അമ്മ അഭിനയിക്കുന്നത് കാണാന്‍ ഒത്തിരി ഇഷ്ടം, പക്ഷേ അമ്മയുടെ വിധി അങ്ങനെയായിപ്പോയി, ലിസിയെ കുറിച്ച് മനസ്സ്തുറന്ന് കല്യാണി പ്രിയദര്‍ശന്‍

380

ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍. ഇദ്ദേഹത്തിന്റെ മകള്‍ കല്യാണി പ്രിയദര്‍ശനും ഇപ്പോള്‍ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി മാറിയിരിക്കുകയാണ്. ഒരു പിടി സൂപ്പര്‍ഹിറ്റ് സിനികളില്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച് കൈയ്യടി നേടിയിരിക്കുകയാണ് കല്യാണി ഇപ്പോള്‍.

Advertisements

ഒരു തെലുങ്ക് ചിത്രത്തിലൂടെയായാണ് കല്യാണി സിനിമയില്ഡ അരങ്ങേറ്റം കുറിച്ചത് കല്യാണി ഇന്ന് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന വിജയ നായികയാണ്. നടിയുടെ മലയാളത്തിലെ എല്ലാ സിനിമകളും വളരെ വലിയ വിജയമായിരുന്നു.

Also Read: അദ്ദേഹത്തിന്റെ രീത് എന്നിലെ ഈഗോ പുറത്ത് കൊണ്ട് വന്നു; പക്ഷേ അദ്ദേഹം കൊറിയഗ്രാഫി ചെയ്ത ആ പാട്ട് വൻ ഹിറ്റായിരുന്നു; മനസ്സ് തുറന്ന് മധുബാല

കല്യാണി നായികയായി എത്തി സൂപ്പര്‍ഹിറ്റായി മാറിയ മലയാള ചിത്രങ്ങളാണ് ഹൃദയവും തല്ലുമാലയും ബ്രോ ഡാഡിയുമൊക്കം. ഈ രണ്ട് സിനിമകളിലൂടെ കല്യാണി മലയാളത്തിലും സൂപ്പര്‍നായികാ പദവിയിലെത്തിയിരിക്കുകയാണ്.

kalyani-priyadarshan-5

ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. താന്‍ സിനിമയില്‍ അഭിനയിക്കാനിറങ്ങിയപ്പോള്‍ അച്ഛനും അമ്മയും തനിക്ക് ഉപദേശങ്ങളൊന്നും തന്നിരുന്നില്ലെന്നും അവരുടെ ചിത്രങ്ങളെല്ലാം താന്‍ കണ്ടിട്ടുണ്ടന്നും
അമ്മ അഭിനയിക്കുന്നത് കാണാന്‍ ഒത്തിരി ഇഷ്ടമാണെന്നും താരം പറയുന്നു.

Also Read: നിങ്ങൾ വലിച്ചിഴക്കുന്നത് ഒരു പെൺകുട്ടിയുടെ സ്വകാര്യ ജീവിതമാണ്; ലക്ഷ്മി മേനോനുമായുള്ള വിവാഹത്തെ കുറിച്ച് വിശാൽ

അമ്മ അഭിനയിച്ചിരുന്ന മിക്ക ചിത്രങ്ങളിലും അമ്മ മരിക്കുന്ന സീനുകളുണ്ട്. എല്ലാ സിനിമയിലും അമ്മയെ കൊല്ലുന്നതാണല്ലോ എന്നും അതാണല്ലോ അമ്മയുടെ വിധിയെന്നും പറഞ്ഞ് തങ്ങള്‍ കളിയാക്കാറുണ്ടെന്നും താന്‍ മലയാള സിനിമയിലൂടെ അരങ്ങേറണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ നല്ല അവസരം വന്നപ്പോള്‍ തെലുങ്ക് സിനിമയില്‍ അഭിനയിക്കുകയായിരുന്നുവെന്നും താരം പറയുന്നു.

Advertisement