ദുല്‍ഖര്‍ കൊത്തയ്ക്ക് വേണ്ടി ഒത്തിരി കഷ്ടപ്പെട്ടു, അതുകണ്ടപ്പോള്‍ ഫീലായി, ഞാനും അതിനനുസരിച്ച് സഹകരിച്ച് നിന്നു, തുറന്നുപറഞ്ഞ് ഗോകുല്‍ സുരേഷ്

159

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് കിങ് ഓഫ് കൊത്ത. ചിത്രത്തിന്റെ ട്രെയിലറിനടക്കം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആരാധകര്‍ പ്രതീക്ഷിച്ച പോലെ തന്നെ ദുല്‍ഖറിന്റെ മാസ് വേഷമാണ് ചിത്രത്തിലെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നുണ്ട്.

Advertisements

അഭിലാഷ് എന്‍ ചന്ദ്രന്റെ തിരക്കഥയില്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ഷബീര്‍ കല്ലറക്കല്‍, ചെമ്പന്‍ വിനോദ്, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നു.

Also Read: അമ്മ അഭിനയിക്കുന്നത് കാണാന്‍ ഒത്തിരി ഇഷ്ടം, പക്ഷേ അമ്മയുടെ വിധി അങ്ങനെയായിപ്പോയി, ലിസിയെ കുറിച്ച് മനസ്സ്തുറന്ന് കല്യാണി പ്രിയദര്‍ശന്‍

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നചിത്രത്തിന്റെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ഗോകുല്‍ സുരേഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ കിങ് ഓഫ് കൊത്തയ്ക്ക് വേണ്ടി ഒത്തിരി റിസ്‌കുകള്‍ എടുത്തിട്ടുണ്ടെന്ന് ഗോകുല്‍ പറയുന്നു.

അക്കാര്യം മനസ്സിലാക്കി താനും സഹകരിച്ചിട്ടുണ്ട്. ദുല്‍ഖറിന്റെ കഠിനാധ്വാനം കണ്ട് തനിക്ക് ഫീലായി. അതുകൊണ്ട് തന്നെ ആവശ്യപ്പെട്ടതിന്റെ ഇരട്ടി ദിവസങ്ങള്‍ ഷൂട്ടിനെടുത്തപ്പോഴും ഒന്നും തോന്നിയിട്ടില്ലെന്നും എല്ലാറ്റിനോടും താന്‍ സഹകരിച്ച് നിന്നിട്ടുണ്ടെന്നും ഗോകുല്‍ പറയുന്നു.

Also Read: അന്ന് അദ്ദേഹം അവാർഡ് ദാന ചടങ്ങിൽ അവഗണിക്കപ്പെട്ടു; ഇന്ന് ജയിലർ തിയ്യറ്ററുകളിൽ നിറഞ്ഞാടുമ്പോൾ നെൽസണിത് മധുരപ്രതികാരമാണ്; അന്ന് നെൽസൺ നേരിട്ടത് ഇങ്ങനെ

മലയാള സിനിമയില്‍ തനിക്ക് എല്ലാവരയെും ഇഷ്ടമാണ്. ആരുടെയെങ്കിലും പേര് മസ്സ് ആയിപ്പോയാല്‍ പ്രശ്‌നമാവുമെന്നും സ്‌കൂള്‍ ടൈം മുതല്‍ താന്‍ പൃഥ്വിരാജ് ഫാനാണെന്നും അച്ഛനെപ്പറ്റി മോശമായി വാര്‍ത്തകള്‍ വരുന്നത് തനിക്ക് ഇഷ്ടമില്ലെന്നും കാരണം അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഗോകുല്‍ പറയുന്നു.

Advertisement