തെന്നിന്ത്യൻ സിനിമാ രംഗത്ത് തൊണ്ണൂറുകളിൽ നിറഞ്ഞു നിന്നിരുന്ന താര സുന്ദരിയാണ് മധുബാല എന്ന മധു. തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്കെല്ലാം അവർ ഏറെ സുപരിചിത അയിരുന്നു. ഇന്ത്യയുടെ ഡ്രീം ഗേൾ എന്നറിയപ്പെടുന്ന നടി ഹേമമാലിനിയുടെ അനന്തിരവളാണ് മധു ബാല. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ അഴകൻ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു സിനിമ ലോകത്ത് എത്തിയത്.മണിരത്‌നം സംവിധാനം ചെയ്ത റോജയാണ് മധുബാലയ്ക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്. ഒറ്റയാൾ പട്ടാളം, യോദ്ധ, നീലഗിരി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും മധുബാല പ്രിയങ്കരിയായി മാറി. അഭിനയരംഗത്തു നിന്ന് വിവാഹത്തിന് ശേഷം ഇടവേളയെടുത്ത മധുബാല ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാണ്.
ഇപ്പോഴിതാ, സിനിയുലഗം ചാനലിന് നൽകിയ അഭിമുഖത്തിൽ സിനിമയിലുണ്ടായിരുന്ന കാലത്തെ ഓർമകൾ പങ്കുവെയ്ക്കുകയാണ് മധുബാല. താൻ കെ ബാലചന്ദറിന്റെ ചിത്രത്തിലൂടെ അഭിനയത്തിൽ തുടക്കം കുറിച്ചതുകാരണം അതാണ് തന്റെ ആക്ടിങ് സ്‌കൂൾ എന്നാണ് താരം പറയുന്നത്. കെ ബാലചന്ദർ സാറും, മണിരത്നം സാറുമാണ് തമിഴ് സിനിമയിലെ രണ്ട് പ്രഗത്ഭ സംവിധായകർ. അവർ രണ്ടുപേർക്കൊപ്പവും വ്യത്യസ്തമായ അനുഭവാണ് ഉണ്ടായതെന്നും താരം പറയുന്നു.
കൂടാതെ തന്റെ മുൻ നായകൻ അർജുന് ഒപ്പമുള്ള അഭിനയമെല്ലാം വളരെ രസകരമായിരുന്നെന്നും താരം പറഞ്ഞു. ജെന്റിൽമാൻ സെറ്റ് ഞാൻ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. അത്രയധികം ആസ്വദിച്ചാണ് ഉസിലാംപെട്ടി എന്ന ഗാനരംഗത്തെല്ലാം അഭിനയിച്ചത്. ആ ഗാനരംഗത്ത് തന്റെ ഇടു പ്പിൽ അർജുൻ നുള്ളുന്ന ഒരു രംഗമുണ്ടായിരുന്നു. ശരിക്കും നിങ്ങളുടെ ഇടുപ്പ് ഇങ്ങനെ വളഞ്ഞിട്ടാണോ എന്ന് ചോദിച്ച് അർജുൻ കളിയാക്കിയതോർമ്മയുണ്ടെന്നും താരം പറഞ്ഞു.
അതേസമയം, മിസ്റ്റർ റോമിയോ എന്ന ചിത്രത്തിൽ പ്രഭുദേവയ്ക്കൊപ്പമുള്ള തണ്ണീറൈ കാതലിക്കും എന്ന പാട്ട് ഇന്നും ഹിറ്റാണ്. എന്നാൽ ആ ഗാരംഗത്ത് പ്രഭുദേവയോടുള്ള ഈഗോ മനസ്സിൽവച്ചാണ് താൻ അഭിനയിച്ചതെന്നാണ് മാധൂ പറയുന്നത്. അന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ടോപ് ഡാൻസർ പ്രഭുദേവയായിരുന്നു. താൻ ഒരു തുടക്കകാരിയും. ആ പാട്ട് ഷൂട്ട് ചെയ്യുന്നതിന് മുൻപ് കൊറിയോഗ്രാഫി എല്ലാം സെറ്റ് ചെയ്ത് അദ്ദേഹത്തിന്റെ അസിസ്റ്റന്റിന് പറഞ്ഞുകൊടുത്തു, എന്നിട്ട് തന്നെ അത് പഠിപ്പിച്ചുതരാൻ പറഞ്ഞിട്ട് അദ്ദേഹം മുറിയിൽ നിന്നും ഇറങ്ങിപ്പോയി.
അത് തനിക്ക് വലിയ ഹേർട്ട് ആയി. താൻ ഒരു നിസ്സാരക്കാരി ആയതുകൊണ്ടാണോ അസിസ്റ്റന്റിനോട് തന്നെ പഠിപ്പിക്കാൻ പറഞ്ഞിട്ട് അയാൾ ഇറങ്ങിപ്പോയത്. വലിയ നടനാണെന്ന അഹങ്കാരമാണല്ലേ എന്നൊക്കെ മനസ്സിൽ ചിന്തിച്ചു. രണ്ട് രണ്ടര മണിക്കൂർ കഴിഞ്ഞ് അദ്ദേഹം വരുമ്പോഴേക്കും താൻ സ്റ്റെപ്സ് എല്ലാം പഠിച്ച്, മേക്കപ്പിട്ട് റെഡിയായി നിൽക്കുകയായിരുന്നു.അദ്ദേഹത്തിന്റെ ആ ഒരു രീതി എന്നിലെ ഈഗോ പുറത്തുകൊണ്ടുവന്നു. ആ ദേഷ്യത്തിലാണ് ആ ഗാനരംഗത്ത് അഭിനയിച്ചത്. പക്ഷെ സിനിമ റിലീസായി, പാട്ട് ഹിറ്റായി എനിക്ക് ഒരുപാട് പ്രശംസകളും കിട്ടി. ഇപ്പോൾ ഈ പാട്ട് കാണുമ്പോൾ അക്കാര്യമാണ് തനിക്കാദ്യം ഓർമവരുന്നതെന്നും മധൂ പറയുന്നു.