്‍ കഴിഞ്ഞുവെന്ന് ഇന്നും വിസ്മയമാണ്. അദ്ദേഹത്തിന്റെ ശിഷ്യയാവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും ഗുരു എന്നതിലുപരിയായി ഒരു അച്ഛന്റെ സ്ഥാനമായിരുന്നു താന്‍ അദ്ദേഹത്തിന് നല്‍കിയതെന്നും ഭാമ കൂട്ടിച്ചേര്‍ത്തു.

തന്റെ ജീവിതം ഇത്രത്തോളം അനുഗ്രഹമാക്കിയതില്‍ സാറിനോട് കടപ്പാടുണ്ട്. ഇന്നും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ചില വ്യക്തികളിലൂടെ നിലിനില്‍ക്കുന്നുവെന്നംു അദ്ദേഹത്തിലൂടെ പരിചയപ്പെടാന്‍ കഴിഞ്ഞവരെയും ഓര്‍ക്കുന്നുവെന്നും താരം പറയുന്നു.

Advertisement