Home Entertainment Celebrities

ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നില്ല? ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന് കണ്ടെത്തി ആരാധകര്‍; കാരണങ്ങളിത്

243

ഇന്ത്യ മുഴുവന്‍ ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ താരമാണ് തമിഴകത്തിന്റെ ധനുഷ്. മാസ്സു ക്ലാസ്സുമായ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ നായകന്‍ ആയിട്ടുള്ള ധനുഷ് നിര്‍മ്മാണ രംഗത്തും സജീവമായിരുന്നു. അതേ സമയം തമിഴകത്തിന്റെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്തിനെ ആയിരുന്നു ധനുഷ് വിവാഹം കഴിച്ചത്.

ഇവര്‍ക്ക് രണ്ടു മക്കളും ജനിച്ചിരുന്നു. 2004 ലാണ് ഐശ്വര്യ രജനികാന്തിനെ ധനുഷ് വിവാഹം കഴിക്കുന്നത്. രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. എന്നാല്‍ ആരാധകരേയും തമിഴ് സിനിമാ ലോകത്തെയും ഞെട്ടിച്ചു കൊണ്ടാണ് വിവാഹ മോചിതര്‍ അകുന്നു എന്ന് ധനുഷും ഐശ്വര്യ രജനികാന്തും പ്രഖ്യാപിച്ചത്. ഈ വര്‍ഷം ജനുവരി 17ന് ആയിരുന്നു ഇരുവരും തങ്ങള്‍ വേര്‍ പിരിയുകയാണെന്ന വിവരം അറിയിച്ചത്.

Advertisements

എന്നാല്‍ വിവാഹ ബന്ധം അവസാനിപ്പിച്ചെങ്കിലും മക്കള്‍ക്കായി പലപ്പോഴും ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. താരങ്ങള്‍ വീണ്ടും ഒരുമിക്കുകയാണെന്നും വേര്‍പിരിയല്‍ റദ്ദാക്കുകയാണെന്നുമാണ് ഇതിനിടെ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്ന വാര്‍ത്ത.

ALSO READ- പുഞ്ചിരിച്ച് നില്‍ക്കുന്ന മീനാക്ഷി; ആ ചിരിയിലുണ്ട് എല്ലാ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും, അന്ന് പറഞ്ഞത് സത്യമെന്ന് ജീവിതം കൊണ്ട് തെളിയിച്ച് മീനാക്ഷിയും ദിലീപും

ഇതിനിടെ മൂത്തമകന്‍ യത്രയുടെ ഒരു സ്‌കൂള്‍ പരിപാടിയില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തതോടെയാണ് ആരാധകര്‍ ഇരുവരും പിണക്കം തീര്‍ന്ന് ഒരുമിക്കുന്നെന്ന പ്രതീക്ഷയ്ക്ക് കാരണമായത്. ഇരുവര്‍ക്കുമിടയില്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടന്നു അതാണ് ഇരുവരും ഒരുമിച്ചു മകന്റെ സ്‌കൂളില്‍ എത്തിയതെന്നൊക്കെയാണ് ആരാധകര്‍ ഇതോടെ പ്രതീക്ഷിച്ചിരുന്നത്.

അതേസമയം, ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, അനുരഞ്ജന ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ഇതൊക്കെ ആരാധകരുടെ വെറും അഭ്യൂഹം മാത്രമായിരുന്നു എന്നുമാണ്. ഇരുവരും വേര്‍പിരിഞ്ഞ് അവരവരുടെ കരിയറില്‍ ശ്രദ്ധിക്കുകയാണ്. ഇനി ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് ഇരുവര്‍ക്കും മനസിലായെന്നും, അവര്‍ അതനുസരിച്ചുകൊണ്ട് മുന്‍പോട്ട് പോവുകയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ALSO READ- ‘അമ്മ കെട്ടിപ്പിടിച്ച് മോനെ എന്ന് വിളിക്കുന്ന നിമിഷം എല്ലാം മറക്കും; അശ്വതി മോളേ ഇത് മോന് കൊടുക്കണേ എന്ന് പറഞ്ഞ് അമ്മ ഇത് കൊടുത്തു വിട്ടു’: ജയറാം

വീണ്ടും ഇരുവരും ഒന്നിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അവര്‍ വേര്‍പിരിഞ്ഞുള്ള ജീവിതം തുടരുകയാണെന്നും ബന്ധുക്കള്‍ തന്നെ പറഞ്ഞതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, ഇരുവരും വീണ്ടും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നതും വിവാഹമോചനത്തിന് വേണ്ടി ഒഫീഷ്യല്‍ ആയി ഇവര്‍ കേസ് കൊടുത്തിട്ടില്ല എന്നതുമാണ് ആരാധകര്‍ക്ക് ചെറിയ പ്രതീക്ഷ നല്‍കുന്നത്. അതുകൊണ്ടുതന്നെ, ഇരുവരെയും ഒന്നിച്ചുകാണുമ്പോള്‍, പ്രേക്ഷകര്‍ പ്രതീക്ഷകള്‍ പങ്കിടുകയാണ്.

ധനുഷിന്റെ പുതിയ പ്രോജക്ട് അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റന്‍ മില്ലറാണ്. ശിവ രാജ്കുമാര്‍, പ്രിയങ്ക മോഹന്‍, സുന്ദീപ് കിഷന്‍, നാസര്‍ തുടങ്ങി നിരവധി പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഡിസംബര്‍ 15ന് ചിത്രം റിലീസ് ചെയ്യും.

കൂടാതെ, ജഗമേ തന്തിരത്തിലും നടന്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്, ഈ ചിത്രം സംവിധാനം ചെയ്യുന്നതും ധനുഷാണ്.

കൂടാതെ, ഐശ്വര്യ രജനികാന്തിന്റെ അടുത്ത ചിത്രമായ ലാല്‍ സലാം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രജനികാന്ത്, കപില്‍ ദേവ് എന്നിവരും എത്തുന്നുണ്ട്.

Advertisement