Home Entertainment Celebrities

ലോകത്തിലെ ഏറ്റവും സ്വീറ്റായ വ്യക്തിയാണ് ഷാരൂഖ് ഖാൻ; അന്ന് അദ്ദേഹത്തോടൊപ്പം ഗെയിം കളിച്ചു ജയിച്ചു; 200 രൂപ സമ്മാനമായി കിട്ടി; വെളിപ്പെടുത്തി പ്രിയ മണി

115

ഒരു തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തി പിന്നീട് തെന്നിന്ത്യൻ ഭാഷകളിലെ സൂപ്പർനടിയായി മാറിയ താരമാണ് പ്രിയാ മണി. സിനിമയിലെത്തുന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച് തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് പ്രിയാമണി. തെന്നിന്ത്യയിലെ നാല് ഭാഷകളിലും തിളങ്ങിയ നടിക്ക് ആരാധകരും ഏറെയാണ്.

അഭിനയ പ്രാധാന്യമുളള വേഷങ്ങൾക്ക് ഒപ്പം ഗ്ലാമർ റോളുകളിലും നടി തിളങ്ങി. സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി എത്തിയ പ്രിയ ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ്. 2003ൽ പുറത്തിറങ്ങിയ എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയാമണി സിനിമയിൽ എത്തുന്നത്.

Advertisements

അരങ്ങേറ്റ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീടുളള അഞ്ച് വർഷങ്ങളിൽ ആറ് തകർപ്പൻ സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായി നടി മാറി. പരുത്തിവീരൻ എന്ന ചിത്രത്തിലെ മുത്തഴഗി എന്ന കഥാപാത്രമാണ് പ്രിയാമണിയുടെ കരിയറിൽ വലിയ വഴിത്തിരിവായത്. പരുത്തീവീരനിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം നടിക്ക് ലഭിച്ചു. വിനയൻ സംവിധാനം ചെയ്ത സത്യം ആയിരുന്നു പ്രിയാമണിയുടെആദ്യ മലയാള ചിത്രം. പിന്നീട് താരരാജാക്കൻമാരായ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെയെല്ലാം നായികയായി പ്രിയാമണി അഭിനയിച്ചു.

ALSO READ- പ്രചരിച്ചത് അടിസ്ഥാന രഹിതമായ വാര്‍ത്ത, ഞങ്ങള്‍ ഒന്നിച്ച് അവധിയാഘോഷത്തിലാണ്, രാഹുല്‍ ശര്‍മ്മയുമായുള്ള വിവാഹമോചന വാര്‍ത്തകളില്‍ പ്രതികരിച്ച് അസിന്‍

അതേസമയം, ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. ഇന്ത്യൻ സിനിമാ രംഗത്ത് തന്നെ ഏറ്റവുമധികം ആരാധകരുള്ള ഷാരൂഖിനൊപ്പവും പ്രിയമണി വെള്ളിത്തിരയിലെത്തിയിരുന്നു.

ചെന്നൈ എക്‌സ്പ്രസ് സിനിമയിലെ ‘വൺ ടൂ ത്രീ ഫോർ’ എന്ന ഗാനത്തിലാണ് പ്രിയ ഷാരൂഖിനൊപ്പം ചുവടുവെച്ചത്. ഇപ്പോഴിതാ വളരെയധികം വിനയമുള്ള മനുഷ്യനാണ് ഷാരൂഖ് ഖാൻ എന്ന് പറയുകയാണ് പ്രിയ മണി.

ALSO READ- ഇത് കൊത്തയാണ്, ഇവിടെ ഞാന്‍ പറയുമ്പോള്‍ പകല്‍, ഞാന്‍ പറയുമ്പോള്‍ രാത്രി, ആവേശം കൊള്ളിച്ച് ദുല്‍ഖറിന്റെ മാസ് ഡയലോഗ്, വൈറലായി കൊത്ത ടീസര്‍

ഷാരൂഖായിരിക്കും ഒരുപക്ഷെ ലോകത്തിലെ ഏറ്റവും സ്വീറ്റായ വ്യക്തിയെന്നാണ് പ്രിയ പറയുന്നത്. ആ ഗാനരംഗത്തിലെ ചില സീനുകളിൽ തുടർച്ചയായി ചെയ്യേണ്ട സ്റ്റെപ്പുകളുണ്ടായിരുന്നു. അത് പ്രാക്റ്റീസ് ചെയ്യുന്നതിനിടയിൽ അദ്ദേഹം എന്നോട് വിശ്രമിച്ചോളാൻ പറയും. നൃത്തം എനിക്ക് ഇഷ്ടമാണ് അതുകൊണ്ട് എത്ര തവണ വേണമെങ്കിലും ചെയ്യാം, ഒരു പ്രശ്നമില്ലെന്നാണ് ഞാൻ അന്ന് അദ്ദേഹത്തോട് പറഞ്ഞതെന്ന് പ്രിയ വെളിപ്പെടുത്തുന്നു.


തനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അഞ്ച് ദിവസങ്ങളായിരുന്നു അതെന്നും പ്രിയമണി പറഞ്ഞു. അങ്ങനെ ഒരുപാട് നേരം ഇരുന്ന് സംസാരിക്കുകയൊന്നും ചെയ്തിരുന്നില്ല. പക്ഷെ ഇടയ്ക്ക് അദ്ദേഹത്തിന്റെ ഐപാഡിൽ കോൻ ബനേഗാ ക്രോർപതി കളിച്ചു. അദ്ദേഹം എനിക്കങ്ങനെ 200 രൂപ തന്നു. ഞാൻ പറഞ്ഞ ഉത്തരങ്ങൾ ശരിയായത് കൊണ്ടാണ് 200 രൂപ സമ്മാനമായി നൽകിയത്’- എന്ന് പ്രിയ മണി വെളിപ്പെടുത്തി.

Advertisement