പുഞ്ചിരിച്ച് നില്‍ക്കുന്ന മീനാക്ഷി; ആ ചിരിയിലുണ്ട് എല്ലാ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും, അന്ന് പറഞ്ഞത് സത്യമെന്ന് ജീവിതം കൊണ്ട് തെളിയിച്ച് മീനാക്ഷിയും ദിലീപും

201

ലീപിനെയും മഞ്ജുവാര്യരെയും പോലെ തന്നെ ആരാധകര്‍ ഒത്തിരിയാണ് ഇവരുടെ മകള്‍ മീനാക്ഷിക്കും. മീനാക്ഷി ദിലീപിന്റെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഈ അടുത്താണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് എടുത്തു സോഷ്യല്‍ മീഡിയയില്‍ സജീവമായത്.

തന്റെ കിടിലന്‍ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആരാധകര്‍ക്കിടെ ഈ താരപുത്രി എത്താറുണ്ട്. ആരാധകര്‍ ഇരുകൈയ്യോടെയാണ് പോസ്റ്റുകളെല്ലാം സ്വീകരിക്കുന്നത്. ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് മീനാക്ഷിയായിരുന്നു.

Advertisements

മാധ്യമങ്ങളില്‍ നിന്നെല്ലാം അകന്ന് നില്‍ക്കുകയാണെങ്കിലും മീനാക്ഷിയുടെ പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. ഫാന്‍സ് ഗ്രൂപ്പിലൂടെ വൈറലായി മാറിയ പോസ്റ്റിലെ വിശേഷങ്ങളിലൂടെ വിശദമായി വായിക്കാം.

ALSO READ- ‘അമ്മ കെട്ടിപ്പിടിച്ച് മോനെ എന്ന് വിളിക്കുന്ന നിമിഷം എല്ലാം മറക്കും; അശ്വതി മോളേ ഇത് മോന് കൊടുക്കണേ എന്ന് പറഞ്ഞ് അമ്മ ഇത് കൊടുത്തു വിട്ടു’: ജയറാം

പലര്‍ക്കുമുള്ള മറുപടി ഒരു ചിരിയിലൂടെ എന്ന ക്യാപ്ഷനോടെ മീനാക്ഷിയെക്കുറിച്ചുള്ള പോസ്റ്റ് ഫാന്‍സ് പേജിലൂടെ വൈറലായിരുന്നു, ദിലീപിന്റെയും കാവ്യ മാധവന്റെയും ഫാന്‍സ് പേജിലൂടെയാണ് പോസ്റ്റ് വൈറലായത്. ദിലീപിന്റെയും കാവ്യയുടെയും വിവാഹ ദിവസത്തെ ഫോട്ടോയായിരുന്നു കുറിപ്പിനൊപ്പമുള്ളത്. തുളസിമാലയണിഞ്ഞ് നില്‍ക്കുന്ന ഇരുവരേയും നോക്കി ചിരിക്കുന്ന മീനാക്ഷിയുടെ ഫോട്ടോയാണ് ചര്‍ച്ചയയാത്.

രണ്ടാമതൊരു വിവാഹത്തിനായി പ്രിയപ്പെട്ടവര്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. എന്റെ പേരില്‍ ബലിയാടായ പെണ്‍കുട്ടിയെ തന്നെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നു. മകളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഈയൊരു തീരുമെന്നാണ് കാവ്യയെ വിവാഹം ചെയ്തതിന് പിന്നാലെ ദിലീപ് പറഞ്ഞത്. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹ ഒരുക്കങ്ങള്‍. വിവാഹത്തിന്റെ അന്നാണ് വാര്‍ത്ത പുറ്‌ത്തെത്തിയത്.

ALSO READ-‘ചോദിക്കുമ്പോള്‍ പറഞ്ഞാല്‍ മതി’; അധിക്ഷേപിക്കുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കി സുരേഷ് ഗോപിയുടെ മക്കള്‍; അച്ഛന്റെ അതേ ഉശിരുള്ള മക്കളെന്ന് സോഷ്യല്‍മീഡിയ

ഇരുവരും വിവാഹിതരായപ്പോള്‍ മഞ്ജുവിലുണ്ടായ ദിലാപിന്റെ മകള്‍ മീനാക്ഷിയെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. കാവ്യയും മീനൂട്ടിയും സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ വരെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം വെറും വ്യാജ പ്രചരണങ്ങളാണെന്ന് പിന്നാട് തെളിഞ്ഞു കാവ്യയും മീനൂട്ടിയും നേരത്തെ അറിയാവുന്നവരാണ്, അവര്‍ തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് അടുപ്പമുള്ളവരും പറഞ്ഞിരുന്നു.

കൂടാതെ കാവ്യയുടെ മകള്‍ മഹാലക്ഷ്മിയെന്ന മാമാട്ടിയെ ഏറെയിഷ്ടമാണ് മീനാക്ഷിക്ക്. എല്ലാ കാര്യത്തിനും മാമാട്ടിക്ക് ചേച്ചി മതി. മീനാക്ഷിയാണെങ്കില്‍ അനിയത്തിയുടെ മനസറിഞ്ഞ് പെരുമാറുന്ന ആളാണ്. വിശേഷാവസരങ്ങളിലെല്ലാം ദിലീപും കാവ്യയും കുടുംബസമേതമുള്ള ചിത്രങ്ങള്‍ പങ്കിടാറുണ്ട്. മിക്ക ചിത്രങ്ങളിലും മാമാട്ടി മീനാക്ഷിക്കൊപ്പമായിരിക്കും എന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമം, മഞ്ജുവും ദിലീപും വിവാഹമോചിതരായപ്പോള്‍ മീനാക്ഷി എന്തുകൊണ്ട് ദിലീപിനൊപ്പമെന്ന ചര്‍ച്ച വളരെ മുന്‍പേ തന്നെ തുടങ്ങിയതാണ്. അച്ഛനൊപ്പം പോവാനാണ് ഇഷ്ടമെന്ന് വ്യക്തമാക്കിയ മീനൂട്ടി പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അച്ഛനെ പിന്തുണച്ചിരുന്നു. സിനിമാരംഗങ്ങളെ വെല്ലുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ അരങ്ങേറിയപ്പോഴും പതറാതെ അച്ഛനൊപ്പമായിരുന്നു മകള്‍. അമ്മയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ അരങ്ങേറുമ്പോഴും താരപുത്രി അതേക്കുറിച്ച് പ്രതികരിക്കാറില്ലെന്നതും ശ്രദ്ധേയമാണ്.

കൂടാതെ, തന്റെ സിനിമകള്‍ കണ്ട് കൃത്യമായ അഭിപ്രായം പറയുന്നയാളാണ് മീനാക്ഷി. ചില സിനിമകള്‍ ചെയ്യരുതെന്ന് തന്നെ പറഞ്ഞിട്ടുണ്ട്. മാമാട്ടിയും തന്റെ അഭിനയം കണ്ട് കമന്റുകളൊക്കെ പറഞ്ഞ് തുടങ്ങിയിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞിരുന്നു. കേശുവും സത്യനാഥനുമൊക്കെ അവള്‍ക്ക് ഇഷ്ടപ്പെട്ട സിനിമകളാണെന്നും ദിലീപ് വെളിപ്പെടുത്തിയിരുന്നു.

Advertisement